കുടുംബ സ്വത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യോഗിയ്ക്ക് അബു സലീമിന്‍റെ കത്ത്.

ലക്‌നൗ: കുടുംബ സ്വത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുംബൈ സ്‌ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരന്‍ അബു സലീം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. തന്‍റെ അഭിഭാഷകന്‍ മുഖേനയാണ് അബു സലീം യോഗിയ്ക്ക് കത്തയച്ചത്. 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മുംബൈ സെന്റര്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് അബു സലീം. 2013ല്‍ തനിക്കും തന്‍റെ സഹോദരനും കുടുബ സ്വത്തായി ലഭിച്ച ഭൂമി വ്യാജരേഖ ചമച്ച് 2017ല്‍ മറ്റാരോ സ്വന്തമാക്കിയതായും അബുസലീം കത്തില്‍ പറയുന്നു. തങ്ങളുടെ ഭൂമിയില്‍ അനധികൃതമായി കെട്ടിടങ്ങള്‍ പണിയുകയാണെന്നും അത് തടയണമെന്നുമാണ് കത്തിലൂടെ ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്; രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി. മുരളീധരന്‍റെ പത്രിക തള്ളാന്‍ സാദ്ധ്യത.

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുരളീധരന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത് വാലെയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച രണ്ട് സെറ്റ് പത്രികകളിലാണ് പിഴവ് ഉണ്ടെന്ന് വ്യക്തമായത്. മുരളീധരന്‍ സമര്‍പ്പിച്ച പത്രികയില്‍ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്നും മത്സരിക്കുമ്പോള്‍ 2004-05 സാമ്പത്തിക വര്‍ഷത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍…

Read More

യൂബര്‍ ഡ്രൈവറെന്ന വ്യാജേന യുവതിയെ കാറില്‍ കയറ്റി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: യൂബര്‍ ഡ്രൈവറെന്ന വ്യാജേന യുവതിയെ കാറില്‍ കയറ്റി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇരുപത്തിരണ്ടുകാരനായ സഞ്ജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിന് യുവതി യൂബര്‍ കാര്‍ ബുക്ക് ചെയ്തു. ബുക്ക് ചെയ്ത നമ്പറിലുള്ള കാര്‍ എത്തിയെങ്കിലും ടാക്സി കാറുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള മഞ്ഞ നമ്പര്‍ പ്ലേറ്റിന് പകരം വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് ആണ് വണ്ടിയിലുണ്ടായിരുന്നത്. ആപ്പില്‍ കാണിച്ചിരുന്ന നമ്പര്‍ ആയതിനാല്‍ യുവതി…

Read More

ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

ന്യൂഡല്‍ഹി: ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. പഞ്ചായത്തുകളിൽ മദ്യശാലാ നിരോധനത്തിന് ഇളവ് നൽകാമെന്ന വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. ദേശീയ സംസ്ഥാന പാതയോരത്ത് മദ്യശാലകൾക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിൽ നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയിരുന്നു. ഇതിൽ കള്ളുഷാപ്പുകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മുനിസിപ്പാലിറ്റികൾക്കൊപ്പം പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാലകൾക്ക് നൽകിയ ഇളവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. നിലവിൽ പൂട്ടികിടക്കുന്ന 620 കള്ളുഷാപ്പുകളില്‍ ഏതൊക്കെ തുറക്കാമെന്നു സര്‍ക്കാരിന് തീരുമാനിക്കാം. നേരത്തെപുറപ്പെടുവിച്ച  ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് കോടതിയുടെ പുതിയ…

Read More

മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി;ഇതുമായി ബന്ധപ്പെട്ട കേസിൽ അന്തിമവിധി വരും വരെ ആധാർ ബന്ധിപ്പിക്കാൻ നിർബന്ധിക്കേണ്ടെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി.

ന്യൂഡൽഹി: മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. സുപ്രീംകോടതിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ‌ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെയാണു നേരത്തേ അനുവദിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ അന്തിമവിധി വരും വരെ ആധാർ ബന്ധിപ്പിക്കാൻ നിർബന്ധിക്കേണ്ടെന്നാണു സുപ്രീംകോടതി നിർദേശം. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ നമ്പർ ലഭ്യമാക്കണമെന്നും നിർദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതു ചോദ്യംചെയ്‌തുള്ള ഹർജികളിന്മേലാണു സുപ്രീം കോടതി വിധി.…

Read More

സൈബർ കുറ്റകൃത്യങ്ങൾ ഇരട്ടിയായി;സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ആറു മാസത്തിനിടെ ലഭിച്ചത് രണ്ടായിരത്തോളം പരാതികൾ.

ബെംഗളൂരു : കവർച്ച, പിടിച്ചുപറി എന്നിവയെ അപേക്ഷിച്ച് ബെംഗളൂരുവിൽ സൈബർ കുറ്റകൃത്യങ്ങൾ ഇരട്ടിയായതായി പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നതിനു വേണ്ടി കമ്മിഷണർ ഓഫിസിൽ ആരംഭിച്ച സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ആറു മാസത്തിനിടെ ലഭിച്ചത് രണ്ടായിരത്തോളം പരാതികൾ. ഓൺലൈൻ വഴിയുള്ള പണം തട്ടിപ്പു സംബന്ധിച്ച പരാതികളാണ് ഇവയിലേറെയും. ദിവസേന ശരാശരി 15 പരാതികൾ വീതമാണ് ലഭിക്കുന്നത്. വിദ്യാസമ്പന്നരായവരാണ് ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങിയവരിൽ ഏറെയുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Read More

മിനിമം ബാലന്‍സ് പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി എസ്ബിഐ.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മിനിമം ബാലന്‍സ് തുകകുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. ഇതിന്‍റെ ഫലമായി ഒരു ഉപഭോക്താക്കള്‍ക്കും 15 രൂപയില്‍ കൂടുതല്‍ പിഴ നല്‍കണ്ട. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴതുക 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോള്‍ 15 രൂപയായി കുറച്ചു. ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയുമായാണ് കുറവുവരുത്തിയത്. ഈ ചാര്‍ജില്‍ ജിഎസ്ടി വേറെ നല്‍കേണ്ടിവരും. ബാങ്കിന്‍റെ…

Read More

തേനി കാട്ടുതീ: ട്രെക്കിങ് സംഘടിപ്പിച്ച ക്ലബിനെതിരെ അന്വേഷണം.

തേനി: കുരങ്ങിണിമലയില്‍ കാട്ടുതീയില്‍ പെട്ട് പതിനൊന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെ അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്‍റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികള്‍ തുടരുകയാണ്. ട്രെക്കിങ് സംഘം മൂന്നാര്‍ വഴി കൊളുക്കുമലയില്‍ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല, കൃത്യവിലോപം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. ക്ലബിലെ അംഗമായ രാജേഷ് ഇവര്‍ക്ക് വഴികാട്ടി. എന്നാല്‍ ദുരന്തത്തിനു ശേഷം രാജേഷിനെ കണ്ടിട്ടില്ല.…

Read More

കെ എൻ എസ് എസ് മഹിളാ കൺവെൻഷൻ 18ന്

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ‘കെഎൻഎസ്എസ് മഹിളാ കൺവെൻഷൻ–2018’ 18നു നടക്കും. മേദഹള്ളി അബിഗെരെ മെയിൻ റോഡിലെ അയ്യപ്പ എജ്യുക്കേഷൻ സെന്ററിൽ ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിക്കുന്ന പരിപാടിയിൽ കേരള കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം മാനേജർ എം.പ്രഭാകരൻ, സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ കൊച്ചുമകളും ജിഎൻഎസ്എസ് ഡയറക്ടറുമായ നീരദ സുരേഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും. കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി, മനോഹര കുറുപ്പ്, ട്രഷറർ വിജയൻ, അഡ്വ. വിജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കർണാടകയിലെ എല്ലാ കരയോഗങ്ങളിലെയും മഹിളാ വിഭാഗങ്ങൾ നേതൃത്വം നൽകുന്ന കൺവെൻഷന്റെ മുഖ്യ കലാപരിപാടി…

Read More

ആഗോള ഭീമന്‍ അമസോണിനെ പറ്റിച്ച് 1.3 കോടി തട്ടിയത് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത യുവാവ്‌!

ബെംഗളൂരു: എസ്എസ്എൽസി വിദ്യാഭ്യാസംപോലുമില്ലാത്ത യുവാവ് പ്രമുഖ ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണിനെ കബളിപ്പിച്ചു കൈക്കലാക്കിയത് 1.3 കോടി രൂപയുടെ ഉൽപന്നങ്ങൾ. ചിക്കമഗളൂരു സ്വദേശിയും ഇവിടെ ആമസോൺ ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ കരാറുള്ള കൊറിയർ കമ്പനിയിലെ ജീവനക്കാരനുമായ ദർശൻ (25) ആണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇടപാടിൽ കൃത്രിമത്വം കാണിച്ചു തട്ടിപ്പു നടത്തിയത്. സൃഹൃത്തുക്കൾ വിലകൂടിയ ഉൽപന്നങ്ങൾ ഓർഡർ ചെയ്യുകയും ദർശൻ ഇവ പണം വാങ്ങാതെ എത്തിച്ചുനൽകുകയുമാണു ചെയ്തിരുന്നത്. പണമിടപാടു നടത്തുന്നതിനായി കൊറിയർ കമ്പനി നൽകിയ ടാബ് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ സെപ്റ്റംബർ–ഫെബ്രുവരി കാലയളവിൽ നടന്ന…

Read More
Click Here to Follow Us