ആഗോള ഭീമന്‍ അമസോണിനെ പറ്റിച്ച് 1.3 കോടി തട്ടിയത് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത യുവാവ്‌!

ബെംഗളൂരു: എസ്എസ്എൽസി വിദ്യാഭ്യാസംപോലുമില്ലാത്ത യുവാവ് പ്രമുഖ ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണിനെ കബളിപ്പിച്ചു കൈക്കലാക്കിയത് 1.3 കോടി രൂപയുടെ ഉൽപന്നങ്ങൾ. ചിക്കമഗളൂരു സ്വദേശിയും ഇവിടെ ആമസോൺ ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ കരാറുള്ള കൊറിയർ കമ്പനിയിലെ ജീവനക്കാരനുമായ ദർശൻ (25) ആണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇടപാടിൽ കൃത്രിമത്വം കാണിച്ചു തട്ടിപ്പു നടത്തിയത്.

സൃഹൃത്തുക്കൾ വിലകൂടിയ ഉൽപന്നങ്ങൾ ഓർഡർ ചെയ്യുകയും ദർശൻ ഇവ പണം വാങ്ങാതെ എത്തിച്ചുനൽകുകയുമാണു ചെയ്തിരുന്നത്. പണമിടപാടു നടത്തുന്നതിനായി കൊറിയർ കമ്പനി നൽകിയ ടാബ് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ സെപ്റ്റംബർ–ഫെബ്രുവരി കാലയളവിൽ നടന്ന ഇടപാടുകൾ കഴിഞ്ഞ മാസം നടത്തിയ ഓഡിറ്റിങ്ങിലാണു പുറത്തായത്.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

തുടർന്നു കമ്പനി മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദർശൻ, പുനീത് (19), സച്ചിൻ ഷെട്ടി (18), അനിൽ ഷെട്ടി (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 21 സ്മാർട് ഫോൺ‌, ലാപ്ടോപ്, ഐപോഡ്, ആപ്പിൾ വാച്ച് ഉൾപ്പെടെ 25 ലക്ഷം രൂപയുടെ സാധനങ്ങളും ഇവരിൽനിന്നു കണ്ടെടുത്തു. ഇവരുടെ നാലു ബൈക്കും പിടിച്ചെടുത്തു. രണ്ടുപേർ ഒളിവിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts