ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ‘കെഎൻഎസ്എസ് മഹിളാ കൺവെൻഷൻ–2018’ 18നു നടക്കും. മേദഹള്ളി അബിഗെരെ മെയിൻ റോഡിലെ അയ്യപ്പ എജ്യുക്കേഷൻ സെന്ററിൽ ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിക്കുന്ന പരിപാടിയിൽ കേരള കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം മാനേജർ എം.പ്രഭാകരൻ, സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ കൊച്ചുമകളും ജിഎൻഎസ്എസ് ഡയറക്ടറുമായ നീരദ സുരേഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി, മനോഹര കുറുപ്പ്, ട്രഷറർ വിജയൻ, അഡ്വ. വിജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കർണാടകയിലെ എല്ലാ കരയോഗങ്ങളിലെയും മഹിളാ വിഭാഗങ്ങൾ നേതൃത്വം നൽകുന്ന കൺവെൻഷന്റെ മുഖ്യ കലാപരിപാടി ആയിരത്തോളം പേരുടെ മെഗാ തിരുവാതിരകളി ‘നിശാഗന്ധി’യാണ്. നൃത്താധ്യാപകൻ ഷാനുമോഹൻ ആണ് മെഗാതിരുവാതിര സംവിധാനം ചെയ്യുന്നതെന്നു മഹിളാവിഭാഗം ഭാരവാഹികളായ ശോഭന രാംദാസ്, രാജലക്ഷ്മി ആർ.നായർ, ശാന്ത മനോഹർ എന്നിവർ അറിയിച്ചു. ഫോൺ: 9448568998, 7259323158.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.