യൂബര്‍ ഡ്രൈവറെന്ന വ്യാജേന യുവതിയെ കാറില്‍ കയറ്റി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂഡല്‍ഹി: യൂബര്‍ ഡ്രൈവറെന്ന വ്യാജേന യുവതിയെ കാറില്‍ കയറ്റി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇരുപത്തിരണ്ടുകാരനായ സഞ്ജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിന് യുവതി യൂബര്‍ കാര്‍ ബുക്ക് ചെയ്തു. ബുക്ക് ചെയ്ത നമ്പറിലുള്ള കാര്‍ എത്തിയെങ്കിലും ടാക്സി കാറുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള മഞ്ഞ നമ്പര്‍ പ്ലേറ്റിന് പകരം വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് ആണ് വണ്ടിയിലുണ്ടായിരുന്നത്. ആപ്പില്‍ കാണിച്ചിരുന്ന നമ്പര്‍ ആയതിനാല്‍ യുവതി കാറില്‍ കയറി. എന്നാല്‍ കാറിന്‍റെ ഗ്ലാസില്‍ കറുത്ത സ്റ്റിക്കറും ഒട്ടിച്ചിരുന്നത് യുവതിയില്‍ സംശയം ഉളവാക്കി. ആപ്പില്‍ കാണിച്ചിരുന്ന ഫോട്ടോയിലുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല വാഹനം ഓടിച്ചിരുന്നതെന്ന് മനസിലാക്കിയ യുവതി കാര്‍ നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ സെന്‍ട്രല്‍ ലോക്ക് ഉപയോഗിച്ച് കാര്‍ ലോക്ക് ചെയ്തു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

വിജനമായ വഴിയിലൂടെ കാറോടിച്ച ഡ്രൈവര്‍ പല വട്ടം യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ജി.ടി.കെ ഡിപ്പോ സമീപത്തുള്ള സി.എന്‍.ജി സ്റ്റേഷനടുത്ത് കാറിന്‍റെ വേഗത കുറഞ്ഞപ്പോള്‍ യുവതി കാര്‍ അണ്‍ലോക്ക് ചെയ്ത് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പിന്നീട് യുവതി പൊലീസില്‍ പരാതി നല്‍കി.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യൂബറില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ സുഹൃത്താണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് വ്യക്തമായി. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് യൂബറില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്ന വ്യക്തിയുടെ രജിസ്ട്രേഷന്‍ യൂബര്‍ റദ്ദാക്കി. അന്വേഷണവുമായി സഹകരിക്കുമെന്ന് യൂബര്‍ വക്താവ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts