ദുബായ്: അബുദാബി ഒഴികെയുള്ള എമിരേറ്റുകളിൽ വച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം തീരുമാനിച്ചു. എയർ ഇന്ത്യയിൽ കാർഗോയുടെ ചുമതലയുള്ള അറേബ്യൻ ട്രാവൽസാണ് തീരുമാനം കൈക്കൊണ്ടത്. എയർ ഇന്ത്യ വഴിയും എയർ ഇന്ത്യ എക്സ്പ്രസ് വഴിയും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാം. ഇതോടെ ദുബായിയിൽനിന്നു മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ താഴെ മാത്രമേ ചെലവാകൂ. പ്രവാസികളായ മലയാളികള്‍ക്ക് ഏറെ ആശ്വാസമേകുന്ന നടപടിയാകും ഇത്.…
Read MoreDay: 11 March 2018
തന്നെ നാലാം ക്ലാസ്സുമുതല്‍ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി; പൊലീസുകാരനെതിരെ കേസ്.
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി കണ്ട്രോള് റൂമിലെ പൊലീസുകാരനെതിരെ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനം ആരോപിക്കപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് കൂടിയാണ്. തന്നെ നാലാം ക്ലാസ്സുമുതല്‍ പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreഇന്ന് വീണ്ടും ലെസ് ട്രാഫിക് ഡേ.
ബെംഗളൂരു:നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കിയുള്ള ലെസ് ട്രാഫിക് ദിനാഘോഷം ഇന്ന്. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ലെസ് ട്രാഫിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ബിഎംടിസി 70 രൂപയുള്ള പ്രതിദിന പാസിന് ഇന്ന് അഞ്ച് രൂപ കുറച്ച് 65 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. കഴിഞ്ഞമാസം ആദ്യമായി നടത്തിയ ലെസ് ട്രാഫിക് ദിനാഘോഷത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. കർണാടക മലിനീകരണ നിയന്ത്രണ ബോർഡ്, സിറ്റി ട്രാഫിക് പൊലീസ്, ബിബിഎംപി, ബിഎംടിസി, ബിഎംആർസിഎൽ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ലെസ് ട്രാഫിക് ദിനാഘോഷം…
Read Moreകിം-ട്രംപ് കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിയണമെന്ന് ഹിലരി ക്ലിന്റണ്.
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ദോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലെ അപകടം തിരിച്ചറിയണമെന്ന് അമേരിക്കന്‍ സെനറ്റംഗം ഹിലരി ക്ലിന്റണ്. കിം ജോംഗ് ഉന്നുമായി ചര്‍ച്ച നടത്തുന്നതിന് അനുഭസ്ഥരായ നയതന്ത്രജ്ഞര്‍ വേണമെന്ന് ഹിലരി ക്ലിന്റണ് അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയിലെ അപകടങ്ങള്‍ ട്രംപ് ഭരണകൂടം തിരിച്ചറിയുന്നില്ലെന്നും ഹിലരി ക്ലിന്റണ് ആരോപിച്ചു. ഡച്ച് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഹിലരി ക്ലിന്റണിന്റെ അഭിപ്രായപ്രകടനം. കിം ജോംഗ് ഉന്നുമായി ഉത്തരകൊറിയന്‍ ഭരണകൂടത്തിന് കൈവശമിരിക്കുന്ന ആണവായുധശേഖരത്തെക്കുറിച്ച് സംസാരിക്കുന്നതിന് അനുഭവസ്ഥരായ നയതന്ത്ര പ്രതിനിധികള്‍ ആവശ്യമാണ്. എന്നാല്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റില്‍ നിന്ന് മികച്ച നയതന്ത്രജ്ഞര്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. നയതന്ത്രജ്ഞരില്ലാതെ എങ്ങനെയാണ്…
Read Moreസമന്വയ ദാസറഹള്ളി യോഗം ഇന്ന്
ബെംഗളൂരു∙ സമന്വയ ദാസറഹള്ളി ഭാഗ് മാതൃസമിതിയുടേയും അക്ഷയശ്രീ യൂണിറ്റുകളുടേയും യോഗം ഇന്ന് വൈകിട്ട് നാലിനു കെജി ഹള്ളിയിലെ സമന്വയ ഓഫീസിൽ നടക്കും.
Read Moreചോദിക്കാന്‍ ആരുമില്ലാത്ത ബെംഗളൂരു മലയാളികളെ ചൂഷണം ചെയ്യല്‍ തുടരുന്നു;ഈസ്റ്ററിന് നാട്ടില്‍ പോകാന്‍ ബസ് നിരക്ക് 3000 രൂപ!
ബെംഗളൂരു: നഗരത്തില്‍ മലയാളികള്‍ക്ക് നൂറായിരം സംഘടനകള്‍ ഉണ്ടെങ്കിലും മലയാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഒരേ ശബ്ദത്തോടെ ഇടപെട്ട് അത് നേടിയെടുക്കുന്നതില്‍ ഒരു പരിധിവരെ അവര്‍ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും,പലരും നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ മറന്നുകൊണ്ടല്ല,എന്നാലും പലപ്പോഴും പ്രധാന വിഷയങ്ങളില്‍ ഉദ്ദേശിച്ച ഫലം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.അതില്‍ ഏറ്റവും പ്രധാനമാണ് കേരളത്തിലേക്കുള്ള യാത്ര പ്രശ്നം.പ്രത്യേകിച്ചു ഓണം,വിഷു,പെരുന്നാള്‍,ക്രിസ്തുമസ്,ഈസ്റ്റര്‍ തുടങ്ങിയ ഉത്സവ സമയങ്ങളില്‍. ഈസ്റ്റർ അവധിയാത്രയ്ക്ക് തിരക്കേറിയ സാഹചര്യം മുതലെടുക്കാൻ പതിവ് പോലെ സ്വകാര്യ ബസുകൾ. 2999 രൂപവരെയാണ് ബെംഗളൂരുവിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നത് . തിരുവനന്തപുരത്തേയ്ക്കുള്ള…
Read Moreമീനഭരണി ഉൽസവം 15 മുതൽ
ബെംഗളൂരു∙ ശ്രീനാരായണ മാതൃദേവി അയ്യപ്പദേവസ്ഥാനത്തിൽ മീനഭരണി ഉൽസവം 15 മുതൽ 21 വരെ നടക്കും. പറയെടുപ്പ്, അന്നദാനം, വിശേഷാൽപൂജകൾ എന്നിവ ഉണ്ടായിരിക്കും. ഫോൺ: 8123364238.
Read Moreകാബിനെറ്റില്‍ തന്നെ മന്ത്രിമാര്‍ ചേരി തിരിഞ്ഞു;”മാസ്റ്റര്‍ സ്ട്രോക്ക്”ആകുമെന്ന് കരുതിയ ലിംഗായത്ത് മത രൂപീകരണവിഷയം സിദ്ധാരമയ്യയെ തിരിഞ്ഞ് കൊത്തുന്നു.
ബെംഗളൂരു : ന്യൂനപക്ഷ പദവിയോടെയുള്ള ലിംഗായത്ത് പ്രത്യേക മത രൂപീകരണത്തിൽ, 14നു നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം സിദ്ധരാമയ്യ സർക്കാർ അന്തിമ തീരുമാനമെടുക്കും. സംസ്ഥാന ന്യൂനപക്ഷ സമിതിക്കു കീഴിൽ ഹൈക്കോടതി റിട്ട. ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ സമിതി ഈ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രശ്നത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. പ്രത്യേക മത രൂപീകരണത്തെ അനുകൂലിക്കുന്ന റിപ്പോർട്ടിൽ, ലിംഗായത്തുകളും ഹിന്ദുമതവും വ്യത്യസ്തമാണെന്നു സ്ഥാപിക്കാൻ ഏറെ തെളിവുകളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. പ്രത്യേക മതരൂപീകരണ ആവശ്യവുമായി ലിംഗായത്ത് വിഭാഗം ശക്തിപ്രകടനങ്ങളുമായി സജീവമായിരിക്കെ, മറുഭാഗത്ത്…
Read Moreമലയാളി കോൺഗ്രസ് സെൽ യോഗം ഇന്ന് വൈകുന്നേരം.
ബെംഗളൂരു∙ കർണാടക മലയാളി കോൺഗ്രസ് സെൽ വിജയനഗർ, ഗോവിന്ദരാജനഗർ മണ്ഡലം കമ്മിറ്റികളുടെ യോഗം ഇന്ന് വൈകിട്ട് അഞ്ചിനു ഹംപി നഗർ ആർപിസി ലേഔട്ടിൽ നടക്കുമെന്ന് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അറിയിച്ചു. ഫോൺ: 8547183197.
Read Moreഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; അപകടത്തില്‍പ്പെട്ട യുവാവിന് തല വയ്ക്കാന്‍ നല്‍കിയത് മുറിച്ചു മാറ്റിയ കാല്.
ഝാന്‍സി: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ഝാന്‍സിയില്‍ വാഹനാപകടത്തില്‍പ്പെട്ട് കാല് മുറിച്ചുമാറ്റിയ യുവാവിന് തലയിണയായി ആശുപത്രി അധികൃതര്‍ നല്‍കിയത് മുറിച്ചു മാറ്റിയ കാല്. മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി. മൗറാണിപൂരിലെ സ്കൂള്‍ ബസിന്റെ ക്ലീനര്‍ ഘനശ്യാമിനാണ് ദുരനുഭവം നേരിട്ടത്. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളുമായി പോകുമ്പോഴായിരുന്നു ബസ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട്…
Read More