ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; അപകടത്തില്‍പ്പെട്ട യുവാവിന് തല വയ്ക്കാന്‍ നല്‍കിയത് മുറിച്ചു മാറ്റിയ കാല്‍.

ഝാന്‍സി: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ഝാന്‍സിയില്‍ വാഹനാപകടത്തില്‍പ്പെട്ട് കാല്‍ മുറിച്ചുമാറ്റിയ യുവാവിന് തലയിണയായി ആശുപത്രി അധികൃതര്‍ നല്‍കിയത് മുറിച്ചു മാറ്റിയ കാല്‍.

മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലാണ് സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

മൗറാണിപൂരിലെ സ്കൂള്‍ ബസിന്‍റെ ക്ലീനര്‍ ഘനശ്യാമിനാണ് ദുരനുഭവം നേരിട്ടത്. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികളുമായി പോകുമ്പോഴായിരുന്നു ബസ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ഘനശ്യാമിന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. ആറ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.

ഗുരുതരാവസ്ഥയില്‍ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലെത്തിച്ച ഘനശ്യാമിന് അടിയന്തിര ശുശ്രൂഷ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്ത അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts