നൈസ് റോഡ്‌ കാര്‍ അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ശ്രുതി ഗോപിനാഥ് ന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

ബെംഗളൂരു : നൈസ് റോഡിലുണ്ടായ കാർ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് എംബിഎ വിദ്യാർഥിനികൾ മരിച്ചു. അനെക്കല്‍  അലയൻസ് യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർഥിനികളാണ്. നൈസ് റോഡിൽ ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട റോഡ് ടോൾ ബൂത്തുകൾക്കിടയിൽ രാവിലെ എട്ടരയോടെയാണ് അപകടം.തൃശൂർ മുളങ്കുന്നത്തുകാവ് ‘ഷീലമ്മു’വിൽ വി.ഗോപിനാഥ് നായരുടെയും ഷീലയുടെയും മകൾ ശ്രുതി ഗോപിനാഥ് (24), തിരുവനന്തപുരം വിഎസ്എസ്‍സി എയ്റോ ആൻഡ് ഫ്ലൈറ്റ് ഡൈനമിക്സ് ഗ്രൂപ്പ് ഡയറക്ടറായ അഭയ് കുമാറിന്റെ മകൾ ഹർഷ ശ്രീവാസ്തവ (24), ജാർഖണ്ഡ് റാഞ്ചി സ്വദേശിനി ആർഷിയ കുമാർ (24) എന്നിവരാണു മരിച്ചത്. ഇവരുടെ സഹപാഠികളായ ജെപി നഗർ തേർഡ് ഫെയ്സിൽനിന്നുള്ള ഡി. പ്രവീൺ, ചെന്നൈ സ്വദേശിനി പവിത് കോളി എന്നിവരും കാറിലുണ്ടായിരുന്നു.

പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചശേഷം തലകീഴായി മറിയുകയായിരുന്നെന്നു ഹുളിമാവ് പൊലീസ് പറഞ്ഞു. കാറിന്റെ പിൻസീറ്റിലിരുന്നവരാണു മരിച്ചത്. സഹോദരിയും ധനലക്ഷ്മി ബാങ്ക് ജയനഗർ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരുമായ സൗമ്യയ്ക്കൊപ്പമാണ് ബന്നാർഘട്ട അരീക്കെരയിൽ ശ്രുതി താമസിച്ചിരുന്നത്. രാവിലെ ഏഴരയോടെ കോളജിലേക്ക് പോകാനായി ഇറങ്ങിയതാണ് ശ്രുതിയെന്നു സൗമ്യ പറഞ്ഞു. ആന്ധ്രയിൽ വിശാഖപട്ടണം അഞ്ചരപ്പാലം മേഘാദ്രി പേട്ട് കോളനിയിലാണ് ശ്രുതിയുടെ മാതാപിതാക്കൾ താമസിക്കുന്നത്.  വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം, ബെംഗളൂരു കേരള സമാജം, കെഎംസിസി കലാശിപ്പാളയ യൂണിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ ശ്രുതിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

(ഫോട്ടോ കോര്‍ട്ടസി ബാംഗ്ലൂര്‍ മിറര്‍)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us