ബെംഗളൂരു :തെരെഞ്ഞെടുപ്പടുത്തു ഇനി നമ്മള്‍ പ്രഖ്യാപനങ്ങള്‍ കേട്ട് മടുക്കും,ഏറ്റവും പുതിയത് ഇതാ സംഭവം വനിതകളെ കയ്യില്‍ എടുക്കനുള്ളത് ആണ്, വനിതാദിനത്തോടനുബന്ധിച്ചു സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാനുള്ള നടപടികളുമായി ബിഎംടിസി. രാത്രിയിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ താമസസ്ഥലത്തിനു സമീപം സുരക്ഷിതമായി എത്തിക്കാനുള്ള നടപടികൾ വനിതാദിനത്തിൽ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു.
രാത്രി പത്തിനുശേഷമുള്ള സർവീസുകളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തിക്കൊടുക്കാനും അതു സുരക്ഷിത സ്ഥാനത്താണെന്ന് ഉറപ്പാക്കാനും വേണ്ട നിർദേശം ബിഎംടിസി ജീവനക്കാർക്കു നൽകിയിട്ടുണ്ട്. ബസുകളിലേക്കു സ്ത്രീകളെ കൂടുതലായി ആകർഷിക്കാൻ കൂടിയാണ് പുതിയ പദ്ധതി. ബിഎംടിസിയുടെ രാത്രി സർവീസുകൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
തിരക്കേറിയ റൂട്ടിൽ രാത്രി വൈകിയുള്ള ബിഎംടിസി സർവീസുകൾ കാര്യക്ഷമമായാൽ കൂടുതൽ സ്ത്രീകൾ ബസിനെ ആശ്രയിക്കും. നിലവിൽ രാത്രി പത്തിനുശേഷം കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കും ഐടി സോണുകളിലേക്കും മാത്രമാണ് ബിഎംടിസി സർവീസ് മുടങ്ങാതെ നടത്തുന്നത്. വസ്ത്രനിർമാണ മേഖലയിൽ മാത്രം രണ്ടരലക്ഷം സ്ത്രീകൾ ജോലി ചെയ്യുന്ന നഗരത്തിൽ വ്യവസായ മേഖലയിലേക്കു രാത്രി ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ജീവനക്കാരുടെ ക്ഷാമവും നഷ്ടക്കണക്കും ചൂണ്ടിക്കാട്ടിയാണ് ബിഎംടിസി തടസ്സവാദം ഉന്നയിക്കുന്നത്.
നമ്മ മെട്രോ സർവീസ് രാത്രി 11 വരെയുണ്ടെങ്കിലും മെട്രോ സ്റ്റേഷനിലിറങ്ങിയ ശേഷം വെബ്ടാക്സികളെയോ ഓട്ടോറിക്ഷകളെയോ ആശ്രയിക്കണം. മജസ്റ്റിക് കെംപഗൗഡ ബസ് ടെർമിനലിൽനിന്ന് കെആർ പുരം, ഹൊസൂർ റോഡ്, യശ്വന്ത്പുര, ഹെബ്ബാൾ, മാറത്തഹള്ളി, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലേക്കാണ് നിലവിൽ രാത്രി പത്തിനുശേഷം ബിഎംടിസി സർവീസുകൾ നടത്തുന്നത്. അവധി ദിനങ്ങളിൽ രാത്രി ഷെഡ്യൂളുകൾ ബിഎംടിസി റദ്ദാക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
അതെ സമയം ഗിമ്മിക്കുകള്‍ ഒഴിവാക്കി സാധാരണ സ്ത്രീകള്‍ ബി എം ടി സി ബസിലും ബസ് സ്റ്റാന്റ് കളിലും അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒരു ഇടപെടാന്‍ ഒരു ഡിപ്പാര്‍ട്ട്മേന്റുകളും തയ്യാറാകാറില്ല,
സ്ത്രീകള്‍ക്ക് റിസേര്‍വ് ചെയ്തു വച്ചിരിക്കുന്ന സീറ്റ് കള്‍ പുരുഷന്മാര്‍ കയ്യേറുന്നത് ബി എം ടി സി ബസുകളില്‍ ഒരു സാധാരണ സംഭവമാണ് ,എന്നാല്‍ ഈ വിഷയത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന കണ്ടക്ടര്‍മാര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.
പ്രധാന ബസ് സ്റ്റേഷന്‍ ആയ കേമ്പേഗൌഡ ബസ് സ്റ്റാന്‍ഡില്‍ അമിതവേഗത്തില്‍ ബസുകള്‍ ഓടിച്ചു പോകുന്നത് ഒരു സാധാരണ കാര്യം മാത്രമാണ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തേണ്ട സ്ഥലങ്ങളില്‍ നിര്‍ത്താതെ ,ക്യു സിസ്റ്റവും നടപ്പില്‍ വരുത്താതെ ബസില്‍ കയറാനുള്ള വലിയ തിരക്ക് തുടരുമ്പോള്‍ പലപ്പോഴും ഗര്‍ഭിണികളും വയസായ സ്ത്രീകളും ബസില്‍ കയറാന്‍ ബുദ്ധിമുട്ടുന്നത് ഒരു സാധാരണ സംഭവമാണ്.
ഇത്തരം കാര്യങ്ങളില്‍ ആണ് ബി എം ടി സി ആദ്യം ശ്രദ്ധ കാണിക്കേണ്ടത് പിന്നെയാകാം ഗിമിക്കുകള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.