പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നൻ രജനികാന്തിന്‍റെയും, അക്ഷയ് കുമാറിന്‍റെയും ചിത്രമായ 2.0യുടെ ടീസര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ ടീസറിന്‍റെ വീഡിയോ വൈറലാകുകയാണ്. ഒന്നര മിനിട്ടുള്ള ടീസറിന്‍റെ ഭാഗങ്ങളാണ് ചോര്‍ന്നത്. മൊബൈലില്‍ പകര്‍ത്തിയ ടീസറാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ചോര്‍ന്നതിനെതിരെ രജനികാന്തിന്‍റെ മകള്‍ സൗന്ദര്യ രംഗത്ത് എത്തി. സംഭവം അംഗീകരിക്കാനാകില്ലെന്നും പൈറസിക്കെതിരെ പോരാടണമെന്നും രജിനീകാന്തിന്‍റെ മകള്‍ സൗന്ദര്യ ട്വീറ്റ് ചെയ്തു. 400 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രമാണ് ‘2.0’. ശങ്കര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അക്ഷയ്‍കുമാറാണ് സിനിമയിലെ…
Read MoreDay: 4 March 2018
6000 പെൺകുട്ടികളുടെ കരാട്ടെ പ്രദർശനം ഗിന്നസ് ബുക്കിലേക്ക്.
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന ‘രക്ഷ’ കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് ‘രക്ഷ’ പദ്ധതിയിലൂടെ രണ്ടുവര്‍ഷമായി കരാട്ടേ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്‌കൂളുകളിലും 2017-18ല്‍ 130 സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ 7000…
Read Moreനാളെ ഓസ്കാർ നിശ; ഹോളിവുഡ് നഗരം ഒരുങ്ങിക്കഴിഞ്ഞു.
ഓസ്കര്‍ നിശയ്‌ക്കൊരുങ്ങി ഹോളിവുഡ്. ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണിയോടെ ഓസ്കര്‍ ചടങ്ങ് തുടങ്ങും. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോര്‍ഡ്സും, ഡന്‍കര്‍ക്കും തമ്മിലാണ് പ്രധാന മത്സരം. അദ്ഭുതജീവിയോട് മൂകയായ സ്‌ത്രീക്ക് തോന്നുന്ന പ്രണയമാണ് ദ ഷേപ്പ് ഓഫ് വാട്ടറിന്‍റെ പ്രമേയം. 13 നോമിനേഷനുകളുമായി സാധ്യതാ പട്ടികയില്‍ മുന്നിലാണ് ദ ഷേപ്പ് ഓഫ് വാട്ടര്‍. എന്നാല്‍ ബാഫ്റ്റയും ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ത്രി ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ലിംഗ് മിസൗറി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. മകളെ പീഡിപ്പിച്ചു കൊന്നവരെ കണ്ടെത്താനുള്ള ഒരമ്മയുടെ…
Read Moreട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി.
പ്യോങ്യാംഗ്: ദക്ഷിണകൊറിയയുമായി വരും മാസങ്ങളിൽ അമേരിക്ക സംയുക്ത സൈനിക പരിശീലനങ്ങൾ നടത്തുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനങ്ങൾ കൊറിയൻ രാജ്യങ്ങളുടെ അനുരഞ്ജനത്തിന് തടസമാണെന്നും, അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഭരണകുടം അമേരിക്കയെ നേരിടാൻ നിർബന്ധിതമാകുമെന്നും ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിം ജോങ് ഉൻ ഭരണകൂടത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച് നേരത്തെ ഇരു രാജ്യങ്ങളും സൈനിക പരിശീലനം നടത്തിയിരുന്നു. ഫെബ്രുവരി 23…
Read Moreആരോഗ്യ കർണാടക പദ്ധതിക്കു തുടക്കമായി;പ്രയോജനപ്പെടുന്നത് 1.43 കോടി കുടുംബങ്ങൾക്ക്.
ബെംഗളൂരു : സംസ്ഥാനത്തെ 1.43 കോടി കുടുംബങ്ങൾക്കു പ്രയോജനപ്പെടും വിധം സർക്കാർ തലത്തിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിലാക്കിയുള്ള ആരോഗ്യ കർണാടക പദ്ധതിക്കു തുടക്കമായി. മിതമായ ചെലവിൽ ചികിൽസ ലഭ്യമാക്കുകയാണ് ലക്ഷ്യം. സമഗ്ര ആരോഗ്യപരിരക്ഷ (യൂണിവേഴ്സൽ ഹെൽത്ത് സ്കീം) ഇത്തരത്തിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കർണാടകയാണെന്ന് വെള്ളിയാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രാരംഭഘട്ടത്തിൽ 10 ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.ആർ. രമേഷ് കുമാർ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ജില്ലാ…
Read Moreചായക്കടക്കാരന്‍റെ മാസവരുമാനം 12 ലക്ഷം രൂപ!
പൂനെ: ബിജെപി പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത സമയം മുതല്‍ നമ്മള്‍ കേള്‍ക്കുന്ന കാര്യമാണ് ചായക്കടയുടേത്. പല റാലികളിലും നരേന്ദ്ര മോദി തന്നെ സ്വയം ചായക്കടക്കാരന്‍ എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷവും അദ്ദേഹം പറഞ്ഞിട്ടുണ്ട് കഠിനപ്രയത്നം ചെയ്താല്‍ ഒരു ചായക്കടക്കാരനും പ്രധാനമന്ത്രി പദത്തില്‍ എത്തിചേരാമെന്ന്‍. എന്നാല്‍ ഇപ്പോഴിതാ വീണ്ടും ഒരു ചായക്കട സംസാരവിഷയമായിരിക്കുകയാണ്. ഇപ്പ്രാവശ്യം ഒരു പദവിയെക്കുറിച്ചല്ല, മറിച്ച് മാസ വരുമാനമാണ് ചര്‍ച്ചാവിഷയം. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ചായക്കടയാണ് ‘യെവലെ ടീ ഹൗസ്’. ഈ ടീ സ്റ്റാൾ ബിസിനസിലുടെ ഉടമസ്ഥകർക്ക്…
Read Moreവണ്‍വേ തെറ്റിച്ചു പോകുന്നവരെ ..ജാഗ്രതൈ!വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ ലക്‌ഷ്യം വച്ചുകൊണ്ട് ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കി.
ബെംഗളൂരു : നഗരത്തിൽ വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കി. വിവിധ ഡിവിഷനുകളിലായി 1447 കേസുകളാണ് ഒരാഴ്ചയ്ക്കിടെ റജിസ്റ്റർ ചെയ്തത്. വൺവേ ലംഘനത്തിൽ 95 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച് അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണു പരിശോധന കർശനമാക്കിയത്. സിഗ്‌നൽ മറികടക്കാനും ഗതാഗതക്കുരുക്കിൽനിന്നു രക്ഷപ്പെടാനും വേണ്ടിയാണു വൺവേ തെറ്റിച്ച് ഏറെപ്പേരും വാഹനങ്ങൾ ഓടിക്കുന്നത്. രാത്രിസമയങ്ങളിൽ നഗരത്തിലുണ്ടാകുന്ന ഇരുചക്രവാഹനാപകടങ്ങളിൽ ഏറെയും വൺവേ തെറ്റിച്ചുള്ള ഓട്ടത്തിനിടയിലാണ്. വൺവേ തെറ്റിക്കുന്നവരിൽനിന്നു 100 രൂപ മുതൽ 300 രൂപവരെയാണു പിഴയായി ഈടാക്കുന്നത്.
Read Moreവൈകിട്ടെന്താ പരിപാടി…! കുടിയന്മാർക്ക് സന്തോഷവാർത്ത; കേരളത്തിൽ കൂടുതല്‍ മദ്യശാലകള്‍ തുറക്കും!
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്നും ഇത് സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയെ മാനിക്കുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. നപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു. സംസ്ഥാനത്ത് 152 ബാറുകളാണ് സുപ്രീംകോടതി വിധി കാത്ത് കിടക്കുന്നത്. ഇതില്‍ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും, 149 ബിയര്‍ വൈന്‍പാര്‍ലറുകളുമാണ്. പുതിയ വിധിയെ തുടര്‍ന്ന് പഞ്ചായത്തുകളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. ബാറുകള്‍ തുറക്കുന്നതില്‍ പൊതുമാനദണ്ഡം നിശ്ചയിക്കും. ദേശീയ സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവില്‍പനക്കുള്ള നിയന്ത്രണത്തിനാണ് സുപ്രീംകോടതി ഇളവ് വരുത്തിയത്. പട്ടണത്തിന്‍റെ…
Read Moreമലയാളി യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു;സംഭവം കുവേമ്പു സർക്കിളില്‍
ബെംഗളൂരു : കാറിലെത്തിയ സംഘം മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു. ബിഇഎൽ റോഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി സുബിൻ ലൂക്കോസിന്റെ രണ്ടു പവന്റെ മാലയാണ് കവർന്നത്. ഫെബ്രുവരി 28നു രാത്രി 11.30നു ബിഇഎൽ റോഡിലെ കുവേമ്പു സർക്കിളിനു സമീപമായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുബിന്റെയടുത്ത് വഴി ചോദിക്കാനെന്ന വ്യാജേന രണ്ടു പേർ എത്തുകയായിരുന്നു. തുടർന്ന് മാല പൊട്ടിച്ച് കാറിൽ കടന്നുകളയുകയും ചെയ്തു. ജാലഹള്ളി പൊലീസിൽ പരാതി നൽകി.
Read Moreഒമാനില്‍ ഗതാഗത നിയമ ഭേദഗതി; 13 പുതിയ ശിക്ഷകൾ, 52 പുതിയ നിയമങ്ങൾ.
മസ്കറ്റ്: ഒമാനില്‍ പുതിയ ഗതാഗത നിയമ ഭേദഗതി നിലവില്‍ വന്നു. 52 പുതിയ നിയമങ്ങളും 13 പുതിയ ശിക്ഷകളുമാണ് പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്ന് ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷന്‍ സിഇഒ അലി അല്‍ ബര്‍വാനി പറഞ്ഞു. ഇതനുസരിച്ച് നാലുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും അമിതവേഗതക്കും ശിക്ഷ വര്‍ധിപ്പിച്ചത് വാഹനാപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്ന് റോഡ് സുരക്ഷാ അധികൃതര്‍ വ്യക്തമാക്കുന്നു. നിയമത്തിലെ ബ്ലാക്ക് പോയിന്റ് സംവിധാനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.…
Read More