വണ്‍വേ തെറ്റിച്ചു പോകുന്നവരെ ..ജാഗ്രതൈ!വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ ലക്‌ഷ്യം വച്ചുകൊണ്ട് ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കി.

ബെംഗളൂരു : നഗരത്തിൽ വൺവേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പൊലീസ് പരിശോധന ശക്തമാക്കി. വിവിധ ഡിവിഷനുകളിലായി 1447 കേസുകളാണ് ഒരാഴ്ചയ്ക്കിടെ റജിസ്റ്റർ ചെയ്തത്. വൺവേ ലംഘനത്തിൽ 95 ശതമാനവും ഇരുചക്രവാഹനങ്ങളാണ്.

തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച് അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിലാണു പരിശോധന കർശനമാക്കിയത്. സിഗ്‌നൽ മറികടക്കാനും ഗതാഗതക്കുരുക്കിൽനിന്നു രക്ഷപ്പെടാനും വേണ്ടിയാണു വൺവേ തെറ്റിച്ച് ഏറെപ്പേരും വാഹനങ്ങൾ ഓടിക്കുന്നത്. രാത്രിസമയങ്ങളിൽ നഗരത്തിലുണ്ടാകുന്ന ഇരുചക്രവാഹനാപകടങ്ങളിൽ ഏറെയും വൺവേ തെറ്റിച്ചുള്ള ഓട്ടത്തിനിടയിലാണ്. വൺവേ തെറ്റിക്കുന്നവരിൽനിന്നു 100 രൂപ മുതൽ 300 രൂപവരെയാണു പിഴയായി ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us