ബെംഗളൂരു : കെ എൻ എസ് എസ് പീനിയ കരയോഗത്തിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു . കരയോഗവും മഹിളാവിഭാഗം ഹംസിനിയും നേതൃത്വം നൽകുന്ന മലയാളം ക്ലാസ്സുകളുടെ ഉദ്ഘാടനം മാർച്ച് 4 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് കരയോഗം ഓഫീസിൽ ചെയർമാൻ രാമചന്ദ്രൻ പാലേരിയും, കൃഷ്ണൻ നമ്പിയാരും ചേർന്ന് നിർവ്വഹിക്കും . തുടർന്ന് മഹിളാ വിഭാഗം ഹംസിനിയുടെ നേതൃത്വത്തിൽ മഹിളാ ദിനാചരണവും , 5 മണിമുതൽ മന്തിലി മീറ്റിംഗും ഉണ്ടായിരിക്കുന്നതാണ്.
Read MoreDay: 2 March 2018
സാഹിത്യ സായാഹ്നം നാളെ ജീവൻഭീമനഗറില്‍.
ബെംഗളൂരു∙ സിപിഎസിയും കാരുണ്യബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റും ചേർന്നൊരുക്കുന്ന സാഹിത്യ സായാഹ്നം നാളെ വൈകിട്ട് നാലിനു ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കും. ആടുജീവിതം നയിക്കുന്ന മലയാളിക്ക് ലോക കേരള സഭ നൽകുന്ന പ്രതീക്ഷകൾ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച മലയാളം മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ ഉദ്ഘാടനം ചെയ്യും. നിരൂപകൻ പ്രഫ.എം.എം നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9448100843.
Read Moreദേശീയ ഗാനം ചൊല്ലുന്ന സമയത്ത് മൊബൈലില്‍ കളിച്ചു;എസ് എഫ് ഐ നേതാവിന് സസ്പെന്ഷന്.
മുവാറ്റുപുഴ: ദേശീയ ഗാനത്തെ അവഹേളിച്ച എസ് എഫ് ഐ നേതാവിന് സസ്പെന്ഷന്. മൂവാറ്റുപുഴ നിര്‍മല കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഫൈസലിനെയാണ് പ്രിന്‍സിപ്പാള്‍ സസ്പെന്റ് ചെയ്തത്. കോളേജില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ അവഹേളന രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് അസ്ലമിനെ സസ്പെന്റ് ചെയ്തത്. ബി.എ കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അസ്ലം. ദേശീയ ഗാനം ആലപിച്ചപ്പോള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ആദരവോടെ നില്ക്കുമ്പോള് അസ്ലം ക്ലാസിലൂടെ ആക്ഷേപകരമായ രീതിയില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുകയായിരുന്നു ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ അസ്ലമിനെ സസ്പെന്റ് ചെയ്തത്.…
Read Moreപിണറായി വിജയനെ കൊല്ലാന്‍ കെ. സുധാകരന് ലക്ഷ്യമിട്ടിരുന്നു,അത് സാധിക്കില്ലെന്ന് മനസിലായതോടെയാണ് തനിക്ക് നേരെ തിരിഞ്ഞത്.
കണ്ണൂര്‍: പിണറായി വിജയനെ കൊല്ലാന്‍ കെ. സുധാകരന് ലക്ഷ്യമിട്ടിരുന്നെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്. എന്നാല്‍ അത് സാധിക്കില്ലെന്ന് മനസിലായതോടെയാണ് തനിക്ക് നേരെ സുധാകരന് തിരിഞ്ഞതെന്നും ഇ.പി ജയരാജന് പറഞ്ഞു. ഇപി പറഞ്ഞത് ഇങ്ങനെ: ‘ട്രെയിന്‍ വച്ചുണ്ടായ കൊലപാതകശ്രമം യഥാര്‍ത്ഥത്തില്‍ പിണറായി വിജയനെ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിണറായിയെ കൊല്ലാന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കിയ ആളാണ് കെ സുധാകരന്.’ നാല്പാടി വാസുവിന്റെ കൊലപാതകത്തില്‍ കെ. സുധാകരന് നേരിട്ടു പങ്കെടുത്തിരുന്നു. ഗണ്‍മാന്റെ കയ്യില്‍നിന്നു തോക്കു പിടിച്ചുവാങ്ങി വാസുവിനെ വെടിവച്ചത് സുധാകരനാണ്. മട്ടന്നൂര്‍ പൊലീസ് സുധാകരനെ പ്രതിയാക്കിയാണ്…
Read Moreകാരുണ്യത്തിന്റെ കരങ്ങൾ നീട്ടി മുഖ്യമന്ത്രി; മധുവിന്റെ വീട് സന്ദർശിച്ചു.
പാലക്കാട്: അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. പ്രതികൾക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്കി. സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചിണ്ടക്കി ഊരിലേക്കുളള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരിലെ കുടിവെളള പ്രശ്നവും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി അട്ടപ്പാടിയിലെത്തിയത്. മോഷ്ടാവെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതും തുടര്‍ന്ന് മധു മരണപ്പെട്ടതും…
Read Moreഗൃഹലക്ഷ്മിക്കെതിരെ പരാതിയുമായി അഭിഭാഷകന്!
കൊല്ലം: അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ പരാതിയുമായി അഭിഭാഷകന്. മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്നതിനെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഗൃഹലക്ഷ്മി മാറ് മറയ്ക്കാതെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചിത്രം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് അഭിഭാഷകനായ വിനോദ് മാത്യു വിൽസണ്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്കി. കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി .വി ഗംഗാധരൻ, പി.വി ചന്ദ്രൻ, എം പി ഗോപിനാഥ്എന്നിവര്‍ക്കെതിരെയാണ് കേസ്. കവര്‍ ചിത്രത്തിന് മോഡലായ ജിലു…
Read Moreബെംഗളൂരു–കേരള റൂട്ടില്‍ കൂടിയത് 110 രൂപവരെ.
ബെംഗളൂരു : ബസ്ചാർജ് വർധന നിലവിൽവന്ന ഇന്നലെ മുതൽ ബെംഗളൂരു–കേരള റൂട്ടിലെ കേരള ആർടിസി ബസുകളിൽ കൂടിയതു 110 രൂപ വരെ. സേലം വഴി തിരുവനന്തപുരത്തേക്കുള്ള സ്കാനിയ–വോൾവോ ബസുകളിലാണ് 110 രൂപ കൂടിയത്. തിരക്കേറിയ ദിവസങ്ങളിൽ ബെംഗളൂരു–തിരുവനന്തപുരം എസി ബസിൽ 1518 രൂപയാണു പുതിയ നിരക്ക്. 1408 രൂപയായിരുന്നു പഴയ നിരക്ക്.ഡീലക്സ് ബസുകളിൽ മൂന്നാർ യാത്രയ്ക്കാണു കൂടുതൽ പണം ചെലവാകുക, 885 രൂപ. കുറഞ്ഞ നിരക്ക് തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കും, 431രൂപ. കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ പകൽ സർവീസ് നടത്തുന്ന ഡീലക്സ് ബസുകളിൽ 10 രൂപയും…
Read Moreമലയാളികള്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു ഭാഷാ സ്നേഹത്തിന്റ്റെ കഥ;റെയില്‍വേ ടിക്കെറ്റില്‍ പ്രിന്റ് ചെയ്യുന്ന ആദ്യ പ്രാദേശിക ഭാഷയായി കന്നഡ.
ബെംഗളൂരു : റെയിൽവേ ടിക്കറ്റിൽ ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾക്കു പുറമെ കന്നഡയും. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നു ലഭിക്കുന്ന അൺറിസർവ്ഡ് ടിക്കറ്റുകളിലാണ് കന്നഡയിലും യാത്രാവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റിസർവേഷൻ ടിക്കറ്റുകൾ സാധാരണ രീതിയിൽ തുടരും. ബെംഗളൂരുവിനു പുറമെ മൈസൂരു, ഹുബ്ബള്ളി റെയിൽവേ ഡിവിഷനുകളിലാണ് സംവിധാനം നിലവിൽ വന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ ഇതു പിന്നീട് വ്യാപിപ്പിക്കും. ഇന്ത്യയിൽ ആദ്യമായാണ് റെയിൽവേ ടിക്കറ്റിൽ ഇംഗ്ലിഷിനും ഹിന്ദിക്കും പുറമെ മറ്റൊരു പ്രാദേശിക ഭാഷ കൂടി ഉൾപ്പെടുത്തുന്നതെന്ന് ഹുബ്ബള്ളി ഡിവിഷനിലെ ചീഫ് പിആർഒ വിജയ പറഞ്ഞു. യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകൾ,…
Read Moreതീയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം; കേരളത്തിന് പുറമെ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും തീയറ്ററുകള്‍ അടച്ചിടും.
തിരുവനന്തപുരം: ഉയർന്ന പ്രദർശന നിരക്കിനെതിരെ സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് സമര പരിപാടി. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റൽ സേവനദാതാക്കളുടെ ഉയർന്ന പ്രദർശന നിരക്കിനെതിരെയാണ് പ്രതിഷേധം. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും തീയറ്ററുകള്‍ അടച്ചിടും. മാർച്ച് രണ്ടു മുതൽ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അനിശ്ചിതകാലത്തേക്കു തിയറ്ററുകൾ അടച്ചിടാനാണു തീരുമാനം. ഇതിനെ പിന്തുണച്ചാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിയറ്ററുകൾ അടച്ചിടുന്നത്.
Read Moreവോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ സൂക്ഷികുക! കേസ് പിന്നാലെ വരും.
ബെംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് (ഇവിഎം) എതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 73850 ഇവിഎമ്മുകളാണ് ഉപയോഗിക്കുന്നത്. മെഷീനുകളെ കുറിച്ച് സ്ഥാനാർഥികൾക്ക് വേണമെങ്കിൽ പരാതി നൽകാം. പരാതി തെളിയിക്കപ്പെടാതെ പോയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും സഞ്ജീവ് കുമാർ വ്യക്തമാക്കി. അന്തിമ വോട്ടർപട്ടിക പ്രകാരം 4,96,56,059 വോട്ടർമാരാണ് കർണാടകയിലുള്ളത്. ഇതിൽ 2,51,79,219 പുരുഷന്മാരും 2,44,72,288 സ്ത്രീകളുമാണുള്ളത്. ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ഇവിഎമ്മുകൾ ഇതിനോടകം സംസ്ഥാനത്ത്…
Read More