തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരെഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏകകണ്ഠമായായിരുന്നു പുതിയ തീരുമാനം. നിലവിലെ 87 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. നിലവിലെ ഒന്‍പത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയ്ക്കു സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. വി.എസ്. അച്യുതാനന്ദൻ പ്രത്യേക ക്ഷണിതാവായി തുടരും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന…
Read MoreMonth: February 2018
മേജർ കുമുദ് ദോഗ്ര തന്റെ നവജാത ശിശുവിനെയും കൊണ്ട് ഭര്‍ത്താവിന് അന്ത്യോപചാരം അർപ്പിച്ചു!
ന്യൂഡല്‍ഹി: വേണ്ടപെട്ടവരുടെ മരണകൊണ്ടുണ്ടാകുന്ന ദുഃഖം നമുക്ക് എല്ലാവര്‍ക്കും അറിയാം. ദിവസങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ അത് പതിയെ പതിയെ അതിജീവിക്കും, എങ്കിലും മേജര്‍ കുമുദ് ദോഗ്ര കാണിച്ച ആ ധൈര്യം അല്ലെങ്കില്‍ ആ ആത്മസമീപനം ആര്‍ക്കും ഉണ്ടാകില്ല. മേജര്‍ കുമുദ് ദോഗ്രയെ അറിയുന്നവര്‍ കുറവായിരിക്കും, ചിലപ്പോള്‍ ഈ പേര് ആരും കേട്ടിട്ട് പോലുമുണ്ടാവില്ല. കേട്ടിട്ടില്ലെങ്കില്‍ നിങ്ങളും അറിയുക എന്തുകൊണ്ടാണ് കുമുദ് ദോഗ്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നതെന്ന്. കുമുദ് ദോഗ്ര ഇന്ത്യന്‍ സേനയിലെ മേജര്‍ ആണ്. അവരുടെ ഭര്‍ത്താവ് ടി. വാട്‌സ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ വിംഗ്…
Read Moreഗൗരിലങ്കേഷിന്റെ ഘാതകൻ പിടിയിൽ?
ബെംഗളൂരു ∙ വെടിയുണ്ടകളുമായി യുവാവ് പിടിയിലായതു ഗൗരി ലങ്കേഷ് വധത്തിലെ പ്രതി അറസ്റ്റിലായെന്ന അഭ്യൂഹം പരന്നു. അറസ്റ്റ് സ്ഥിരീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഗൗരി ലങ്കേഷ് വധവുമായി ഇതിനു ബന്ധമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അറിയിച്ചു. മദ്ദൂർ സ്വദേശിയും ചിക്കമഗളൂരു ബിരൂർ നിവാസിയുമായ കെ.ടി.നവീൻകുമാർ (37) ആണ്. 32 റിവോൾവറിൽ ഉപയോഗിക്കുന്ന അഞ്ച് വെടിയുണ്ടകളുമായി കഴിഞ്ഞ ഞായറാഴ്ച പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ബിരൂരിൽ നടത്തിയ പരിശോധനയിൽ 10 വെടിയുണ്ടകൾ കൂടി കണ്ടെത്തി. തീവ്ര വലതുപക്ഷ അനുഭാവമുള്ള ഇയാൾ 2015ൽ ഹിന്ദുയുവസേന…
Read Moreഎല്ലാ വാർഡുകളിലും ഖരമാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചില്ല; ബിബിഎംപിക്ക് അരലക്ഷം രൂപ പിഴ.
ബെംഗളൂരു :ബിബിഎംപിയുടെ എല്ലാ വാർഡുകളിലും ഖരമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച മുൻ ഉത്തരവ് നടപ്പാക്കാത്തതിനു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) യ്ക്ക് ഹൈക്കോടതി അൻപതിനായിരം രൂപ പിഴയിട്ടു. ബാഗളൂർ, മിറ്റിഗനഹള്ളി, ബെല്ലഹള്ളി എന്നിവിടങ്ങളിലെ പാറമടകളിൽ ബിബിഎംപി ഖരമാലിന്യം തള്ളുന്നതു സംബന്ധിച്ച് സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2012 മുതൽ കേസിൽ വാദം കേൾക്കുന്ന കോടതി, ഖരമാലിന്യ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ എല്ലാ വാർഡുകളിലും അധിക പ്ലാന്റ് സ്ഥാപിക്കാനും ഓരോ വാർഡിലും പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സ്ഥലം വാർഡ് സമിതികൾ കണ്ടെത്തി ഡിസംബർ എട്ടിന് കർമപദ്ധതി…
Read Moreചരിത്ര വിജയവുമായി ഇന്ത്യ; T20 പരമ്പരയും ഇന്ത്യക്ക്.
ന്യൂലാന്‍ഡ്‌സ്: ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് മൂന്നാം ട്വന്റി20 മത്സരവും 2-1ന് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏകദിന പരമ്പര 5-1ന് നേടിയതിനാല്‍ ഇന്ത്യയുടെ നേട്ടത്തിന് തിളക്കം കൂടി. കാരണം തുടര്‍ച്ചയായി രണ്ട് പരമ്പരകള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നേടുന്നത് ആദ്യമായിട്ടാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. 47 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും 43 നേടിയ സുരേഷ് റെയ്‌നയുടെയും കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജൂനിയര്‍ ഡാല മൂന്നു വിക്കറ്റും ക്രിസ് മോറിസ് രണ്ടു…
Read Moreനഗരത്തിൽ ചിലയിടങ്ങളിൽ 5 ദിവസത്തേക്ക് പവർ കട്ട്’;ലിസ്റ്റ് ഇവിടെ വായിക്കാം.
ബെംഗളൂരു: ഹൂഡി – എച്ച് എസ് ആർ ,ഹൂ ഡി – ഇ പി ആർ പി മെട്രോ ലൈനിന്റെ പണി നടക്കുന്നത് മൂലം താഴെ കൊടുത്ത സ്ഥലങ്ങളിൽ ഈ മാസം 28 വരെ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും.. HSR Layout sector 1 to 7 Jakkadandra Central Public Works Department quarters Teacher’s Colony Venkatapura Karnataka State Reserve Police quarters MLA Layout Somasundarapalya Haralur Road Lake Dew Residency…
Read Moreചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു.
മുംബൈ : ചലച്ചിത്രതാരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ശനി രാത്രി 11.30 ന് ദുബായിൽവച്ചായിരുന്നു അന്ത്യം. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരൻ സഞ്ജയ് കപൂർ മരണവിവരം സ്ഥിരീകരിച്ചു. 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ…
Read Moreഗോൾമഴയ്ക്കൊടുവിൽ അവസാന നിമിഷം ഡൈനാമോസ്
ഐ എസ് എല്ലിലെ ഒട്ടും നിർണായകമല്ലാത്ത മത്സരമായിരുന്നു ഇന്ന് ഡെൽഹിയിൽ നടന്നത്. അതുകൊണ്ട് തന്നെ സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ ഡെൽഹിയും എടികെ കൊൽക്കത്തയും പന്തുതട്ടി. ഫലം ഗോൾ ഫെസ്റ്റായിരുന്നു. പിറന്നത് ഏഴു ഗോളുകൾ. ഡൈനാമോസ് ഇഞ്ച്വറി ടൈം വിന്നറും. ഒരു ഘട്ടത്തിൽ 1-3ന് പിറകിൽ നിന്ന ശേഷമാണ് ഡെൽഹി ഡൈനാമോസ് 4-3ന് മത്സരം സ്വന്തമാക്കിയത്. അവസാന 20 മിനുട്ടിലായിരുന്നു ഡൈനാമോസിന്റെ തിരിച്ചുവരവ്. ഉറുഗ്വേ താരം മാതിയാസ് മിറബഹെയുടെ 92ആം മിനുട്ടിലെ ഗോളാണ് ഡെൽഹിയുടെ വിജയം ഉറപ്പിച്ചത്. ഡെൽഹിക്കായി കാലു ഉചെ ഇരട്ട ഗോളും സത്യസെൻ സിംഗ്…
Read Moreഇന്ത്യ– ദക്ഷിണാഫ്രിക്ക T20: പരമ്പര വിജയത്തോടെ തിരിച്ചടിക്കാൻ കോലിക്കൂട്ടം!
കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ നിര്‍ണായാകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ന് നടക്കും. കേപ്ടൗണില്‍ ഇന്ത്യൻ സമയം രാത്രി 9.30നാണ് കളി തുടങ്ങുന്നത്. ഇരുടീമും പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ ഫൈനലിനു തുല്യമാണ് ഈ പോരാട്ടം. ഏകദിന പരമ്പയിലെ ജയം ആവര്‍ത്തിക്കാനുറച്ച് കോലിക്കൂട്ടം ഇറങ്ങുമ്പോള്‍ അന്നത്തെ തോല്‍വിക്ക് ട്വന്റി20യില്‍ കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് ആതിഥേയര്‍. സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ട്വന്റി20 മല്‍സരത്തിലേറ്റ പ്രഹരം ഇന്ത്യയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. പര്യടനത്തില്‍ ആദ്യമായി ഇന്ത്യന്‍ സ്പിന്‍ സെന്‍സേഷന്‍ യുസ്‌വേന്ദ്ര ചഹലിനെ ദക്ഷിണാഫ്രിക്ക തല്ലിച്ചതച്ച മല്‍സരം കൂടിയാണിത്.…
Read Moreമെട്രോ കയറാന്‍ പോകുമ്പോള്‍ ഒരു ഹെയര്‍ സ്റ്റൈല്‍ ,തിരിച്ചു വരുമ്പോള്‍ മറ്റൊന്ന്;സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാവുന്ന യുണിസെക്സ് സലൂൺ നാളെ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ തയ്യാര്‍.
ബെംഗളൂരു : ജോലിത്തിരക്കിനിടെ മുടിവെട്ടാൻ സമയം കിട്ടാത്തവർ വിഷമിക്കണ്ട. ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ മെട്രോ സ്റ്റേഷനിൽ 10 മിനിറ്റ് സമയം ചെലവിട്ടാൽ മുടിവെട്ടി മടങ്ങാം. സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാവുന്ന യുണിസെക്സ് സലൂൺ നാളെ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങും. അധികം വൈകാതെ നമ്മ മെട്രോയുടെ ഒൻപതു സ്റ്റേഷനുകളിൽ കൂടി ഹൈടെക് സലൂണുകളെത്തും. മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞമുറികൾ വാടകയ്ക്കു നൽകി അധികവരുമാനം ഉണ്ടാക്കാനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) നീക്കമാണ് സലൂണിനു വഴിവച്ചത്. സലൂൺ, ഫിറ്റ്നസ് സെന്റർ, ടാറ്റു സ്റ്റുഡിയോ, കാൾ സെന്ററുകൾ,…
Read More