ബെംഗളൂരു :അടുത്ത മലയാളികളുടെ ഉൽസവ കാലം വരികയാണ് വിഷു. നാട്ടിൽ പോയി പടക്കം പൊട്ടിക്കാനും പൂത്തിരി കത്തിക്കാനും താൽപര്യമുള്ളവർ സ്വകാര്യ ബസ് സർവീസുകളുടെ ചൂഷണത്തിന് തല വച്ച് കൊടുക്കാതെ ഇന്നു തന്നെ കേരള ആർടിസിയിൽ ടിക്കറ്റ് ഉറപ്പാക്കുക, വിഷു അവധിക്കു ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും. ഏപ്രിൽ 12 വരെയുള്ള സർവീസുകളിലെ റിസർവേഷനാണ് ഇതുവരെ തുടങ്ങിയത്. നാട്ടിലേക്കു വൻതിരക്കുള്ള ഏപ്രിൽ 13നു പുറപ്പെടുന്ന ബസുകളിൽ ഇന്നു മുതൽ ടിക്കറ്റ് ഉറപ്പാക്കാം. ദീർഘദൂര സ്വകാര്യ ബസുകൾ, കർണാടക ആർടിസി…
Read MoreMonth: February 2018
പാളത്തിലെ വിള്ളൽ കാരണം നിർത്തിവച്ചിരുന്ന മെട്രോ സർവ്വീസ് പുനരാരംഭിച്ചു.
ബെംഗളൂരു :പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നു രണ്ടുദിവസം ഈ റീച്ചിൽ സർവീസ് നിർത്തിവച്ചിരുന്നു നമ്മ മെട്രോ ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ റോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ് പുനരാരംഭിച്ചു. .പാത അറ്റകുറ്റപ്പണി പൂർത്തിയായതോടു കൂടിയാണ് സർവീസ് ആരംഭിച്ചത്.
Read Moreബിബിഎംപി ഹെൽത്ത് സെന്ററുകളുടെയും ആശുപത്രികളുടെയും നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിനെതിരെ വ്യാപക പ്രതിഷേധം വ്യാപകം.
ബെംഗളൂരു : ബിബിഎംപി ഹെൽത്ത് സെന്ററുകളുടെയും ആശുപത്രികളുടെയും നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിനെതിരെ വ്യാപക പ്രതിഷേധം. ബിബിഎംപി ആശുപത്രികളും ക്ലിനിക്കും പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് (പിപിപി) മാതൃകയിൽ സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള ആരോഗ്യബന്ധു എന്ന പേരിലുള്ള പദ്ധതിക്കു നഗരവികസന വകുപ്പാണ് രൂപം നൽകിയത്. ശിവാജിനഗറിൽ നിർമാണം പൂർത്തിയായ ബിബിഎംപി ആശുപത്രി നാരായണ ഹെൽത്ത് ഗ്രൂപ്പിനു കൈമാറാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകൾ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ ഭൂമിയും കെട്ടിടവും ഭാവിയിൽ സ്വകാര്യ ആശുപത്രികളുടെ കയ്യിൽ വരുന്ന തരത്തിലാണ് ആരോഗ്യബന്ധു എന്ന പേരിലുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു…
Read Moreനഗരത്തില്‍ 133 ബാറുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം!
ബെംഗളൂരു∙ അഗ്‌നി സുരക്ഷാ സംവിധാനമില്ലാത്ത 133 റൂഫ്ടോപ്പ് ബാറുകൾ അടച്ചുപൂട്ടാൻ ബിബിഎംപി നോട്ടിസ് നൽകി. കർണാടക ഫയർ ആൻഡ് എമർജൻസി വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് ബാറുകൾക്ക് നോട്ടിസ് നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പബ്ബുകളിലും ബാറുകളിലും നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിക്കാൻ ബെസ്കോമിനും ബിഡബ്ലുഎസ്എസ്ബിക്കും നിർദേശം നൽകിയിട്ടുണ്ട്. പുതുവർഷദിനത്തിൽ മുംബൈയിലെ പബ്ബിലുണ്ടായ അഗ്‌നിബാധയെ തുടർന്നാണ് നഗരത്തിലെ ബാറുകളിലും പരിശോധന കർശനമാക്കിയത്.
Read Moreശ്രീദേവിയുടേത് സ്വാഭാവിക മരണമല്ല! അപകട മരണം;നടി ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു!
ദുബായ്∙ നടി ശ്രീദേവിയുടേത് അപകടമരണമാണെന്നു റിപ്പോർട്ട്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. 24നാണു ശ്രീദേവിയുടെ മരണം സംഭവിച്ചത്. മുങ്ങി മരിച്ചെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ബാത് ടബിൽ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. മുങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും. ഇന്നലെ മുതൽ തന്നെ ശ്രീദേവിയുടെ മരണം…
Read Moreയെലച്ചനഹള്ളിക്കു സമീപം മെട്രോ പാളത്തിലെ വിള്ളൽ കണ്ടെത്തിയ സംഭവം നിർമാണ കമ്പനിയോട് വിശദീകരണം തേടി
ബെംഗളൂരു :നമ്മ മെട്രോയുടെ പാളത്തിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ നിർമാതാക്കളായ ഓസ്ട്രേലിയൻ കമ്പനിയോടു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വിശദീകരണം ആവശ്യപ്പെട്ടു. യെലച്ചനഹള്ളിക്കു സമീപം കഴിഞ്ഞ ആഴ്ചയാണു പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ട്രെയിൻ സർവീസ് ആരംഭിച്ച് ഒരുവർഷമാകുന്നതിനു മുൻപുതന്നെ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്. വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ ദിവസം ഗ്രീൻ ലൈനിലെ ആർവി റോഡ്-യെലച്ചനഹള്ളി റീച്ചിൽ മെട്രോ സർവീസ് നിർത്തിവച്ചിരുന്നു. പാളം മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായ സാഹചര്യത്തിൽ ഇന്നു രാവിലെ അഞ്ചുമുതൽ നാഗസന്ദ്ര-യെലച്ചനഹള്ളി…
Read Moreഎസ്എൻഡിപി ബെന്നാർഘട്ടെ റോഡ് ശാഖ കുടുംബ പൂജ
ബെംഗളൂരു∙ എസ്എൻഡിപി യൂണിയൻ ബെന്നാർഘട്ടെ റോഡ് ശാഖയുടെ നേതൃത്വത്തിൽ കുടുംബ പൂജ നടത്തി. പ്രസിഡന്റ് ഹരിദാസൻ, എം.കെ.രാജേന്ദ്രൻ, വാസുദേവൻ, വിജയൻ, മോഹനൻ, ഉദയകുമാർ, സജിനി, ഷീജ, ജ്യോതി എന്നിവർ നേതൃത്വം നൽകി.
Read Moreയാത്രക്കാരിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ കേരള ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍
ബെംഗളൂരു: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേരള ആർടിസി കണ്ടക്ടർക്കെതിരെ കേസ്. തൃപ്പൂണിത്തുറ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ എറണാകുളം ഡിപ്പോയിലെ കണ്ടക്ടർ എം.പി സുനിൽകുമാറി (45)നെ എസ് ജി പാളയ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 18ന് എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസിയുടെ വോൾവോ എസി ബസിലാണ് സംഭവം. യുവതി ആദ്യം ഇരുന്ന സീറ്റിൽ നിന്ന് മാറിയിരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതോടെ യുവതി മുൻവശത്തെ വിൻഡോ സീറ്റിലേക്ക് മാറി. സേലത്തെത്തിയപ്പോൾ, സമീപ സീറ്റിലിരിക്കുകയായിരുന്ന കണ്ടക്ടർ ശരീരത്തിൽ…
Read More“ഐ ഡ്രീം ഇന്‍ അനതെര്‍ ലാംഗ്വേജ്” ചലച്ചിത്ര ആസ്വാദക വഫ റിയ വിലയിരുത്തുന്നു.
ബെംഗളൂരു : രാജ്യാന്തര ചലച്ചിത്രമേള അതിന്റെ രണ്ടാം പാദത്തിലേക്ക് കടന്നു,ഇന്ന് ആറാം ദിവസം,പങ്കാളിത്തം കൊണ്ടും സിനിമകളുടെ തെരെഞ്ഞെടുപ്പുകൊണ്ടും വളരെ നല്ല ഒരു മേളയാണ് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. “ഐ ഡ്രീം ഇന്‍ അനതെര്‍ ലാംഗ്വേജ്” എന്ന വിദേശ ചിത്രത്തെ ചലച്ചിത്ര ആസ്വാദകയും ബെംഗളൂരു മലയാളിയുമായ വഫ റിയ വിലയിരുത്തുന്നു. കൂടുതല്‍ ചലച്ചിത്ര മേള വാര്‍ത്തകള്‍ക്ക് ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ഞങ്ങള്‍ തയ്യാറാക്കിയ പ്രത്യേക പേജ് സന്ദര്‍ശിക്കുക
Read Moreലാലേട്ടന്‍ ഫാന്‍സിന്‍റെ മനസ്സുകീഴടക്കിയ ആ കൊച്ചുഗായിക ആര്?
മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ഒരു ചിത്രം കൂടിയാണിത്. ടീസറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന് എന്താണെന്നറിയണ്ടേ? മാത്രമല്ല ‘ഞാന്‍ ജനിച്ചന്നു മുതല്‍’ എന്ന് തുടങ്ങുന്ന, ലാലേട്ടന്‍റെ ഫാന്‍സിന്‍റെ മനസ്സ് കീഴടക്കിയ ആ ഗാനം ആലപിച്ച കൊച്ചു ഗായിക ആരാണെന്നറിയണ്ടേ? അത് വേറാരുമല്ല നമ്മുടെ പ്രിയപ്പെട്ട മല്ലികാ സുകുമാരന്‍റെ ചെറുകുട്ടിയും ഇന്ദ്രജിത്തിന്‍റെ മകളുമായ പ്രാര്‍ത്ഥനയുടെ ഗാനമാണ്. അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ…
Read More