ബെംഗളൂരു: കർണാടക നിയമസഭ അടുത്ത 16നു നടക്കുന്ന ബജറ്റ് സമ്മേളനത്തിനായി പിരിഞ്ഞു. മന്ത്രിമാരും സാമാജികരും എത്താത്തതിനെ തുടർന്ന് ക്വോറം തികയാതെ വന്നതിനാൽ, ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്നലെ സഭ ചേർന്നത്. രാവിലെ 10ന് തുടങ്ങേണ്ട സമ്മേളനം 11.20ന് മാത്രമാണ് ആരംഭിക്കാനായത്. 225 അംഗ നിയമസഭയിൽ, 25 അംഗങ്ങളെങ്കിലും തികച്ചുണ്ടെങ്കിൽ മാത്രമേ നടപടികൾ ആരംഭിക്കാനാകൂ എന്നാണു ചട്ടം.സഭാ നടപടികൾ ആരംഭിച്ചയുടൻ സ്കൂളുകളിലെ ഉച്ചക്കഞ്ഞി പാചകത്തൊഴിലാളുടെ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ ഉന്നയിച്ചു. പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ടാണ് ഉത്തരം പറയേണ്ടതെന്നും നിർഭാഗ്യവശാൽ…
Read MoreMonth: February 2018
ബി.എം.എച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആദ്യ ഔദ്യോഗിക മീറ്റ് നാളെ കബ്ബൺ പാർക്കിൽ.
ബെംഗളൂരു :ബെംഗളൂരിലെ പ്രശസ്തരായ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഹബിന്റെ ആദ്യത്തെ ഔദ്യോഗിക മീറ്റ് നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ ആറ് മണി വരെ കബ്ബൺ പാർക്കിൽ വച്ച് നടക്കും. “മലയാളികളുടെ ഫേസ് ഗ്രൂപ്പ് മീറ്റുകൾ നഗരത്തിൽ സർവ്വ സാധാരണമാണ്, മറ്റു ഗ്രൂപ്പ് മീറ്റിംഗുകളിൽ നിന്ന് വ്യത്യസ്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്,നിരവധി കായിക മൽസരങ്ങളും ,ഗ്രൂപ്പ് മെമ്പർമാരുടെ വിവിധ കലാപരിപാടികളും നടക്കും ” ഭാരവാഹികൾ അറിയിച്ചു. ഇതിനെല്ലാം പുറമെ ഗ്രൂപ്പിന്റെ ആത്മാവായ സൈമൺ എന്ന മിസ്റ്ററി കഥാപാത്രം നേരിട്ടു വരുന്നുണ്ട് ,അത് ആരാണെന്നറിയാനുള്ള…
Read Moreസർഗധാരയുടെ”കാവ്യ ചന്ദ്രിക” ഫെബ്രുവരി18 ന് ജാലഹള്ളിയിൽ.
ബെംഗളൂരു : ബാംഗ്ലൂരിലെ കവികളുടെ രചനകളുടെ അവതരണവും അവലോകനവും ഉൾപ്പെടുത്തി, 2018 ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 10 മണിക്ക്, ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച് സർഗധാര “കാവ്യചന്ദ്രിക” എന്ന പരിപാടി അവതരിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ ശ്രീ.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണവും രചനകളുടെ അവലോകനവും നിർവ്വഹിക്കുന്നു. രചനകൾ sargadhara [email protected] എന്ന ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. 9964352148.
Read More12 സ്ക്രീനുകളിലായി 60 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍;നാല് മലയാള ചിത്രങ്ങള്‍;ഡെലിഗേറ്റ് പാസ് വിതരണം 20 വരെ മാത്രം;ചലച്ചിത്ര മേളകൊണ്ടാടാന്‍ നഗരമൊരുങ്ങി.
ബെംഗളൂരു ∙ ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 22നു തുടക്കമാവും. അറുപതു രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകൾ പ്രദർശനത്തിനെത്തും. മേളയുടെ ഉദ്ഘാടനം 22ന് വൈകിട്ട് അഞ്ചിനു വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കുമെന്ന് കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു പറഞ്ഞു. മാർച്ച് ഒന്നിനു സമാപന സമ്മേളനത്തിൽ ഗവർണർ വാജുഭായ് വാല പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇന്ത്യൻ സിനിമ മൽസര വിഭാഗത്തിൽ നാലു മലയാള ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി അവാർഡ് നേടിയ മഹേഷ് നാരായണന്റെ ടേക്ക്…
Read Moreകർണാടക ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു
കർണാടക ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ മരിച്ചു. മടിക്കേരിയിൽ നിന്നു ഹാസനിലേക്കു പോവുകയായിരുന്ന ആർടിസി ബസും മൈസൂരുവിൽ നിന്നു മടിക്കേരിയിലേക്കു പോവുകയായിരുന്ന ആർടിസി ബസും സുണ്ടിക്കുപ്പ ശാന്തഗിരി തോട്ടത്തിനു സമീപത്തെ വളവിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസിലെയും ഡ്രൈവർമാരായ ശനിവാറന്തെ സ്വദേശി പാലാക്ഷ (42), പിരിയാപട്ടണം സ്വദേശി മൊയ്തീൻ ഷറീഫ് (50) എന്നിവരാണു മരിച്ചത്.
Read Moreവാലന്റൈൻസ് ഡേ: കബൺപാർക്കിൽ കൂടുതൽ പൊലീസ് വേണമെന്ന് ആവശ്യം
ബെംഗളൂരു∙ വാലന്റൈൻസ് ദിനാഘോഷത്തോടനുബന്ധിച്ച് ലാൽബാഗിലും കബൺ പാർക്കിലും കമിതാക്കളെ നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടി ഹോർട്ടികൾചർ വകുപ്പ്. ആഘോഷങ്ങൾ പരിധി വിടാതിരിക്കാനുള്ള മുൻകരുതലായാണിതെന്ന് ഹോർട്ടികൾചർ വകുപ്പ് കമ്മിഷണർ വൈ.എസ്. പാട്ടീൽ പറഞ്ഞു. കുടുംബസമേതം പാർക്കിലെത്തുന്നവരെ ശല്യപ്പെടുത്തുന്നതായി മുൻകൊല്ലങ്ങളിൽ പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സഹായം ആവശ്യപ്പെട്ടത്.
Read Moreആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ച് ഒച്ചയുണ്ടാക്കുന്ന പതിവിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി.
ബെംഗളൂരു∙ ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ച് ഒച്ചയുണ്ടാക്കുന്ന പതിവിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണവുമായി ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി. സിറ്റി ട്രാഫിക് പൊലീസുമായി ചേർന്നാണ് ‘ഹോൺ നോട്ട് ഒകെ സോൺ’ എന്ന പേരിലുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ 3250 ഡ്രൈവർമാരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ശബ്ദമലിനീകരണം കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് ഹോൺ ഉപയോഗം ആവശ്യഘട്ടങ്ങളിൽ മാത്രമാക്കാനുള്ള പ്രചാരണത്തിനു തുടക്കമിട്ടതെന്ന് അതോറിറ്റി സിഇഒ: രമ പറഞ്ഞു. പ്രചാരണം ഒരു മാസം തുടരും.
Read Moreരാജകീയമായ് പ്ലേഓഫിലേക്ക് ബാഗ്ലൂർ എഫ്സി
ഐഎസ്എലില്‍ ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗോവയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്പിച്ച് ബെംഗളൂരു എഫ് സി. വിജയത്തോടെ ബെംഗളൂരു എഫ് സി 33 പോയിന്റുകളുമായി തൊട്ടടുത്ത പൂനെയെക്കാളും എട്ട് പോയിന്റ് മുന്നിലായാണ് നില കൊള്ളുന്നത്. ബ്ലാസ്റ്റേഴ്സിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ചിട്ടുള്ള ഗോവ 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. മത്സരത്തിന്റെ ഇരു പകുതികളിലായാണ് ബെംഗളൂരു ഗോവന്‍ വല ചലിപ്പിച്ചത്. 35ാം മിനുട്ടില്‍ എഡു ഗാര്‍സിയയും 82ാം മിനുട്ടില്‍ ഡിമാസ് ഡെല്‍ഗാഡോയുമാണ് 15000ത്തോളം വരുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് മുന്നില്‍ ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്. വിജയത്തോടെ…
Read Moreഫുട്ബോൾ ആരവങ്ങളുമായ് ബ്ലാഗ്ലൂർ മലയാളീസ് സോൺ
ഇന്ത്യൻ ഫുട്ബോളിൻ്റെ കാലുകൾക്ക് കരുത്തും മനസ്സുകളിലുണർവ്വും നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൻ്റെ ആവേശം ഇന്ത്യ ഒട്ടാകെ പടർന്നു പന്തലിക്കുമ്പോൾ നമ്മുടെ ബാഗ്ലൂർ മലയാളികളും ഫുട്‌ബോൾ ആവേശത്തിലാണ്. ഫേസ്ബുക്ക് കൂട്ടായ്മ ബി.എം.ഇസെഡ് (ബാഗ്ലൂർ മലയാളീസ് സോൺ) ഫെബ്രുവരി 11 ന് ഈ വരുന്ന ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രാത്രി 9 വരേ നീളുന്ന വൺഡേ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നു. ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും ലേലം വഴി തിരഞ്ഞെടുത്ത പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ആദ്യ റൗണ്ടിൽ നാല് ഗ്രൂപ്പുകളിലായാണ്…
Read Moreസംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം..
ബെംഗളൂരു : ബിഹാർ മാതൃകയിൽ കർണാടകയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണം എന്ന ആവശ്യവുമായി കർണാടക ടെംപറൻസ് ബോർഡ്. നിരോധനം സംബന്ധിച്ചു പഠനം നടത്തിയ ബോർഡ് തയാറാക്കിയ റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കുമെന്നു ചെയർമാൻ എച്ച്.വി.രുദ്രപ്പ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതു ടെംപറൻസ് ബോർഡാണ്. . മദ്യവിൽപനയിലൂടെ കർണാടകയ്ക്കു പ്രതിവർഷം 18000 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ട്. നിരോധനം നടപ്പാക്കിയാൽ വരുമാനത്തിലുണ്ടാകുന്ന ഈ നഷ്ടം നികത്താൻ മറ്റു വഴികൾ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടും. കര്‍ണാടകയില്‍ സമ്പൂര്‍ണ മദ്യ നിരോധനം വേണം എന്നാ…
Read More