സർഗധാരയുടെ”കാവ്യചന്ദ്രിക” അരങ്ങേറി. പ്രസിഡന്റ് ശാന്താ മേനോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി പി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ സുധാകരൻ രാമന്തളി, ഇന്ദിര ബാലൻ, രമ പിഷാരടി, നാരായണദാസ്, അജി മുണ്ടക്കയം, ബിന്ദു സജീവ് എന്നിവരുടെ കവിതകളെ അവലോകനം ചെയ്തു.കവികൾ തങ്ങളുടെ രചനകൾ വേദിയിൽ ആലപിച്ചു.ശ്രീ. സുധാകരൻ രാമന്തളി തന്റെ പ്രഭാഷണത്തിൽ, അന്തരാത്മാവ് കൊണ്ട് എഴുതേണ്ടതും ശരിയായവരികൾ വേണ്ട രീതിയിൽ ചേർത്തു വയ്ക്കലുമാണ് കവിത , പഴയതിനെ പഠിച്ചിട്ട് മുന്നോട്ട് പോകയും കവിത ആസ്വദിക്കൽ ഏറെ പ്രധാനമാണെന്നും, നൈയ്‌തിക ബോധമാണ് രചനകളെ കാലാതീതമാക്കുന്നതെന്നും…
Read MoreMonth: February 2018
റാന്തല്‍ ബാന്‍ഡ് ന് എന്ത് സംഭവിച്ചു ?”ബുള്ളെറ്റ്” ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായി മാറിയത് എങ്ങിനെ? പിന്നണി ഗായിക നിമ്മി ചക്കിങ്ങലുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയും ബാംഗ്ലൂര്‍ മലയാളിയുമായ കുമാരി നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ ശ്രീ ഷമീം നിലമ്പൂർ നടത്തിയ “എക്സ് ക്ലൂസീവ് ” സൗഹൃദ സംഭാഷണത്തിന്റെ രണ്ടാം ഭാഗം: ആദ്യ ഭാഗം വായിക്കാത്തവര്‍ക്കായി താഴെ കൊടുക്കുന്നു: സ്റ്റാര്‍ സിംഗറിലൂടെ വന്ന് ഉദ്യാനനഗരിയുടെ സൂപ്പര്‍ സിംഗര്‍ ആയി മാറിയ അനുഗ്രഹീത കലാകാരിയും പിന്നണി ഗായികയുമായ നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം. സാങ്കേതിക വിദ്യ സംഗീത മേഖലയെ സഹായിക്കുകയാണോ ചെയ്തിട്ടുള്ളത് ? ഇപ്പോള്‍ ആര്‍ക്കും പാടാം എന്നാ അവസ്ഥ വന്നില്ലേ ?…
Read Moreഅവസാന നിമിഷം സമനില നേടി ചെന്നൈ, കൊൽക്കത്തയെ തോൽപ്പിച്ചു മുംബൈ
മലയാളി താരം മുഹമ്മദ് റാഫി അവസാന മിനുറ്റിൽ നേടിയ ഗോളിൽ ജാംഷഡ്‌പൂരിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ് സി. സ്കോർ 1 – 1 . മത്സരത്തിൽ 3 പോയിന്റും ജാംഷഡ്‌പൂർ നേടും എന്ന ഘട്ടത്തിലാണ് രക്ഷകനായി മുഹമ്മദ് റാഫി അവതരിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും ലീഡ് നിലനിർത്തിയ ജാംഷഡ്‌പൂർ 88ആം മിനുട്ടിൽ റാഫി നേടിയ ഗോളിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെല്ലിങ്ടൺ പ്രിയോറിയിലൂടെ 33മത്തെ മിനുറ്റിൽ ജാംഷഡ്‌പൂർ ആണ് മത്സരത്തിൽ ലീഡ് നേടിയത്. കഴിഞ്ഞ മത്സരത്തിലെന്നത് പോലെ അസാമാന്യമായ ഒരു ഷോട്ടിലൂടെയാണ് ഇത്തവണയും പ്രിയോറി ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ…
Read Moreധവാന്‍ അടിച്ചു തകർത്തു, ഭുവി.. എറിഞ് ഓടിച്ചു. ആദ്യ ട്വന്റി20 വിജയം ഇന്ത്യക്ക്.
ജൊഹാന്നസ്ബര്‍ഗ്: ഏകദിന പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യിലും ഇന്ത്യന്‍ ആധിപത്യം. ആവേശകരമായ ആദ്യ ട്വന്റിയില്‍ ഇന്ത്യ 28 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇന്ത്യ നല്‍കിയ 204 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയക്ക് ഒമ്പത് വിക്കറ്റിന് 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (72) ഇന്നിങ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മനീഷ് പാണ്ഡെ…
Read More‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടി പെണ്ണായി രൂപമാറ്റം വരുത്തി ഉണ്ണിമുകുന്ദന്‍
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടി പെണ്ണായി രൂപമാറ്റം വരുത്തി ഉണ്ണിമുകുന്ദന്‍. താരസുന്ദരിയെ പോലും വെല്ലുന്ന ഗ്ലാമറിലാണ് ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തിലെത്തിയത്. ഇതാണ് എന്റെ നല്ലപാതി, കരിഷ്മ ഇവളിലേക്കുള്ള എന്റെ യാത്ര അല്‍പം വേദന നിറഞ്ഞതായിരുന്നു. പക്ഷേ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ സമ്മതിക്കുന്ന ആ വേദനകളെല്ലാം വിലമതിക്കാനാവാത്തതാണെന്ന് എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreരജനികാന്തിന്റെ വസതിയിൽ കമൽ-രജനി കൂടിക്കാഴ്ച. ശൈലി രണ്ടാണെങ്കിലും ലക്ഷ്യം ഒന്ന്: രജനികാന്ത്
ചെന്നൈ: സിനിമയിലും രാഷ്ട്രീയത്തിലും രണ്ടുവഴികളാണ് താനും കമലും സ്വീകരിച്ചതെന്നും ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞു. കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രജനീകാന്ത്. രജനീകാന്തിന്‍റെ വീട്ടില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രജനികാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് കമല്‍ രജനിയെ സന്ദര്‍ശിക്കുന്നത്. പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് കമല്‍ എത്തിയതെന്ന് രജനികാന്ത് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഇക്കാര്യം കമലഹാസനും സ്ഥിരീകരിച്ചു. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കമലഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. എന്‍റെ ശൈലി കമലിന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണെങ്കിലും രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണെന്ന് രജനികാന്ത് പറഞ്ഞു.…
Read Moreവെസ് ബ്രൗണിൻ്റെ ബുള്ളറ്റ് ഹെഡറിലൂടെ പ്ലേഓഫ് പ്രതീക്ഷകളുമായ് ബ്ലാസ്റ്റേഴ്‌സ്
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ വെസ് ബ്രൗണിന്റെ മികച്ച ഹെഡർ ആണ് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ പോസ്റ്റിൽ പോൾ റഹുബ്കയുടെ രക്ഷപെടുത്തൽ ബ്ലാസ്റ്റേഴ്സിന് തുണയാവുകയായിരുന്നു. തുടർന്ന് ഒരു സെൽഫ് ഗോളിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഷ്ട്ടിച്ചു രക്ഷപെട്ടുകയായിരുന്നു. ജാക്കിചന്ദിന്റെ ക്രോസ്സ് രക്ഷപെടുത്താൻ ശ്രമിച്ച…
Read Moreബന്നാര്‍ഘട്ട റോഡ് അപ്പോളോ ആശുപത്രിയില്‍ നഴ്സിനെ ഡോക്ടര്‍ മര്‍ദിച്ചു.
ബെംഗളൂരു: ബന്നാര്‍ഘട്ട റോഡ് അപ്പോളോ ആശുപത്രിയില്‍ നഴ്സിനെ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി,ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്,ഐ സി യു വില്‍ പ്രവേശിപ്പിച്ച ഒരു രോഗിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ അലംഭാവം കാണിക്കുകയും അത് ചോദ്യം ചെയ്ത നഴ്സിനെ വനിതാ ഡോക്ടര്‍ മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. ഈ വിഷയത്തില്‍ ഐ എന്‍ എ കര്‍ണാടക ഭാരവാഹികള്‍ ഇടപെടുകയും അവര്‍ ആശുപത്രി മാനേജ്‌മന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തു,അത് പ്രകാരം അപ്പോളോ ആശുപത്രി അധികൃതര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും,കമ്മീഷന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുകയും ചെയ്യും എന്നാണ്…
Read More66 യാത്രക്കാരുമായി ടെഹ്റാനിൽ നിന്ന് യസുജിലേക്കു പോയ എ ടി ആർ 72 വിമാനം തകർന്നു വീണു.
ടെഹ്റാൻ : 60 യാത്രക്കാരും 6 വിമാന ജീവനക്കാരുമായി ടെഹ്റാനിൽ നിന്നു പറന്ന എ ടി ആർ 72 വിഭാഗത്തിൽ പെട്ട വിമാനം ഇറാനിൽ തകർന്നു വീണു ,മെഹ്റാബാദിൽ നിന്ന് പറന്നുയർന്ന് 20 മിനിറ്റിനുളളിലാണ് വിമാനം തകർന്നത്. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തണം വൈകുകയാണ്.
Read Moreമഡിവാളയിൽ പുതുക്കിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
ബെംഗളൂരു : മഡിവാളയിൽ പുതുക്കിപ്പണിത മാർക്കറ്റ് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 88 കടകളാണ് പണി പൂർത്തിയാക്കിയത്. ഏഴുകോടി രൂപ ചെലവായി. പണി പൂർത്തിയാകുന്നതോടെ കടകളുടെ എണ്ണം 362 ആകും. 35 കോടി രൂപയാണ് ഇനിയുള്ള നിർമാണത്തിനു കണക്കാക്കുന്നത്. ബിബിഎംപി മേയർ ആർ.സമ്പത്ത്‌രാജ്, മുൻ മേയർ മഞ്ജുനാഥ് റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.
Read More