ബെംഗളൂരു: ബിഎംടിസിയുടെ വായുവജ്ര ബസുകളിൽ വിമാനത്താവള യാത്രക്കാർക്കായുള്ള കിയോസ്ക് പ്രവർത്തനമാരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള കെഐഎ എട്ടാം നമ്പർ സീരിസ് ബസിലാണു കിയോസ്ക് പ്രവർത്തനമാരംഭിച്ചത്. വിവിധ എയർലൈനുകളുടെ ബെംഗളൂരുവിൽ നിന്നുള്ള സമയവിവരം അറിയുന്നതിന് പുറമേ ബോർഡിങ് പാസും കിയോസ്കിൽ നിന്ന് ലഭിക്കും.
ടിക്കറ്റ് നമ്പർ കിയോസ്കിൽ ടൈപ്പ് ചെയ്താൽ ബോർഡിങ് പാസിന്റെ പ്രിന്റൗട്ട് ലഭിക്കും. പദ്ധതി വിജയകരമായാൽ എല്ലാ വായുവജ്രബസുകളിലും കിയോസ്ക് സ്ഥാപിക്കുമെന്ന് ബിഎംടിസി എംഡി വി.പൊന്നുരാജ് പറഞ്ഞു. നിലവിൽ വിമാനത്താവളത്തിലെ പ്രവേശന കവാടത്തിൽ നിന്ന് മാത്രമേ പാസെടുക്കാൻ സാധിച്ചിരുന്നുള്ളൂ. ബോർഡിങ് പാസെടുക്കാൻ തിരക്കുള്ള സമയങ്ങളിൽ ഏറെ നേരം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
ബസിനുള്ളിൽ നിന്ന് തന്നെ പാസെടുക്കാൻ സാധിക്കുന്നതോടെ യാത്രക്കാർക്ക് ഏറെ സമയം ലാഭിക്കാൻ സാധിക്കും. വെബ്ടാക്സികളിൽ നിന്ന് കടുത്ത മൽസരം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.