സർഗധാരയുടെ”കാവ്യചന്ദ്രിക” അരങ്ങേറി. പ്രസിഡന്റ് ശാന്താ മേനോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി പി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ സുധാകരൻ രാമന്തളി, ഇന്ദിര ബാലൻ, രമ പിഷാരടി, നാരായണദാസ്, അജി മുണ്ടക്കയം, ബിന്ദു സജീവ് എന്നിവരുടെ കവിതകളെ അവലോകനം ചെയ്തു.കവികൾ തങ്ങളുടെ രചനകൾ വേദിയിൽ ആലപിച്ചു.ശ്രീ. സുധാകരൻ രാമന്തളി തന്റെ പ്രഭാഷണത്തിൽ, അന്തരാത്മാവ് കൊണ്ട് എഴുതേണ്ടതും ശരിയായവരികൾ വേണ്ട രീതിയിൽ ചേർത്തു വയ്ക്കലുമാണ് കവിത , പഴയതിനെ പഠിച്ചിട്ട് മുന്നോട്ട് പോകയും കവിത ആസ്വദിക്കൽ ഏറെ പ്രധാനമാണെന്നും, നൈയ്തിക ബോധമാണ് രചനകളെ കാലാതീതമാക്കുന്നതെന്നും അഭിപ്രായപ്പെട്ടു. അഥിതിയായെത്തിയ സംഗീത സംവിധായകനും ഗായകനുമായ, ശ്രീ.ഹരികുമാർ ഹരേറാം തന്റെ ചിന്തകൾ പങ്കുവെക്കുകയും കവിത ആലപിക്കുകയും ചെയ്തു.ശ്രീ. വിഷ്ണുമംഗലം കുമാർ, ഹരികുമാറിനെയും അതിഥിയായി എത്തിയ ശ്രീമതി ആതിര മധുവിനെയും സദസ്സിന് പരിചയപ്പെടുത്തി. അനിതാ പ്രേംകുമാർ, അർച്ചന സുനിൽ, പ്രമോദ്, ജയശ്രീ പ്രകാശ്,ആതിര മധു, മുരളീധരൻ വലിയവീട്ടിൽ, സന്തോഷ് ശിവൻ,രുഗ്മിണി ചന്ദ്രശേഖർ, മോഹൻദാസ്, ചെറിയാൻ, രുഗ്മിണി രാമന്തളി, ഷണ്മുഖൻ, എന്നിവരുടെ കവിതകൾ അവതരിപ്പിച്ചു. ശ്രീ.സുധാകരൻ രാമന്തളി, ഹരികുമാർ ഹരെ റാം, ശ്രീ.സുഗതൻ, ജയലക്ഷ്മി,സേതുനാഥ്, വിജയൻ,മോഹൻദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.പങ്കെടുത്ത കവികൾക്ക് ഉപഹാരം നൽകി.സർഗധാര ട്രഷറർ ശ്രീമതി. അനിത പ്രേംകുമാർ നന്ദി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ... -
എയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച... -
വയനാട് ചൂരൽമല ദുരന്തം; കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി
ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ...