കൊൽക്കത്തയിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയുടെ തകർപ്പൻ തിരിച്ചുവരവ്. എടികെ കൊൽക്കത്തയ്ക്കെതിരെ കൊൽക്കത്തയിൽ ഇറങ്ങിയ ചെന്നൈയിൻ ഒരു ഗോളിന് പിറകിൽ പോയ ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. ആഷ്ലി വെസ്റ്റ് വൂഡിന്റെ കീഴിൽ ആദ്യ മത്സരത്തിൻ. ഇറങ്ങി എടികെ കൊൽക്കത്ത ടീമിൽ വൻ മാറ്റങ്ങൾ തന്നെ ആഷ്ലി വരുത്തി. ആ മാറ്റങ്ങൾ ഫലം കാണുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ, ആദ്യ മത്സരത്തിന് ഇറങ്ങിയ, മാർട്ടിൻ പാറ്റേഴ്സൺ എടികെയെ മുന്നിലെത്തിച്ചു. ജയേഷ് റാണെയുടെ ക്രോസിൽ…
Read MoreDay: 25 January 2018
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഗുലാം മുസ്തഫ ഖാനും ഉൾപ്പെടെ പത്മവിഭൂഷൺ;ഡോ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷൺ.
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി.പരമേശ്വരനും സംഗീത സംവിധായകൻ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഗുലാം മുസ്തഫ ഖാനും ഉൾപ്പെടെ പത്മവിഭൂഷൺ സമ്മാനിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയാണു പത്മവിഭൂഷൺ. ഡോ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷൺ സമ്മാനിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്.ധോണിയും പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി. സാന്ത്വന ചികിൽസാരംഗത്തു നിന്നുള്ള ഡോ.എം.ആർ.രാജഗോപാൽ, പാരമ്പര്യ വിഷ ചികിൽസാമേഖലയിൽ ‘വനമുത്തശ്ശി’ എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നീ മലയാളികൾക്ക് ഉൾപ്പെടെ പത്മശ്രീ പുരസ്കാരം. മലയാളിയായ എയർ മാർഷൽ ചന്ദ്രശേഖരൻ ഹരികുമാറിന്…
Read Moreവിദേശ നിര്‍മിത ഹെല്‍മെറ്റ് ആണെങ്കില്‍ താല്‍ക്കാലികമായി “തല”രക്ഷിക്കാം;
ബെംഗളൂരു : അടുത്തമാസം ഒന്നു മുതൽ ബെംഗളൂരുവിൽ ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, മികച്ച ഗുണനിലവാരമുള്ള വിദേശ ഹെൽമറ്റുകളുടെ ഉപയോഗം സംബന്ധിച്ചു വ്യക്തത തേടി ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗതവകുപ്പിനു കത്തെഴുതും. ഇതിൽ തീരുമാനമാകും വരെ വിദേശ ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കില്ല. കർണാടക മോട്ടോർ വാഹന നിയമത്തിലെ 230–ാം വകുപ്പനുസരിച്ച് ഇരുചക്രവാഹന യാത്രികർക്ക് ഐഎസ്ഐ ഹെൽമറ്റ് നിർബന്ധമാണെങ്കിലും പലരും വിലകുറഞ്ഞതും സുരക്ഷിതത്വം തീരെയില്ലാത്തതുമായ ഹെൽമറ്റ് ഉപയോഗിക്കുന്നതു പതിവാക്കിയതോടെ ഇതു കർശനമാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഉന്നത ഗുണനിലവാരമുള്ള വിദേശ ഹെൽമറ്റ് ഉപയോഗിക്കുന്നവർ ട്രാഫിക്…
Read Moreകര്‍ണാടകയില്‍ ഇനി ബന്ദുകളുടെ പെരുമഴക്കാലം;രാഹുല്‍ ഗാന്ധി വരുന്ന ദിവസം ബന്ദ് നടത്താന്‍ ബി ജെ പി.
ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടക സന്ദർശിക്കുന്ന 10 മുതൽ 12 വരെ ജില്ലാ അധിഷ്ഠിതമായി ബന്ദുകൾ നടത്താൻ ബിജെപി തീരുമാനം. ബെള്ളാരി, കലബുറഗി, ബീദർ ജില്ലകൾ മൂന്നു ദിവസങ്ങളിലായി സന്ദർശിക്കാനാണ് രാഹുൽ എത്തുന്നത്. ഇന്നു ബിജെപിയുടെ നവകർണാടക പരിവർത്തന റാലി നടക്കുന്ന മൈസൂരുവിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്നതിന്റെയും, റാലിയുടെ സമാപന ദിവസമായ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെയും പശ്ചാത്തലത്തിൽ മഹാദായി ബന്ദുകൾ നടത്തുന്നതിനു തിരിച്ചടി നൽകുകയാണു ലക്ഷ്യം. സിദ്ധരാമയ്യ സർക്കാർ പിന്തുണയ്ക്കുന്ന ഈ രണ്ടു ബന്ദുകൾ…
Read Moreട്രാഫിക് നിയമലംഘനം: ഇനി ലൈസന്‍സില്‍ പിടിവീഴും;മൂന്നിലധികം തവണ ഗതാഗതലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായാണ് ആലോചന.
ബെംഗളൂരു ∙ ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെ ഇനി ലൈസൻസ് ആധാരമാക്കി നടപടി സ്വീകരിക്കാൻ ഗതാഗതവകുപ്പ്. ഇതുവരെ നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആർസി ബുക്കിനെ ആധാരമാക്കി ആയിരുന്നു നടപടി സ്വീകരിച്ചിരുന്നത്. മൂന്നിലധികം തവണ ഗതാഗതലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായാണ് ആലോചന. വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, റജിസ്ട്രേഷൻ, പെർമിറ്റ്, ഇൻഷുറൻസ്, ലൈസൻസില്ലാതെയുള്ള ഡ്രൈവിങ് തുടങ്ങിയ കാര്യങ്ങളിൽ ആർസി ബുക്ക് അടിസ്ഥാനമാക്കി നടപടിയെടുക്കുന്നതു തുടരും. തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും പൊലീസും ആർടിഒയും ശക്തമായ നടപടി സ്വീകരിക്കുമെന്നു ദയാനന്ദ പറഞ്ഞു. അപകടങ്ങളിൽപ്പെടുന്നവർക്കു ഇൻഷുറൻസ് പരിരക്ഷ…
Read Moreറിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി നഗരം;കനത്ത സുരക്ഷാവലയത്തിൽ.
ബെംഗളൂരു∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ നഗരം കനത്ത സുരക്ഷാവലയത്തിൽ. സർക്കാർ ആഘോഷം സംഘടിപ്പിക്കുന്ന മനേക്ഷാ ഗ്രൗണ്ടിൽ പരേഡ് പരിശീലനം ഇന്ന് പൂർത്തിയാകും. കരസേന, വ്യോമസേന, കർണാടക റിസർവ് പൊലീസ്, എൻസിസി കെഡറ്റുകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, നഗരത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ എന്നിവയാണു മൂന്ന് മണിക്കൂർ നീളുന്ന ചടങ്ങിന് മിഴിവേകുന്നത്. 26ന് രാവിലെ 8.30നു ഗവർണർ വാജുഭായ് വാല പതാക ഉയർത്തും. പഴുതടച്ച സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ മാത്രം 50 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.പരേഡ് നടക്കുന്ന ഗ്രൗണ്ടിലും സമീപ…
Read Moreമുതിർന്ന പൗരൻമാർക്ക് ഇനി കെ എസ് ആർടിസിയുടെ പ്രത്യേക തിരിച്ചറിയൽ കാർഡ് ആവശ്യമില്ല ;വയസ്സ് തെളിയിക്കുന്ന ഏത് സർക്കാർ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം.
ബെംഗളൂരു : കർണാടക ആർടിസി മുതിർന്ന പൗരൻമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നിർത്തി. പകരം വയസ്സ് തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതി. അറുപതു വയസ്സ് കഴിഞ്ഞവർക്കു കർണാടക ആർടിസിയുടെ സിറ്റി, സബേർബൻ, ഓർഡിനറി, എക്സ്പ്രസ്, സെമി ഡീലക്സ്, രാജഹംസ സർവീസുകളിൽ 25% വരെ നിരക്കിളവാകും ലഭിക്കുക. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്. ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, കേന്ദ്രസർക്കാരിന്റെയും കർണാടക സർക്കാരിന്റെയും വിവിധ വകുപ്പുകളിലെയും കമ്പനികളിലെയും തിരിച്ചറിയൽ രേഖ എന്നിവ വയസ്സിനു തെളിവായി കൈവശം കരുതാം.
Read Moreമൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ റോഡ് ഉപരോധിക്കുന്നു;കൊല്ലുന്ന വില ഈടാക്കി ഓട്ടോസര്വിസുകള്;ഓല-ഉബെര്‍ ടാക്സികള്‍ ചിലയിടങ്ങളില്‍ സര്‍വീസ് നടത്തുന്നു;മെട്രോ സർവീസ് നിർത്തിവച്ചു;മജസ്റ്റിക് ബസ് സ്റ്റാന്റിൽ നിന്ന് ബസുകൾ സർവ്വീസ് നടത്തുന്നില്ല;ബന്ദ് അപ്ഡേറ്റ് തുടരുന്നു
ബെംഗളൂരു : 11:00 മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നു,ടയര്‍ കത്തിച്ച് റോഡ് ഗതാഗതം നിരോധിച്ചിരിക്കുന്നു. 11:00 ടൌണ്‍ ഹാളിന് മുന്പില് കന്നഡ രക്ഷണ വേദികെ ,കന്നഡ ചാലുവാലി വട്ടാല്‍ പക്ഷ മറ്റു കര്‍ഷക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനം തുടങ്ങി,ചിലര്‍ ടൌണ്‍ ഹാളിന് മുകളില്‍ കയറി കര്‍ണാടക പതാക വീശുന്നുണ്ട്. 10:45 ടൌണ്‍ ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് കന്നഡ ഒക്കൂട്ട യുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രകടനവും റാലിയും ആരംഭിക്കും. 10:30 കൊല്ലുന്ന വില ഈടാക്കി ഓട്ടോസര്വിസുകള്;ഓല-ഉബെര്‍…
Read Moreമെട്രോ ട്രെയിൻ പ്രവർത്തിക്കുന്നു ;കോറമംഗലയിൽ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി;മാന്യത ടെക് പാർക്കിന് മുമ്പിൽ ബന്ദ് അനുകൂലികളുടെ പ്രകടനം;ചെറിയ രീതിയിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്:ബിഎംടിസി ബസുകൾ വളരെ കുറവ്;ബന്ദ് തുടങ്ങി
ബെംഗളൂരു : രാവിലെ ആറു മണി മുതൽ തുടങ്ങിയ കർണാടക ബന്ദ് ചെറിയ രീതിയിൽ നഗര ജീവിതത്തെ ബാധിച്ച് തുടങ്ങി.സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. ബി എം ടി സി ബസുകൾ വളരെ കുറവാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. മാന്യത ടെക്പർക്കിന് മുന്നിൽ ബന്ദ് അനുകൂലികൾ പ്രകടനം നടത്തുന്നു ,ജോലി ചെയ്യാനെത്തിയ ടെക്കികളെ തിരിച്ചയക്കുന്നു. ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റി വരെ ഇതുവരെ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എല്ലാ സർക്കിളുകളും പോലീസുകാരുടെ നിയന്ത്രണത്തിലാണ്. കോറമംഗല സോണി വേൾഡ് ജംഗ്ഷനിൽ സമരക്കാർ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. മെട്രോ ട്രെയിൻ പ്രവർത്തിക്കുന്നു,…
Read Moreകുപ്രസിദ്ധ മാല മോഷണ സംഘം പോലീസ് പിടിയിൽ.
ബെംഗളൂരു ∙ കുപ്രസിദ്ധ മാലമോഷണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. ഇമ്രാൻ പാഷ, അബ്ദുൽ ഷെറീഫ്, സാബാ ഖാൻ എന്നിവരെയാണു ബൊമ്മനഹള്ളിയിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ 22 മോഷണക്കേസുകൾ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്. ബൈക്കുകളിലെത്തി മാലമോഷണം നടത്തുന്ന സംഘം, നമ്പർ പ്ലേറ്റുകൾ അടിക്കടി മാറ്റുന്നതാണു പൊലീസിനെ വലച്ചിരുന്നത്. മഹാനഗരത്തിൽ ദിനംപ്രതി മാല പൊട്ടിക്കൽ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളാണു ബെംഗളൂരു സിറ്റി പൊലീസ് സ്വീകരിച്ചുവരുന്നത്. കമ്മിഷണർ ടി.സുനിൽകുമാറിന്റെ നിർദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള അഡീഷണൽ കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് നിലവിൽ…
Read More