കുപ്രസിദ്ധ മാല മോഷണ സംഘം പോലീസ് പിടിയിൽ.

ബെംഗളൂരു ∙ കുപ്രസിദ്ധ മാലമോഷണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. ഇമ്രാൻ പാഷ, അബ്ദുൽ ഷെറീഫ്, സാബാ ഖാൻ എന്നിവരെയാണു ബൊമ്മനഹള്ളിയിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ 22 മോഷണക്കേസുകൾ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്. ബൈക്കുകളിലെത്തി മാലമോഷണം നടത്തുന്ന സംഘം, നമ്പർ പ്ലേറ്റുകൾ അടിക്കടി മാറ്റുന്നതാണു പൊലീസിനെ വലച്ചിരുന്നത്.

മഹാനഗരത്തിൽ ദിനംപ്രതി മാല പൊട്ടിക്കൽ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളാണു ബെംഗളൂരു സിറ്റി പൊലീസ് സ്വീകരിച്ചുവരുന്നത്. കമ്മിഷണർ ടി.സുനിൽകുമാറിന്റെ നിർദേശപ്രകാരം ക്രമസമാധാന ചുമതലയുള്ള അഡീഷണൽ കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് നിലവിൽ ശക്തമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us