മെട്രോ ട്രെയിൻ പ്രവർത്തിക്കുന്നു ;കോറമംഗലയിൽ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി;മാന്യത ടെക് പാർക്കിന് മുമ്പിൽ ബന്ദ് അനുകൂലികളുടെ പ്രകടനം;ചെറിയ രീതിയിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്:ബിഎംടിസി ബസുകൾ വളരെ കുറവ്;ബന്ദ് തുടങ്ങി

ബെംഗളൂരു : രാവിലെ ആറു മണി മുതൽ തുടങ്ങിയ കർണാടക ബന്ദ് ചെറിയ രീതിയിൽ നഗര ജീവിതത്തെ ബാധിച്ച് തുടങ്ങി.സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്.

ബി എം ടി സി ബസുകൾ വളരെ കുറവാണ് നിരത്തിലിറങ്ങിയിട്ടുള്ളത്.

മാന്യത ടെക്പർക്കിന് മുന്നിൽ ബന്ദ് അനുകൂലികൾ പ്രകടനം നടത്തുന്നു ,ജോലി ചെയ്യാനെത്തിയ ടെക്കികളെ തിരിച്ചയക്കുന്നു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റി വരെ ഇതുവരെ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എല്ലാ സർക്കിളുകളും പോലീസുകാരുടെ  നിയന്ത്രണത്തിലാണ്.

കോറമംഗല സോണി വേൾഡ് ജംഗ്ഷനിൽ സമരക്കാർ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി.

മെട്രോ ട്രെയിൻ പ്രവർത്തിക്കുന്നു, സിറ്റി റയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച കർണാടക രക്ഷണ വേദികെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.10 മിനിറ്റ് നേരം ട്രെയിനുകൾ വൈകി.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

അപ്പ്ഡേറ്റ് തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
[masterslider id="10"]

Related posts