മുതിർന്ന പൗരൻമാർക്ക് ഇനി കെ എസ് ആർടിസിയുടെ പ്രത്യേക തിരിച്ചറിയൽ കാർഡ് ആവശ്യമില്ല ;വയസ്സ് തെളിയിക്കുന്ന ഏത് സർക്കാർ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം.

ബെംഗളൂരു : കർണാടക ആർടിസി മുതിർന്ന പൗരൻമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം നിർത്തി. പകരം വയസ്സ് തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ മതി. അറുപതു വയസ്സ് കഴിഞ്ഞവർക്കു കർണാടക ആർടിസിയുടെ സിറ്റി, സബേർബൻ, ഓർഡിനറി, എക്സ്പ്രസ്, സെമി ഡീലക്സ്, രാജഹംസ സർവീസുകളിൽ 25% വരെ നിരക്കിളവാകും ലഭിക്കുക. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്.
ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, കേന്ദ്രസർക്കാരിന്റെയും കർണാടക സർക്കാരിന്റെയും വിവിധ വകുപ്പുകളിലെയും കമ്പനികളിലെയും തിരിച്ചറിയൽ രേഖ എന്നിവ വയസ്സിനു തെളിവായി കൈവശം കരുതാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
  രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us