കൂടുതല്‍ പെലിക്കൻ സിഗ്നലുകള്‍ക്കായി; ‘വാക്ക് സിഗ്‌നൽ ബേക്കു’ പ്രചരണം.

ബെംഗളൂരു : കാൽനടയാത്രികർക്കു റോഡ് മുറിച്ചുകടക്കാൻ പെലിക്കൻ (പെഡസ്ട്രിയൻ ലൈറ്റ് കൺട്രോൾ ആക്ടിവേഷൻ) സിഗ്നൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിന് തുടക്കമായി. സന്നദ്ധ സംഘടനയായ സിറ്റിസൻ ഫോർ ബെംഗളൂരുവാണ് വാക്ക് സിഗ്‌നൽ ബേക്കു എന്ന പേരിലുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. തിരക്കേറിയ റോഡിൽ കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രചാരണത്തിനു നേതൃത്വം നൽകുന്ന താര കൃഷ്ണസ്വാമി പറഞ്ഞു. എംജി റോഡിലെ സ്കൈ വാക്ക് നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ‍ടെൻഡർ ഷുവർ റോഡുകളിൽ കാൽനടയാത്രികർക്കായി വീതിയേറിയ നടപ്പാതകൾ സ്ഥാപിച്ചെങ്കിലും റോഡ് മുറിച്ചുകടക്കാൻ സ്ത്രീകൾക്കും പ്രായമായവർക്കും…

Read More

“പ്രധാനമന്ത്രിക്ക് പച്ച വെള്ളം കിട്ടില്ല”25 ലെ കര്‍ണാടക ബന്ദിന് പിന്നാലെ ഫെബ്രുവരി 4 ന് ബന്ദ്‌ പ്രഖ്യാപിച്ച് ഒക്കൂട്ട

ഹുബ്ബള്ളി : മഹാദായി പ്രശ്നത്തിൽ 25നു കർണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ഫെബ്രുവരി നാലിനു ബെംഗളൂരുവിൽ വീണ്ടും ബന്ദ് ആചരിക്കാൻ കന്നഡ ഒക്കൂട്ട. ഹുബ്ബള്ളിയിൽ ഇന്നലെ കന്നഡ അനുകൂല സംഘടനകളും മഹാദായി പ്രക്ഷോഭത്തിലുള്ള കർഷകരും ചേർന്നാണു തീരുമാനമെടുത്തത്. പ്രതിഷേധസൂചകമായി പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നും കന്നഡ ചലാവലി നേതാവ് വാട്ടാൽ നാഗരാജ് പറഞ്ഞു. ‌ ബെംഗളൂരുവിലേക്കു പ്രക്ഷോഭം മാറ്റാനും തീരുമാനമായി. കർണാടക ബന്ദിനെ കുറിച്ച് കൂടിയാലോചിക്കാൻ സംഘടിപ്പിച്ച യോഗത്തിൽ, കലസ ഭണ്ഡൂരി കർഷക സംഘടനകൾ വാട്ടാൽ നാഗരാജിനെതിരെ രംഗത്തുവന്നിരുന്നു. ബിജെപിയുടെ നവകർണാടക…

Read More

25 ന് കര്‍ണാടക ബന്ദ്;ബെംഗളൂരുവിലെ ജനജീവിതത്തെ ബാധിക്കാന്‍ സാധ്യത.

ബെംഗളൂരു: കലാസ-ബണ്ടുരി-മഹാദേയി വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഉക്കൂട്ട പ്രഖ്യാപിച്ച ബന്ദ്‌ 25 ബുധനാഴ്ച നടക്കും,മഹാദേയി നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക ക്ക് ഗോവയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തീര്‍പ്പ് കല്‍പ്പിക്കണം എന്ന ആവശ്യവുമായാണ് വിവിധ കന്നഡ അനുകൂല സംഘടനകളുടെ കൂടായ്മയുടെ മേധാവിയായ വട്ടാല്‍ നാഗരാജ് ബന്ദ്‌ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ബന്ദ്,രാവിലെ ഏഴുമണിക്ക് ഔട്ടെര്‍ റിംഗ് റോഡില്‍ ഉള്ള രാജ്കുമാര്‍ സമാധിയില്‍ നിന്നും (കണ്ടീരവ സ്റ്റുഡിയോ) ടൌണ്‍ ഹാള്‍…

Read More

നടി ഭാവനയും കര്‍ണാടകയുടെ മരുമകള്‍;നടി ഭാവനയെ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി.

തൃശൂർ∙ നടി ഭാവനയെ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. തൃശൂരിൽ തിരുവമ്പാടി ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും. വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടിൽ നടി രമ്യ നമ്പീശന്റെ നേതൃത്വത്തിൽ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികൾ എത്തി. മൈലാഞ്ചി ഇടൽ ചടങ്ങ് നടത്തി. തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി. ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.

Read More

ഗോവക്ക് ആധികാരിക ജയം ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി..

ഗോവൻ മധ്യനിരയുടെ ആധിപത്യം നിറഞ്ഞു നിന്ന കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളം മൂന്നു പോയിന്റ് ഗോവൻ അറ്റാക്കിനു മുൻപിൽ വച്ചു കീഴടങ്ങി. മൂന്നു ആവേ മാച്ചിന്റെ ക്ഷീണത്തിൽ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ഊർജ്വസ്വലരായ ഗോവ അനായാസം മുട്ട് കുത്തിക്കുകയായിരുന്നു. ഹ്യൂമേട്ടനും വിനീതും ഫോർവേഡ് കളിയ്ക്കാൻ ഇറങ്ങിയപ്പോൾ ജാക്കി യും റിനോയും തിരിച്ചെത്തി പരിക്കേറ്റ ഡൂഡിന് പകരം ഹങ്ങളും ഇന്ന് കളത്തിൽ ഇറങ്ങി. അങ്ങനെ  അഞ്ചു ഗോൾ വാങ്ങിയതിന്റെ കടം തീർക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ വീണ്ടും ഒരു തോല്വികൂടി  ഗോവയുടെ കയ്യിൽനിന്നും ഏറ്റു വാങ്ങേണ്ടി വന്നു. ലാൻസറൊട്ടേയും കോറോയും ബ്രാൻഡോൺ ഫെർണാണ്ടസും മാൻഡർ ദേശായിയും അടങ്ങുന്ന ഗോവൻ…

Read More

ബാഹുബലിയുടെ ഒറ്റക്കൽ ശില്പം നേരിട്ടു കണ്ടിട്ടില്ലെങ്കിൽ ലാൽബാഗിലേക്ക് പോകൂ;പുഷ്പ പ്രദര്‍ശനം പൊടി പൊടിക്കുന്നു.

ബെംഗളൂരു : ശ്രാവണബെലഗോളയിൽ 57 മീറ്റർ ഉയരത്തിലുള്ള ബാഹുബലിയുടെ ഒറ്റക്കൽ ശില്പം നേരിട്ടു കണ്ടിട്ടില്ലെങ്കിൽ ലാൽബാഗിലേക്കു വരാം. വലുപ്പം കുറവെങ്കിലും ഒരു മിനി ശ്രാവണബെലഗോളയാണ് റിപ്പബ്ലിക് ദിന പുഷ്പമേളയുടെ ഭാഗമായി ലാൽബാഗിലെ ചില്ലുകൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്.ലക്ഷക്കണക്കിനു പൂക്കളുടെ അകമ്പടിയോടെ ബാഹുബലിയുടെ വിവിധ മാതൃകകളാണ് വരവേൽക്കുക. ശ്രാവണബെലഗോളയിൽ അടുത്തമാസം നടക്കുന്ന മഹാമസ്തകാഭിഷേകത്തിനു വരവേൽപ്പു കൂടിയാണിത്. കേരളത്തിൽ നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ 12 വർഷം കൂടുമ്പോഴാണ് ജയ്ന മഹോൽസവമായ മഹാമസ്തകാഭിഷേകം നടക്കുന്നത്.ഹോർട്ടികൾച്ചർ വകുപ്പിന്റെയും മൈസൂർ ഹോർട്ടികൾച്ചർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുഷ്പമേള ചില്ലുകൂടാരത്തിനു പുറത്തേക്കും കണ്ണിനു വസന്തമൊരുക്കി പടർന്നുകിടക്കുന്നു.…

Read More

ഡോക്ടര്‍ പിടിയില്‍;ആഡംബര കാറുകള്‍ കണ്ടാല്‍ കൈ ചൊറിഞ്ഞു കയറുന്ന അസുഖം.

ബെളഗാവി :ആഡംബര കാറുകൾ തീയിട്ടു നശിപ്പിക്കുന്നതു ‘വിനോദ’മാക്കിയ ഡോക്ടർ പിടിയിൽ. ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പതോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അമീത് ഗെയ്ക്ക്‌വാദ് (37) ആണു ജാദവ് നഗറിൽനിന്നു പിടിയിലായത്. 11 ആഡംബര കാറുകളാണ് ഇയാൾ കഴിഞ്ഞ ദിവസങ്ങളിലായി കത്തിച്ചത്. കഴിഞ്ഞ 13ന് എട്ടു കാറുകൾ കത്തിച്ചു. വ്യാഴാഴ്ച രാത്രി 9.30നു വിശേശ്വരയ്യ നഗറിൽ നിർത്തിയിട്ടിരുന്ന കാർ കത്തിക്കുന്നതിനിടെ സമീപത്തെ സുരക്ഷാജീവനക്കാരൻ കാണുകയായിരുന്നു. ഇയാൾ പൊലീസിൽ വിവരമറിയിച്ചതോടെയാണു ഡോക്ടർ പിടിയിലായത്. റോഡരികിൽ പാർക്ക് ചെയ്യുന്ന കാറുകൾക്കു സമീപമെത്തി പെട്രോളിൽ തുണി…

Read More
Click Here to Follow Us