ബെംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ ഡബിൾ ഡെക്കർ എസി ട്രെയിൻ ഉടൻ

ബെംഗളൂരു ∙ ഐടി സിറ്റിയിൽനിന്നുള്ള രണ്ടാമത്തെ ഡ‍ബിൾ ഡെക്കർ എസി ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും. ബെംഗളൂരു – കോയമ്പത്തൂർ റൂട്ടിലാണ് ഉദയ് എക്സ്പ്രസ് സർവീസ് നടത്തുക. നിലവിൽ ബെംഗളൂരുവിൽനിന്നു ചെന്നൈയിലേക്കു ഡബിൾ ഡെക്കർ സർവീസുണ്ട്. 2016–17 ബജറ്റിലാണ് കോയമ്പത്തൂർ – ബെംഗളൂരു, ബാന്ദ്ര – ജാംനഗർ, വിശാഖപട്ടണം – വിജയവാഡ റൂട്ടുകളിൽ ഡബിൾ ഡെക്കർ സർവീസുകൾ പ്രഖ്യാപിച്ചത്. ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം, പണമിട്ടാൽ ഭക്ഷണം ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ, വലിയ എൽസി‍ഡി സ്ക്രീനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉദയ് എക്സ്പ്രസിലുണ്ട്. സാധാരണ ട്രെയിനിനെക്കാൾ…

Read More

വ്യാജരേഖ നൽകി ആധാർ: ഏഴുപേർക്കെതിരെ കേസ്

ബെംഗളൂരു∙ വ്യാജ രേഖ നൽകി ആധാർ കാർഡ് സംഘടിപ്പിച്ചതിന് ഏഴു പേർക്കെതിരെ ബെലന്തൂർ പൊലീസ് കേസെടുത്തു. തങ്ങളുടെ ബയോമെട്രിക്സ് വിശദാംശങ്ങൾ നൽകി മറ്റു പേരുകളിൽ തിരിച്ചറിയൽ രേഖ തരപ്പെടുത്തിയതിന് റൂബി, റിയാദ് ഖാൻ, ഖലം ഖാൻ, മുഹമ്മദ്, ഒഹൈദുൽ, നാഹീദ്, സക്കീർ ഹുസൈൻ എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസെടുത്തത്. ഇവർക്കെതിരെ ബെംഗളൂരുവിലെ ആധാർ ഡപ്യൂട്ടി ഡയറക്ടർ അശോക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇബ്‍ലൂരിലെ വീട്ടു മേൽവിലാസം, വ്യക്തിഗത ഐഡി തുടങ്ങിയ രേഖകളാണ് ഇവർ വ്യാജമായി ചമച്ചു നൽകിയത്. എന്നാൽ ഇവരുടെ മേൽവിലാസം തുടർ…

Read More

ആർ ജെ സൂരജിന് ശേഷം പണി കിട്ടിയത് കവി പവിത്രൻ തീക്കുനിക്ക്;”ആവിഷ്കാര സ്വാതന്ത്ര്യ “മില്ലാതെ മാപ്പ് പറഞ്ഞ് തടിയൂരി കവി;കേരളത്തിലെ സാഹിത്യകാരൻമാരെല്ലാം ഇത്ര പേടിത്തൊണ്ടൻമാരോ ?

മലപ്പുറത്ത് മുന്ന് മുസ്ലീം പെൺകുട്ടികൾ നടുറോട്ടിൽ ഫ്ലാഷ് മൊബ് നടത്തുകയും അതിനെ കണ്ടാലറക്കുന്ന വാക്കുകളുപയോഗിച്ച് ചില സൈബർ ആങ്ങളമാർ ആക്രമിക്കുകയും ചെയ്ത വിഷയത്തിന് അധികം പഴക്കമായിട്ടില്ല. അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായ പ്രകടനം നടത്തിയ ഒമാൻ മലയാളം എഫ് എം റേഡിയോയിലെ റേഡിയോ ജോക്കിയായ സൂരജിന്റെ അനുഭവങ്ങളും നമ്മൾ കണ്ടു. ഭീഷണി മൂലമുള്ള ജീവഭയം കാരണം ഒരു ഘട്ടത്തിൽ അദ്ദേഹം റേഡിയോയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുക കൂടി ചെയ്തു, തന്റെയും സ്ഥാപനത്തിന്റെയും നിലനിൽപ്പിനെ വരെ ബാധിക്കും എന്ന ഘട്ടത്തിലായിരുന്നു അത്.പിന്നീട് തീരുമാനം മാറ്റി.…

Read More

നീലസന്ദ്ര കേരള മുസ്‌ലിം വെൽഫെയർ മിലാദ് സംഗമം

ബെംഗളൂരു∙ നീലസന്ദ്ര കേരള മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ മിലാദ് സംഗമം എൻ.എ.ഹാരിസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ജനറൽ സെക്രട്ടറി എം.കെ.നൗഷാദ്, സെക്രട്ടറി ഹാഷിം, എംഎഎ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ലത്തീഫ് ഹാജി, സിദിഖ് തങ്ങൾ, നന്ദകുമാർ, കെ.മുനീർ, സുഹൈൽ ഫൈസി എന്നിവർ നേതൃത്വം നൽകി.

Read More

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പദ്ധതി പ്രഖ്യാപനങ്ങൾ തുടരുന്നു;3427 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

ബെംഗളൂരു ∙ 3427 കോടി രൂപയുടെ വികസന പദ്ധതികൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ സംസ്ഥാന ഉന്നതതല സമിതി അനുമതി നൽകി. നാലു പദ്ധതികളിലായി 2595 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. ബെംഗളൂരു എയറോസ്പേസ് പാർക്കിലെ 36 ഏക്കറിൽ ഇലക്ട്രോണിക്സ്, ഏവിയോണിക്സ് നിർമാണത്തിനുള്ള ബോയിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതിയാണ് ഇവയിലൊന്ന്. 1152 കോടിയുടെ പദ്ധതിയിലൂടെ 2300 പേർക്കു തൊഴിൽ നൽകാനാകും. സിഡിസി ഡവലപ്മെന്റ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹൈടെക് ഡിഫൻസ്, എയറോസ്പേസ് പാർക്ക് എന്നിവിടങ്ങളിലെ 100 ഏക്കറിൽ ടെക്നോളജി ഇന്നവേഷൻ ഇന്റർനാഷനൽ പാർക്ക്(740 കോടി രൂപ), ദക്ഷിണ കന്നഡയിലെ…

Read More

നഴ്സസ് അസോസിയേഷൻ കർണാടക സമ്മേളനം തുടങ്ങി.

ബെംഗളൂരു ∙ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കർണാടക സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹാരിസ് മണലമ്പാറ, അനീഷ് മാത്യു, അനൂപ്, അംജിത്, സുബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. കർണാടക യുഎൻഎയുടെ ആദ്യ മെമ്പർഷിപ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികളായി അംജിത് എം.തങ്കപ്പൻ (പ്രസി), അനിൽ പാപ്പച്ചൻ (കോഓർഡിനേറ്റർ), സുബിൻ മാത്യു (വർക്കിങ് പ്രസി), ജോൺസൻ (ജന സെക്ര), അനിൽ കലമ്പുകാട്ടിൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Read More

പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള 2018 ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെ.

ബെംഗളൂരു : പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള 2018 ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെ നടക്കും. മേളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഏഷ്യൻ, ഇന്ത്യൻ, കന്നഡ മൽസര വിഭാഗങ്ങളിലായി 200 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. മൊത്തം അൻപതു രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുണ്ടാകും. രാജാജിനഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസിലെ 11 സ്ക്രീനുകളിലായാണു പ്രദർശനം ഒരുക്കിയിരിക്കുന്നതെന്നു കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു പറഞ്ഞു. ‘മനുഷ്യാവകാശവും സാമൂഹിക നീതിയും’ എന്ന പ്രമേയവുമായി പ്രത്യേക വിഭാഗമുണ്ടാകും. ലോകസിനിമ, റിട്രോസ്പെക്ടീവ്,…

Read More

പെരിങ്ങത്തൂർ പുഴയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു

ബസ് ജീവനക്കാരൻ കതിരൂർ വേറ്റുമ്മൽ സ്വദേശി(ജിത്തു) ജിതേഷ് (35), ബസ് യാത്രക്കാരായ പ്രജിത്ത്(32), പ്രേമലത (56) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എത്ര പേർ അപകടത്തിൽ പെട്ടുവെന്ന് വ്യക്തമല്ല. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർ അപകടം നടന്നയുടൻ രക്ഷപ്പെട്ടു.പെരിങ്ങത്തൂർ പുഴയുടെ കൈവരി തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. തലശേരി, പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിലേർപെടുന്നത്,

Read More

നാദാപുരം-ബെംഗളൂരു സർവീസ് നടത്തുന്ന സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം.

ബെംഗളൂരു : പാനൂരിനടുത്തുള്ള പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. രണ്ടു യാത്രക്കാരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശി പ്രജിത്താണ് ജീവനക്കാരൻ. മറ്റു രണ്ടുപേരിൽ ഒരാൾ സ്ത്രീയും മറ്റൊരാൾ പുരുഷനുമാണ്. ബെംഗളൂരു – നാദാപുരം സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. രാവിലെ അഞ്ചരയോടെ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.

Read More

കോഹ്ലി ഇനി അനുഷ്കക്ക് സ്വന്തം.

ബോളിവുഡിന്റെ പ്രിയനടിയും കാമുകിയുമായ അനുഷ്ക ശർമയെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോ‍‌ഹ്‌ലി താലിചാർത്തിയത് ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്കനിൽ . 2013 ൽ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തിൽ ഒന്നിച്ചഭിനയിക്കുമ്പോൾ മൊട്ടിട്ട ക്രിക്കറ്റ്–ബോളിവുഡ് പ്രണയകഥയാണ് മിലാനിൽ വിവാഹത്തിൽ പൂത്തുലയുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നാണ് ടസ്കൻ. ഇവിടെ ബോർഗോ ഫിനോച്ചിയോ റിസോർട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രം. നാലു വർഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമപോലെ സംഭവബഹുലമായിരുന്നു. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്‍ലി…

Read More
Click Here to Follow Us