ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയിൽ ഇത്തവണ ഗ്ലാസ് ഹൗസിൽ മാതൃകയാകുന്നതു ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമ. ഫെബ്രുവരിയിൽ നടക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായാണ് ഇത്തവണ ഗോമതേശ്വര പ്രതിമയുടെ മാതൃക പൂക്കൾ കൊണ്ട് നിർമിക്കുന്നത്. ഒറ്റക്കല്ലിൽ തീർത്ത ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ ഉയരം 57 അടിയാണ്. ജനുവരി 15 മുതൽ 26 വരെയാണ് ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള നടക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പുഷ്പമേളയിൽ രാഷ്ട്രകവി കുവേമ്പുവിന്റെ കവിശാല മാതൃകയാണ് പൂക്കൾ കൊണ്ടു തീർത്തത്.
Read MoreYear: 2017
ഈ വർഷം പുതുവത്സരാഘോഷത്തിന് മദ്യം വേണ്ട!
ബെംഗളൂരു∙ പുതുവർഷാഘോഷ വേളയിൽ നഗരത്തിൽ മദ്യവിൽപന നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബെംഗളൂരു സ്വദേശി എൻ.നാഗേഷാണു ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ മദ്യവിൽപന നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയത്. മദ്യപിച്ചുള്ളഅതിക്രമങ്ങളും വാഹനാപകടങ്ങളും കുറയ്ക്കാൻ മദ്യനിരോധനം വേണമെന്നാണു ഹർജിയിലെ ആവശ്യം. വാദം അടുത്ത ദിവസത്തേക്കു മാറ്റി.
Read Moreവിനോദയാത്രക്കിടെ വെള്ളത്തിന് പകരം മദ്യം നൽകി;വിദ്യർത്ഥികൾ കുഴഞ്ഞു; അദ്ധ്യാപകർക്ക് സസ്പെൻഷൻ.
തുമക്കൂരു∙ വിനോദയാത്രയ്ക്കിടെ വെള്ളം ചോദിച്ച വിദ്യാർഥികൾക്കു മദ്യം നൽകിയെന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കു സസ്പെഷൻ. തുമക്കൂരു ബൊമ്മനപുരയിലെ സർക്കാർ സ്കൂളിലാണു സംഭവം. രണ്ടു ദിവസം മുൻപു സ്കൂളിൽനിന്നു ഹാസനിലേക്കു വിനോദയാത്ര പോയിരുന്നു. കുട്ടികൾ വെള്ളം ചോദിച്ചപ്പോൾ വാട്ടർബോട്ടിലിൽ നിറച്ചിരുന്ന മദ്യം കൊടുക്കുകയായിരുന്നു. തളർന്നുവീണ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്കു നൽകിയ പരാതിയിലാണു പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ളവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
Read Moreനമ്മ മെട്രോയിൽ ലഗേജിന് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ ചെറിയ മാറ്റം; സ്കാനർ വഴി കടത്തി വിടാൻ കഴിയാത്ത ബാഗുകൾക്ക് മാത്രം 30 രൂപ ഈടാക്കും.
ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ ലഗേജ് സ്കാനറുകളിൽ കൂടി കടത്തിവിടാനാകാത്ത വിധത്തിലുള്ള വലിയ ബാഗുകൾക്കു മാത്രമേ 30 രൂപ അധികനിരക്ക് ഈടാക്കൂ എന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). പുതിയ തീരുമാനപ്രകാരം 1.96 അടി നീളവും 1.47 അടി വീതിയും 0.82 പൊക്കവുമുള്ളതിൽ കൂടുതലുള്ള ബാഗുകൾ മെട്രോയിൽ സൗജന്യമായി കടത്തിവിടില്ല. ഇതുപ്രകാരം സ്യൂട്കെയ്സുകൾ, ട്രോളി ബാഗുകൾ, വലിയ ബാക്ക്പാക്കുകൾ, റോളർ കെയ്സുകൾ, കാർട്ടനുകൾ തുടങ്ങിയവയ്ക്ക് അധിക ഫീസ് നൽകേണ്ടി വരും. ഇതോടെ ടിക്കറ്റിനൊപ്പം പരമാവധി 15 കിലോഗ്രാം ഭാരമുള്ള ബാഗ് മാത്രം…
Read More“ഫിക്സ് മൈ സ്ട്രീറ്റ് ” ഡൗൺലോഡ് ചെയ്യുക;അടക്കാത്ത കുഴികളെ കുറിച്ചും കത്താത്ത തെരുവ് വിളക്കിനെ കുറിച്ചും നീക്കം ചെയ്യാത്ത മാലിന്യത്തെക്കുറിച്ചും പരാതി നൽകുക; 48 മണിക്കൂറിൽ നടപടി ഉറപ്പ് നൽകി ബിബിഎംപി.
ബെംഗളൂരു ∙ റോഡിലെ കുഴി കണ്ടാൽ ഇനി കണ്ണടയ്ക്കേണ്ട. ബിബിഎംപിയുടെ ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിലൂടെ ബന്ധപ്പെട്ടവരെ വിവരമറിയിക്കാം. റോഡിലെ കുഴികൾ, മാലിന്യപ്രശ്നം, തെരുവുവിളക്കു കത്താതിരിക്കൽ, യാത്രാപ്രശ്നം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങൾ സഹിതം ആപ്പിലൂടെ പോസ്റ്റ് ചെയ്യാം. നിലവിൽ ബിബിഎംപിയുടെ വിവിധ വിഭാഗങ്ങൾക്കു പരാതികൾ സ്വീകരിക്കാൻ വിവിധ മൊബൈൽ ആപ്പുകൾ ഉണ്ടെങ്കിലും എല്ലാ വകുപ്പുകളിലേക്കും ഒരു ക്ലിക്കിൽ പരാതി നൽകാൻ സാധിക്കുമെന്നതാണു ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിന്റെ പ്രത്യേകത. ഓരോ വിഷയത്തിലും ഏത് ഉദ്യോഗസ്ഥനാണു പരാതി നൽകേണ്ടതെന്ന് ആപ്പിലൂടെ അറിയാം. റോഡുകളുടെ…
Read More“സുവര്‍ണ രഥ”ത്തിന്റെ നഷ്ട്ടം പ്രതിവര്‍ഷം 55 ലക്ഷം രൂപ;കേന്ദ്രവുമായി ചേര്‍ന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളുമായി കെ എസ് ടി ഡി സി.
ബെംഗളൂരു: ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ വരുമാനം പങ്കിടുന്നത് സംബന്ധിച്ചു കർണാടക ടൂറിസം വികസന കോർപറേഷന്‍ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തി. നിലവിൽ ട്രെയിൻ കെഎസ്ടിഡിസിക്കു വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന സാഹചര്യത്തിലാണു റെയിൽവേയുമായി പുതിയ കരാറിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ കുറച്ചിട്ടും വിനോദസഞ്ചാരികൾ എത്താത്തതിനെ തുടർന്നു ട്രെയിനിന്റെ ടൂർ പാക്കേജുകൾ റദ്ദാക്കുകയാണ്. ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്നതിനു പ്രതിവർഷം 55 ലക്ഷം രൂപയാണു കെഎസ്ടിഡിസി റെയിൽവേക്കു നൽകുന്നത്. ഗോൾഡൻ ചാരിയറ്റ് സർവീസ് ആരംഭിച്ച് ഒൻപതു വർഷം പിന്നിട്ടിട്ടും ഓരോ വർഷവും…
Read Moreപ്രതീക്ഷയോടെ കാത്തിരുന്ന ഒടിയന്റെ ടീസർ പുറത്ത്; തണുപ്പൻ പ്രതികരണം
വലിയ രീതിയിൽ മാർക്കെറ്റ് ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ബി ഉണ്ണികൃഷ്ണന്റെ മോഹൻലാൽ നായകനായ വില്ലൻ എന്ന സിനിമ ബോക്സ് ഓഫീസിൽ ഒരു ദുരന്തമായിരുന്നു. അതിന് തുടർച്ചയെന്നോണമാണ് ഇന്ന് പുറത്തുവിട്ട ഒടിയൻ എന്ന സിനിമയുടെ ആദ്യ ടീസറിന്റെയും അവസ്ഥ. ഇതുവരെ പരസ്യചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള ശ്രീകുമാർ മേനോൻ ആണ് ഒടിയൻ എന്ന പേരിൽ മോഹൻലാലിനെ വച്ച് സിനിമ ചെയ്യുന്നത്. ആയിരം കോടി മുടക്കി നിർമ്മിക്കുന്ന എം ടിയുടെ രണ്ടാമൂഴമായിരുന്നു ഈ ടീമിന്റെ ആദ്യം അനൗൺസ് ചെയ്ത സിനിമ. പിന്നീട് “ഒടിയൻ ” എന്ന…
Read Moreനൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്ച.
ബെംഗളൂരു : നൻമ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്ച്ച ഡിസംബർ 10 ന് വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടക്കും. ഓരോ വീടുകളിലും കേക്ക് നിർമ്മാണം, പ്രഛന്ന വേഷം, കരോൾ ഗാനാലാപന മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ തുടങ്ങുന്ന ആഘോഷ പരിപാടി രാത്രി പത്തു മണിയോടെ അവസാനിക്കും. സാന്താക്ലോസിന്റെ വീടുകൾ തോറുമുള്ള സന്ദർശനവും ലക്കി ഡ്രോ യും സംഘടിപ്പിച്ചിട്ടുണ്ട്.
Read Moreരോഹിത് ശര്‍മ കത്തിക്കയറിയപ്പോള്‍ റെക്കോര്‍ഡ് കള്‍ വഴിമാറി;ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരം;നായകനായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരം.
മൊഹാലി: ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസമെന്ന് പേര് രേഖപ്പെടുത്തി രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ആദ്യ താരമായി രോഹിത്. നായകനായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ ആദ്യ താരമെന്ന നേട്ടവും രോഹിത് അടിച്ചെടുത്തു. കരിയറിലെ മൂന്ന് ഇരട്ട സെഞ്ചുറികളില്‍ രണ്ടെണ്ണം ശ്രീലങ്കക്കെതിരായിരുന്നു. സെവാഗിന് ശേഷം ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ നായകനുമായി രോഹിത്. ഓസീസിനെതിരെ 2013ല്‍ നേടിയ 209 റണ്‍സും 2014ല്‍ ശ്രീലങ്കക്കെതിരെ കുറിച്ച 264 റണ്‍സുമാണ് രോഹിതിന്‍റെ മുന്‍ ഇരട്ട സെഞ്ചുറികള്‍. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ശ്രീലങ്കക്കെതിരായി ഈഡന്‍…
Read Moreമൂന്നാം ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മ കാലം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍.
മൊഹാലി: ഡബിള്‍ സെഞ്ച്വറി ശീലമാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലിന് 392 റണ്‍സ് അടിച്ചുകൂട്ടി. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ(പുറത്താകാതെ) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വമ്പൻ സ്‌കോറിലെത്തിച്ചത്. രോഹിതിന് പുറമെ ഓപ്പണര്‍ ശിഖര്‍ ധവാൻ(68), യുവതാരം ശ്രേയസ് അയ്യര്‍(88) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജമായത്. ആദ്യ മൽസരത്തിൽ തകര്‍ന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര വേഗത്തിൽ താളം…
Read More