ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകം; ടാബ്ലോയ്ഡ് എഡിറ്റർ അറസ്റ്റിൽ

ബെംഗളൂരു : ഹായ് ബാംഗ്ലൂർ എഡിറ്റർ രവി ബെളഗെരെയ്ക്കു പിന്നാലെ, കൊലപാതക കേസിൽ മറ്റൊരു കന്നഡ ടാബ്ലോയിഡ് എഡിറ്റർ അറസ്റ്റിൽ. നവംബർ 15ന് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തുന്നതിന് സഹായമൊരുക്കിയെന്ന ആരോപണത്തിന്മേൽ ബാൻഡ്ബുക്ക് ടാബ്ലോയ്ഡ് എഡിറ്റർ വെങ്കടേഷിനെയാണ് മഹാലക്ഷ്മി ലേഒൗട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വെങ്കേടഷ് കുറ്റം നിഷേധിച്ചതായി പൊലീസ് പറഞ്ഞു.

Read More

യാത്രക്കാരെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ ഡ്രൈവർക്ക് ആദരവുമായി കർണാടക ആർടിസി

ബെംഗളൂരു ∙ 60 യാത്രക്കാരുടെ ജീവൻ രക്ഷിച്ച കർണാടക ആർടിസി ഡ്രൈവർക്ക് ആദരം. ഗുണ്ടൽപേട്ട് ഡിപ്പോയിലെ ഡ്രൈവർ എം.ചിന്നസ്വാമിക്കാണ് കെഎസ്ആർടിസി സ്വർണമെഡൽ നൽകി ആദരിച്ചത്. നാലുമാസം മുൻപ് ചാമരാജ്നഗറിലെ ഗോപാലസ്വാമി ബേട്ടയിലാണ് അപകടമുണ്ടായത്. ചുരം ഇറങ്ങിവരുമ്പോൾ ബ്രേക്ക് തകരാറിലായ സാരിഗെ ബസ് ചുരത്തിന്റെ പാർശ്വഭിത്തിയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. കൃത്യസമയത്തു ഡ്രൈവറുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ബസ് കൊക്കയിലേക്കു പതിക്കുമായിരുന്നു. ബസിലുണ്ടായിരുന്ന 60 യാത്രക്കാരെയും പരുക്കേൽക്കാതെ പുറത്തെത്തിച്ചു. അപകടത്തെത്തുടർന്നു ഗോപാലസ്വാമി ചുരം റോഡിൽ വലിയബസുകൾക്കു പകരം കെഎസ്ആർടിസി മിനിബസുകളാണു സർവീസ് നടത്തുന്നത്.

Read More

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറായി സോണിയ ഗാന്ധി;പകരം പ്രിയങ്ക ഗാന്ധി വന്നേക്കും.

ദില്ലി; രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച്ച മകന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടി ചുമതലകള്‍ ഔദ്യോഗികമായി കൈമാറി കൊണ്ട് സോണിയ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച വ്യക്തമായ സൂചന സോണിയ നല്‍കിയിട്ടുണ്ട്. അതേസമയം സോണിയയുടെ അഭാവത്തില്‍ ആരായിരിക്കും റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്ന ചര്‍ച്ചകള്‍ അണിയറിയില്‍ സജീവമായിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ…

Read More

ബെംഗളൂരു നഗരം സ്ത്രീകൾക്ക് സുരക്ഷിതമോ? മാനഭംഗങ്ങൾ തുടർക്കഥയാകുന്നു.

ബെംഗളുരു : നഗരത്തിൻ വീണ്ടും ഒരു സ്ത്രീ പീഡനം കൂടി നടന്നതായി പരാതി, നഗരത്തിലെ പ്രാന്തപ്രദേശമായ അനേക്കല്ലിലാണ് സംഭവം നടന്നത്, 26 വയസ്സായ സ്ത്രീയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ജോലി കഴിഞ്ഞു ബസ്‌ കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയും അടുത്തുള്ള പണി തീരാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു,അവിടെ വച്ച് മൂന്നുപേര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും മറ്റു മൂന്നുപേര്‍ ആ രണ്ഗം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് യുവതി വിശദീകരിക്കുന്നത്.യുവതിയെ കല്ലുകൊണ്ട് അടിച്ചു പരിക്കേല്പിച്ചിട്ടുമുണ്ട്. വാഹനത്തില്‍ കയറ്റിയ…

Read More

മിക്കുവിന് ഇരട്ട ഗോൾ , ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച

പൂനെയിൽ ഇന്ന് പൂനെ സിറ്റിക്ക് നിർഭാഗ്യത്തിന്റെ രാത്രി. ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ പൂനെയ്ക്ക് തകർപ്പൻ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകൾ കണ്ടവർ ഒക്കെ ബെംഗളൂരു എഫ് സി ഈ‌ മത്സരം ജയിക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ 55ആം മിനുട്ടിലെ ഒരു ചുവപ്പ് കാർഡ് പൂനെയുടെ എല്ലാ പ്രതീക്ഷയും തകർക്കുക ആയിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1 എന്ന വിജയമാണ് ബെംഗളൂരു ഇന്ന് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ആതിഥേയരെന്ന ആധിപത്യം ശരിക്ക് തെളിയിച്ച പൂനെ…

Read More

ജീവനക്കാരെ ആതിഥ്യമര്യാദ പഠിപ്പിക്കാന്‍ റെയില്‍വേ നേരിട്ട് ഇറങ്ങി;കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വർണ്’ പരിശീലന പദ്ധതി ബെംഗളൂരു ഡിവിഷനില്‍ ആരംഭിച്ചു.

ബെംഗളൂരു∙ യാത്രക്കാരോടുള്ള ആതിഥ്യമര്യാദ പഠിപ്പിക്കാൻ റെയിൽവേ ജീവനക്കാർക്കു പരിശീലന പദ്ധതി. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വർണ്’ പരിശീലന പദ്ധതി ബെംഗളൂരു ഡിവിഷനിലും ആരംഭിച്ചു. യാത്രക്കാരോടുള്ള നല്ല പെരുമാറ്റത്തിനൊപ്പം ശുചിത്വം, ഭക്ഷണരീതികൾ എന്നിവയിലാണു പരിശീലനം നൽകുന്നത്. രാജധാനി, ശതാബ്ദി ട്രെയിനുകളിലെ പാൻട്രി കാർ, ശുചീകരണ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. 40 പേർ വീതമുള്ള ബാച്ചായാണു പരിശീലനം. ഒരാഴ്ച നീളുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.സക്സേന നിർവഹിച്ചു. അഡിഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ അപർണ ഗാർഗ്, ഡിവിഷനൽ പഴ്സനൽ ഓഫിസർ കെ.ആസിഫ് ഹഫീസ് എന്നിവർ…

Read More

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ധ്വജോൽസവം

ബെംഗളൂരു ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വാർഷിക ധ്വജോൽസവം 16നു കൊടിയേറും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. ഉൽസവ ദിവസങ്ങളിൽ രാവിലെ അഞ്ചിനു നിർമാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, അന്നദാനം, ദീപാരാധന, പ്രസാദവിതരണം, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും. 22ന് ഉൽസവബലിയും 23ന് ആറാട്ടും ഘോഷയാത്രയും ഉണ്ടായിരിക്കും.

Read More

വർണനക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊരുക്കി ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഉദ്യാന നഗരി ഒരുങ്ങി;ഇനി ആഘോഷങ്ങളുടെ നാളുകള്‍.

ബെംഗളൂരു: ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ഉദ്യാനനഗരി. വർണനക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടുമൊരുക്കി യേശുക്രിസ്തുവിന്റെ പിറവി തിരുനാളിനെ വരവേൽക്കാനുള്ള ക്രിസ്മസ് സ്റ്റാളുകൾ നഗരത്തിൽ സജീവമായി. എൽഇഡി സ്റ്റാറുകളും റെഡിമെയ്ഡ് പുൽക്കൂടും ക്രിസ്മസ് ട്രീയുമാണ് വിൽപനയ്ക്കായി എത്തിയിരിക്കുന്നത്. 100 രൂപ മുതൽ 500രൂപ വരെയുള്ള പരമ്പരാഗത പേപ്പർ നക്ഷത്രങ്ങളും വിൽപനയ്ക്കുണ്ടെങ്കിലും പുതുതലമുറയ്ക്ക് പ്രിയം വിവിധ നിറങ്ങളിൽ പ്രകാശിക്കുന്ന ചൈനീസ് എൽഇഡി സ്റ്റാറുകളാണ്. 200 രൂപ മുതൽ 2500 രൂപ വരെയുള്ള എൽഇഡി സ്റ്റാറുകൾ വിൽപനയ്ക്കുണ്ട്. എൽഇഡി മാലബൾബുകൾക്ക് 100 രൂപ മുതൽ 3000 രൂപവരെയാണ് നിരക്ക്. മരംകൊണ്ടുള്ള…

Read More

ഭൂപടത്തില്‍ ഇല്ലാത്ത രാജ്യം!

പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ കവിയുടെ പര്‍ദ്ദ കിട്ടി.. കണ്ണുകളില്‍ അധിനിവേശത്തിന്‍റെ കഥ പറയാനൊരുങ്ങി ആ ആഫ്രിക്കന്‍ രാജ്യം .. ഉടലുകളില്‍വരച്ച അതിരുകള്‍ മറയ്ക്കപ്പെട്ടപ്പോള്‍ ആഫ്രിക്ക അശ്ലീലമായി മാറി .. നുഴഞ്ഞുകയറ്റത്തില്‍ രാഷ്ട്രീയവൈര്യമില്ലെന്നു യുദ്ധക്കുറിയടിച്ചു അവര്‍എത്തി .. രണ്ടു മുനമ്പുകള്‍ക്കിടയിലെ ചുരത്തില്‍ രാജ്യത്തെ മാറ്റി വരയ്ക്കണമെന്ന് ഒരുവര്‍ ശഠിച്ചു .. തുരുമ്പേറിയ ആയുധം ചുട്ടുപഴുപ്പിച്ചു പൊള്ളിക്കുന്ന കഥ പറഞ്ഞു രാജ്യത്തെ കറുത്ത തുണി കൊണ്ട് പുതയ്ക്കണം എന്ന് മറ്റൊരുവര്‍ ശാഠ്യം പറഞ്ഞു…. തേറ്റപ്പല്ല് വികൃതമാക്കിയ യുദ്ധനീതിയില്‍ രാജ്യം വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു .. ഇപ്പൊള്‍ അവള്‍ ആഫ്രിക്കയും അമേരിക്കയുമല്ല .…

Read More

പ്രമാദമായ പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ.

കൊച്ചി: അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ.  ജിഷയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അമീറിന് വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍  ആവശ്യം. പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതികരിിച്ചു.എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അമീറിനെതിരെ  കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം തുടങ്ങി 5 കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി…

Read More
Click Here to Follow Us