സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറായി സോണിയ ഗാന്ധി;പകരം പ്രിയങ്ക ഗാന്ധി വന്നേക്കും.

ദില്ലി; രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച്ച മകന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടി ചുമതലകള്‍ ഔദ്യോഗികമായി കൈമാറി കൊണ്ട് സോണിയ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും എന്നാണ് പുറത്തു വരുന്ന വാര്‍ത്ത.

ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച വ്യക്തമായ സൂചന സോണിയ നല്‍കിയിട്ടുണ്ട്. അതേസമയം സോണിയയുടെ അഭാവത്തില്‍ ആരായിരിക്കും റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്ന ചര്‍ച്ചകള്‍ അണിയറിയില്‍ സജീവമായിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts