ബെംഗളൂരു നഗരം സ്ത്രീകൾക്ക് സുരക്ഷിതമോ? മാനഭംഗങ്ങൾ തുടർക്കഥയാകുന്നു.

ബെംഗളുരു : നഗരത്തിൻ വീണ്ടും ഒരു സ്ത്രീ പീഡനം കൂടി നടന്നതായി പരാതി, നഗരത്തിലെ പ്രാന്തപ്രദേശമായ അനേക്കല്ലിലാണ് സംഭവം നടന്നത്, 26 വയസ്സായ സ്ത്രീയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

ജോലി കഴിഞ്ഞു ബസ്‌ കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആറുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയും അടുത്തുള്ള പണി തീരാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു,അവിടെ വച്ച് മൂന്നുപേര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും മറ്റു മൂന്നുപേര്‍ ആ രണ്ഗം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് യുവതി വിശദീകരിക്കുന്നത്.യുവതിയെ കല്ലുകൊണ്ട് അടിച്ചു പരിക്കേല്പിച്ചിട്ടുമുണ്ട്.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

വാഹനത്തില്‍ കയറ്റിയ ഉടന്‍ തന്നെ യുവതിയുടെ ശരീരത്തിലും തലയിലും ക്ഷത മേല്പ്പിക്കുകയും,വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.യുവതിയെ പൂര്‍ണ നഗ്നയാക്കി റോഡിന് സമീപത്തു തള്ളിയതിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.ഈ വിഷയം പോലിസിനെ അറിയിക്കുകയോ മറ്റോ ചെയ്‌താല്‍ വച്ചേക്കില്ല എന്നും ഭീഷണിപ്പെടുത്തി.

സമീപത്ത് മാലിന്യത്തില്‍ നിന്ന് ലഭിച്ച കീറിയ തുണി ഉപയോഗിച്ച് ശരീരം മറച്ചാണ് യുവതിക്ക് പുറത്തെ ത്താന്‍ കഴിഞ്ഞത് ,മണിക്കൂറുകള്‍ക്കു ശേഷം അപരാജിത എന്നാ സന്നദ്ധ സംഘടനയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ,യുവതി ഇപ്പോള്‍ ശിവജി നഗറില്‍ ഉള്ള  ബോറിംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.നവംബര്‍ 23 ന് ആണ് സംഭവം നടന്നത്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts