ബെംഗളൂരു ∙ നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിനായി 2000 കോടി രൂപയുടെ സഹായവാഗ്ദാനവുമായി ദ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി). രണ്ടാംഘട്ടത്തിലെ നാഗവാര–ഗോട്ടിഗെരെ പാതയുടെ നിർമാണത്തിനാണു സാമ്പത്തിക സഹായ വാഗ്ദാനം. പ്രതിവർഷം രണ്ടുശതമാനം പലിശനിരക്കിൽ 20 വർഷം കൊണ്ടാണു വായ്പ തിരിച്ചടയ്ക്കേണ്ടതെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ എംഡി പ്രദീപ് സിങ് ഖരോല പറഞ്ഞു. 13.9 കിലോമീറ്റർ ഭൂഗർഭപാത ഉൾപ്പെടുന്ന നാഗവാര–ഗോട്ടിഗെരെ പാതയ്ക്കു 11,014 കോടി രൂപയാണു കണക്കാക്കുന്ന ചിലവ്.
Read MoreYear: 2017
കേരളപ്പിറവി, കന്നഡ രാജ്യോൽസവാഘോഷം നടത്തി.
ബെംഗളൂരു∙ നായർ സേവാ സംഘ് കർണാടക അൾസൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവിയും കന്നഡ രാജ്യോൽസവവും ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ആർ.ഹരീഷ്കുമാർ പതാക ഉയർത്തി. സി.വി.രാമൻ നഗർ ജനറൽ ആശുപത്രിക്കു സ്ട്രെച്ചറുകൾ സംഭാവന നൽകി. സെക്രട്ടറി അനിൽകുമാർ, ഗോവിന്ദൻ, ഉണ്ണിക്കൃഷ്ണൻ, സുരേഷ്കുമാർ, ഗോപാൽ കുമാർ, ഒ.സന്തോഷ്, സതീഷ്, ശ്രീകുമാർ, രാകേഷ്, രാജി എസ്.നായർ, ഐശ്വര്യ, സതീഷ്, ലീന, മാസ്റ്റർ ശ്യാം, സതീഷ് എന്നിവർ നേതൃത്വം നൽകി.
Read Moreഒളിക്യാമറ ദൃശ്യത്തിൽ ഉൾപ്പെട്ട കന്നഡ നടി ആത്മഹത്യയ്ക്കു ശ്രമിച്ചു
ബെംഗളൂരു ∙ യെലഹങ്ക മദ്ദേവനപുര മഠത്തിലെ ഗുരു നഞ്ചേശ്വര ശിവാചാര്യ (സ്വാമി ദയാനന്ദ) യുടെ ഒളിക്യാമറ ദൃശ്യത്തിൽ ഉൾപ്പെട്ട യുവതിയെന്ന് ആരോപിക്കപ്പെടുന്ന കന്നഡ നടി ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇവർക്കൊപ്പമുള്ള ദയാനന്ദ സ്വാമിയുടെ ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ചയാണു പ്രാദേശിക ചാനൽ പുറത്തുവിട്ടത്. ഇതിൽ അസ്വസ്ഥയായ നടി സ്വദേശമായ ശിവമൊഗ്ഗയിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചതായാണു സൂചന. ദൃശ്യത്തിലുള്ളതു താനല്ലെന്നും മോർഫ് ചെയ്തതാണെന്നും നടി അവകാശപ്പെട്ടിരുന്നു. സ്വാമിയോടു പണം ആവശ്യപ്പെട്ടുവെന്നും കിട്ടാതെ വന്നതോടെയാണു ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നുമുള്ള പ്രചാരണവുമുണ്ടായി. വിവാദത്തെ തുടർന്നു സ്വാമി ദയാനന്ദയെ മഠത്തിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Read Moreരജിസ്ട്രേഷന്‍ ഓഫീസില്‍ ഇനി പലതവണ കേറി ഇറങ്ങേണ്ട;ഭീമമായ തുക ബ്രോക്കെര്‍ക്ക് കൊടുക്കേണ്ട;അപേക്ഷ നൽകൽ, ഫീസ് അടയ്ക്കൽ, രേഖകൾ സമർപ്പിക്കൽ എല്ലാം ഓണ്‍ലൈന്‍ ആയി.
ബെംഗളൂരു ∙ കർണാടകയിൽ ഭൂമി–വസ്തു റജിസ്ട്രേഷനു വേണ്ടി ഇനി സബ്–റജിസ്ട്രാർ ഓഫിസിൽ കാത്തു കിടക്കേണ്ട. അപേക്ഷ നൽകൽ, ഫീസ് അടയ്ക്കൽ, രേഖകൾ സമർപ്പിക്കൽ തുടങ്ങി റജിസ്ട്രേഷൻ സംബന്ധമായ ഇടപാടുകളെല്ലാം ഓൺലൈൻ വഴി നടത്താം. തുടർന്ന് ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന സമയത്തു സബ്–റജിസ്ട്രാർ ഓഫിസിൽ നേരിട്ടെത്തുക. ഓൺലൈൻ വഴി സമർപ്പിച്ച രേഖകൾ ശരിയെന്നു ബോധ്യപ്പെട്ടാൽ 12 മിനിറ്റിനുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കാം. സർട്ടിഫിക്കറ്റിന്റെ പകർപ്പും അന്നുതന്നെ ലഭിക്കും. സബ് റജിസ്ട്രാർ ഓഫിസ് പലവട്ടം കയറിയിറങ്ങി ആഴ്ചകൾകൊണ്ടു നടത്തിയിരുന്ന റജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ വഴി മൂന്നുദിവസംകൊണ്ടു പൂർത്തിയാക്കാം.നിലവിൽ നേരിട്ടുള്ള റജിസ്ട്രേഷനു…
Read Moreകേരള ആർടിസി ബസുകളിൽ ക്രിസ്തുമസ് അവധിക്കാല റിസർവേഷൻ ആരംഭിച്ചു;ഇന്ന് തന്നെ ടിക്കറ്റ് ഉറപ്പാക്കൂ.
ബെംഗളൂരു : ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിൽ പോകാനുള്ളവർക്ക് ഡിസംബർ 22 ന് ഉള്ള ടിക്കറ്റുകളുടെ ബുക്കിംഗ് കേരള ആർ ടി സി തുടങ്ങി. ക്രിസ്തുമസ് ട്രെയിൻ ടിക്കെറ്റുകൾ മുൻപേ വെയിറ്റിംഗ് ലിസ്റ്റിൽ ആയ സ്ഥിതിക്ക് കേരള ആർ ടി സി യുടെ ടിക്കെറ്റുകളും അതിവേഗം വിറ്റഴിഞ്ഞേക്കാം. സ്വകാര്യ ബസുകളേക്കാൾ നിരക്ക് കുറവാണ് എന്നതാണ് കേരള ആർ ടി സി യുടെ സവിശേഷത. പതിവു ഷെഡ്യൂളുകളിലെ സീറ്റുകൾ തീരുന്ന മുറക്ക് സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്. നാട്ടിലേക്കുള്ള വൻതിരക്ക് മുന്നിൽകണ്ട് ചില സ്വകാര്യ ബസുകൾ…
Read Moreകെഎൻഎസ്എസ് കൊത്തന്നൂർ കരയോഗം രാഹുല്‍ ഈശ്വര്‍ ഉത്ഘാടനം ചെയ്തു.
ബെംഗളൂരു ∙ കെഎൻഎസ്എസ് കൊത്തന്നൂർ കരയോഗം കുടുംബസംഗമം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബി.എ. ബസവരാജ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ രാമചന്ദ്രൻ പാലേരി, വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, ജനറൽ സെക്രട്ടറി മനോഹരകുറുപ്പ്, വിജയൻ, ബീന രാധാകൃഷ്ണൻ, പ്രിയ, വിശാഖ് കുമാർ, രതീഷ് പാലക്കുഴി, അരുൺലാൽ വിജയ് എന്നിവർ നേതൃത്വം നൽകി.
Read Moreവെള്ളം കുടി മുട്ടിക്കാന്‍ ബിബിഎംപി;വെള്ളക്കരം ഉയര്‍ത്താന്‍ അനുമതി.
ബെംഗളൂരു∙ നഗരത്തിൽ പൈപ്പ് വഴി കുടിവെള്ള വിതരണം നടത്തുന്ന ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന്റെ (ബിഡബ്ലുഎസ്എസ്ബി) പുതിയ വാട്ടർ താരിഫ് പോളിസിക്കു മന്ത്രിസഭയുടെ അംഗീകാരം. വെള്ളക്കരം ഉയർത്തുന്നതടക്കമുള്ള നടപടികൾക്കാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ചെയർമാൻ തുഷാർ ഗിരിനാഥ് പറഞ്ഞു. 2013ലാണ് ഇതിനു മുൻപ് ബിഡബ്ലുഎസ്എസ്ബി വെള്ളക്കരം ഉയർത്തിയത്. പമ്പിങ് സ്റ്റേഷനുകളുടെ വൈദ്യുതി ഇനത്തിൽ 40 കോടിരൂപ ബെസ്കോമിന് കുടിശികയാണ്. നഗരത്തിൽ 130 കോടി ലീറ്റർ വെള്ളമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. ഇതിൽ 40ശതമാനം വെള്ളം പൈപ്പ്…
Read Moreഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് രണ്ടു മാസം;ഇരുട്ടില്‍ തപ്പി പോലിസ്.
ബെംഗളൂരു ∙ പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് രണ്ടുമാസം പിന്നിടുമ്പോഴും കൊലയാളികൾ കാണാമറയത്തു തന്നെ. കേസന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) രണ്ടു പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു രേഖാചിത്രങ്ങളും വീടിനു സമീപത്തുനിന്നുള്ള സിസി ക്യാമറ ദൃശ്യങ്ങളും കഴിഞ്ഞ 14നു പുറത്തുവിട്ടിരുന്നെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. സെപ്റ്റംബർ അഞ്ചിനു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. പ്രതികളെ പിടികൂടാൻ പിറ്റേന്നു തന്നെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ റിവാർഡും…
Read Moreഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പ്രശസ്ത മോഡല്‍ ഉള്‍പ്പെടെ രണ്ടുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു ∙ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മോഡൽ കൂടിയായ കരിഷ്മ കുശാലപ്പ (24), സുഹൃത്ത് പവൻകുമാർ (24) എന്നിവരാണു പിടിയിലായത്. കാറോട്ട മൽസരങ്ങളിൽ പങ്കെടുക്കാറുള്ള യുവാവുമായി സൗഹൃദം സ്ഥാപിച്ച കരിഷ്മ ഇയാളുടെ ഫെയ്സ്ബുക് വിവരങ്ങൾ ചോർത്തി. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഇയാളുടെ ഫെയ്സ്ബുക് അക്കൗണ്ട് വഴി മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചു. യുവാവിന്റെ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.…
Read Moreഹംപി ഉത്സവം അവസാനിച്ചു.
ബെള്ളാരി∙ ഹംപി ഉൽസവത്തിൽ ദൃശ്യവിരുന്നേകി മലയാളി കലാകാരൻമാരും. ഹൊസ്പേട്ട് ആസ്ഥാനമായ കൈരളി കൾചറൽ അസോസിയേഷനാണു തിരുവാതിരയും ഒപ്പനയും മറ്റു കേരളീയ കലാരൂപങ്ങളുമായി അരങ്ങിലെത്തിയത്. ഓണത്തിന്റെ ദൃശ്യാവിഷ്കാരവും ആസ്വാദകർക്ക് പുതുമയേറിയ അനുഭവമായി. അസോസിയേഷനിലെ 36 കലാകാരൻമാരാണ് വിവിധ വേഷങ്ങളിലായി എത്തിയത്. അസോസിയേഷൻ പ്രസിഡന്റ് എം.കെ.മത്തായി, ജനറൽ സെക്രട്ടറി പി.സുന്ദരൻ, വൈസ് പ്രസിഡന്റ് ഷിൽവി ജോർജ്, മനോഹരൻ, എം.കെ.വിജയൻ, ദേവദാസ് എന്നിവർ നേതൃത്വം നൽകി.
Read More