ബെംഗളൂരു∙ സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് നാഗവാര ജെഎംജെ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. പാവപ്പെട്ട രോഗികൾക്ക് സഹായമായി ആരംഭിച്ച യൂണിറ്റ് ജിഎം ഇൻഫിനൈറ്റ് ഡെല്ലിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എം.ജെ.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, സോണൽ ചെയർമാൻ ഷാജൻ ജോസഫ്, രമേശൻ, ജെസി വിൽസൻ എന്നിവർ നേതൃത്വം നൽകി. കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സുവർണതരംഗം സംഗീതപരിപാടി ജനുവരി 21നു നാഗവാര മാന്യത ടെക്പാർക്കിന് സമീപത്തുള്ള മാൻഫോ…
Read MoreDay: 19 December 2017
ക്രിസ്മസ് യാത്ര: കേരള ആർടിസി തത്കാൽ റിസർവേഷൻ നാളെ രാവിലെ ആരംഭിക്കും;
ബെംഗളൂരു : കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള പതിവ് സർവീസുകളിലേക്കുള്ള തത്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് ഏറെയുള്ള 22ലെ തത്കാൽ റിസർവേഷനാണ് നാളെ ആരംഭിക്കുന്നത്. സർവീസ് പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപാണ് തത്കാൽ റിസർവേഷൻ സൗകര്യമുള്ളത്. എസി മൾട്ടി ആക്സിൽ, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിലാണ് അഞ്ചുമുതൽ പത്തു സീറ്റുകൾ വരെ തത്കാൽ റിസർവേഷനായി മാറ്റിവച്ചിരിക്കുന്നത്. പതിവു നിരക്കിനേക്കാളും പത്തുശതമാനം അധിക നിരക്ക് തത്കാൽ സീറ്റുകൾക്ക് ഈടാക്കും. കേരള ആർടിസിയുടെ ക്രിസ്മസ് സ്പെഷൽ സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുന്നത.് 24 വരെ പ്രതിദിനം 16…
Read Moreസണ്ണിക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറായി സംഘാടകര്‍;ഹൈക്കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് നഗരത്തിലെ യുവാക്കള്‍.
ബെംഗളൂരു:മുന്‍ പോണ്‍ സ്റ്റാറും ബോളിവുഡ് താരവുമായ സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് ആഭ്യന്തരവകുപ്പ് അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തിൽ, സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പുതുവർഷരാവിൽ നടത്താനിരുന്ന ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ എന്ന പരിപാടിക്ക് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് സംഘാടകരായ ടൈംസ് ക്രിയേഷൻസിനു വേണ്ടി ഹരീഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരിപാടിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയെ നേരിൽ കാണാൻ ശ്രമം നടത്തിയെങ്കിലും,…
Read More