സുവർണ കർണാടക കേരള സമാജം ഡയാലിസിസ് യൂണിറ്റ് തുടങ്ങി

ബെംഗളൂരു∙ സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് നാഗവാര ജെഎംജെ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. പാവപ്പെട്ട രോഗികൾക്ക് സഹായമായി ആരംഭിച്ച യൂണിറ്റ് ജിഎം ഇൻഫിനൈറ്റ് ഡെല്ലിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എം.ജെ.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, സോണൽ ചെയർമാൻ ഷാജൻ ജോസഫ്, രമേശൻ, ജെസി വിൽസൻ എന്നിവർ നേതൃത്വം നൽകി. കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സുവർണതരംഗം സംഗീതപരിപാടി ജനുവരി 21നു നാഗവാര മാന്യത ടെക്പാർക്കിന് സമീപത്തുള്ള മാൻഫോ കൺവൻഷൻ സെന്ററിൽ നടക്കും. ഫോൺ: 9880595581.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..