പാതിവഴിയില്‍
ഉപേക്ഷിച്ചുപോയ
കവിയുടെ പര്‍ദ്ദ കിട്ടി..
കണ്ണുകളില്‍ അധിനിവേശത്തിന്റെ
കഥ പറയാനൊരുങ്ങി
ആ ആഫ്രിക്കന്‍ രാജ്യം ..
ഉടലുകളില്വരച്ച അതിരുകള്‍
മറയ്ക്കപ്പെട്ടപ്പോള്‍
ആഫ്രിക്ക അശ്ലീലമായി മാറി ..
നുഴഞ്ഞുകയറ്റത്തില്‍
രാഷ്ട്രീയവൈര്യമില്ലെന്നു
യുദ്ധക്കുറിയടിച്ചു
അവര്‍എത്തി ..
രണ്ടു മുനമ്പുകള്ക്കിടയിലെ
ചുരത്തില്‍
രാജ്യത്തെ മാറ്റി വരയ്ക്കണമെന്ന്
ഒരുവര് ശഠിച്ചു ..
തുരുമ്പേറിയ ആയുധം ചുട്ടുപഴുപ്പിച്ചു
പൊള്ളിക്കുന്ന
കഥ പറഞ്ഞു
രാജ്യത്തെ കറുത്ത തുണി കൊണ്ട്
പുതയ്ക്കണം എന്ന്
മറ്റൊരുവര്‍
ശാഠ്യം പറഞ്ഞു….
തേറ്റപ്പല്ല് വികൃതമാക്കിയ
യുദ്ധനീതിയില്‍
രാജ്യം വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു ..
ഇപ്പൊള്‍ അവള്
ആഫ്രിക്കയും അമേരിക്കയുമല്ല .
വിവസ്ത്രയാക്കപ്പെട്ടവള്‍ മാത്രം..
മുഴുവന്‍ പകുത്തു നല്‍കിയിട്ടും
നാണം മറയ്ക്കുവാന്‍
അടിച്ചേല്‍പ്പിക്കലിന്റെ
ഭാരം താങ്ങി ഇരിക്കുന്നവള്…
ഭൂപടത്തില്‍ ഇനിയും വരയ്ക്കാത്ത
രാജ്യം …
സ്ത്രീ എന്ന രാജ്യം ….
(കഥ കവിത ലേഖനങ്ങള്‍ എന്നിവയിലൂടെ മലയാള ആനുകാലികങ്ങളില്‍ പരിചിത മുഖ
മാണ് ശ്രീ ഷാഹുല്‍ ഹമീദ് .. ഈസ്റ്റ് കോസ്റ്റ്ന്റെ നിന്നെ വായിക്കുവാന്‍ എന്ന ആല്‍ബം . ഉമ്പായി പാടിയ ഈസ്റ്റ് കോസ്റ്റ് ഗസല്‍ ആല്‍ബം “നീയല്ലങ്കില്‍ മറ്റാരാണ്” ” സഖി” എന്നിവയില്‍ ശ്രീ ഷാഹുല്‍ ഹമീദ് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്, എസ് കുമരന് സാര്‍ സംവിധാനം ചെയ്ത “കേരള.കോം” എന്നാ സിനിമയില്‍ രണ്ടു ഗാനങ്ങള്‍ ശ്രീ ഷാഹുല്‍ ഹമീദ് ആണ് എഴുതിയത്, “ദൂരെ” എന്ന ഷോര്‍ട്ട് ഫിലിം സ്ക്രിപ്റ്റ് ചെയ്തു അവതരിപ്പിച്ചതിന് തിരുവനന്തപുരത്തു അവാര്‍ഡ് ലഭിച്ചു .. ഖത്തറില്‍ നാടക രചന ,സ്കിറ്റ് . നാടന്‍ പാട്ടുകള്‍ . മാപ്പിള പാട്ടുകള്‍ എന്നിവയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസിയാണ് )