ബെംഗളൂരു : ഓൾഡ് എയർപോർട് റോഡിൽ സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമാണം ഈ മാസം തുടങ്ങും. അടിപ്പാതയ്ക്കായി സ്ഥലം വിട്ടുനൽകാമെന്നു ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്എഎൽ) സമ്മതിച്ചതോടെയാണ് ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്.
ബെംഗളൂരു മഹാനഗരസഭാ (ബിബിഎംപി) കമ്മിഷണർ എൻ.മഞ്ജുനാഥ് പ്രസാദ് നടത്തിയ ചർച്ചയിൽ 3100 ചതുരശ്ര മീറ്റർ സ്ഥലം വിട്ടുനൽകാമെന്ന് എച്ച്എഎൽ സമ്മതിച്ചു. പകരമായി ബിബിഎംപി ഇവിടെ 55 കോടി രൂപ ചെലവിൽ വൈറ്റ് ടണൽ റോഡ് നിർമിച്ചു നൽകും. അടിപ്പാതയുടെ നിർമാണം പൂർത്തിയാകുംവരെ അംബേദ്കർ പാർക്ക് മുതൽ സ്പോർട്സ് കോംപ്ലക്സ് വരെയുള്ള സ്ഥലം താൽക്കാലിക ഗതാഗതത്തിനായി വിട്ടുനൽകണമെന്നും ബിബിഎംപി അഭ്യർഥിച്ചിട്ടുണ്ട്.