ഇന്ദിര കാന്റീനിന് പിന്നാലെ രമ്യാ കാന്റീനും വരുന്നു; വെറും പത്തുരൂപയ്ക്കു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും.

മണ്ഡ്യ : മുൻ എംപിയും നടിയുമായ രമ്യയ്ക്ക് ആരാധകന്റെ സമ്മാനം; പൊതുജനങ്ങൾക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ ‘രമ്യ കന്റീൻ’. രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമപ്രചാരണ സംഘത്തിലെ പ്രമുഖയായ രമ്യയുടെ കടുത്ത ആരാധകനായ രഘുവാണു വേറിട്ട സമ്മാനവുമായി രംഗത്തെത്തിയത്. പത്തുരൂപയ്ക്കു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമാണു കന്റീനിൽനിന്നു ലഭിക്കുക. ഇഡലി, വട, റവ ഇഡലി, ദോശ, പച്ചരിച്ചോർ എന്നിവയാണു രമ്യ കന്റീനിൽ പത്തുരൂപയ്ക്കു ലഭിക്കുക.

കന്റീന്റെ ഉദ്ഘാടനം മണ്ഡ്യ ഡിസിസി പ്രസിഡന്റ് ആത്മാനന്ദ നിർവഹിച്ചു. കഴിഞ്ഞ ഏഴുവർഷമായി ഇവിടെ ഹോട്ടൽ നടത്തുന്ന രഘു സജീവ കോൺഗ്രസ് പ്രവർത്തകനാണ്. കോൺഗ്രസിന്റെ സമൂഹമാധ്യമ പ്രചാരണത്തിന്റെ മുഖ്യചുമതലക്കാരിയായ രമ്യ വരുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്ന പ്രചാരണം ശക്തമാണ്. നിലവിൽ മണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ ചലച്ചിത്രതാരം അംബരീഷ് മൽസരരംഗത്തുനിന്നു പിൻമാറാൻ സാധ്യതയുണ്ട്.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിദ്ധരാമയ്യ സർക്കാർ ബെംഗളൂരു നഗരത്തിൽ ആരംഭിച്ച ഇന്ദിരാ കന്റീനുകൾ വിജയകരമായ സാഹചര്യത്തിലാണു രാഷ്ട്രീയ പാർട്ടികൾ സാധാരണക്കാരെ ആകർഷിക്കാൻ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന കന്റീനുകളുമായി രംഗത്തെത്തുന്നത്. ജനതാദൾ എസിന്റെ അപ്പാജി കന്റീൻ ഹനുമന്ത നഗറിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
[masterslider id="10"]

Related posts