68 പന്തിൽ 39 റൺസ് നേടി രോഹിത് ശർമയാണു കോഹ്ലിക്കൊപ്പം ബാറ്റ് ചെയ്യുന്നത്. ഓപ്പണർ മുരളി വിജയ് ആദ്യ ദിനം നേടിയ സെഞ്ചുറിയും വമ്പൻ സ്കോർ പടുത്തുയർത്താൻ ഇന്ത്യക്കു തുണയായി. 267 പന്തിൽ 155 റൺസെടുത്താണു മുരളി വിജയ് ആദ്യദിനം മടങ്ങിയത്. ശിഖർ ധവാന് (23), ചേതേശ്വർ പൂജാര (23), അജിൻക്യ രഹാനെ (1) എന്നിവരാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ.
തകർപ്പൻ ഫോമിൽ തിളങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഇരട്ട സെഞ്ചുറിയാണ് ഞായറാഴ്ചത്തേത്. നാഗ്പുരിൽ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഈ വർഷം ബംഗ്ലദേശിനെതിരെ 204, 2016ൽ ഇംഗ്ലണ്ടിനെതിരെ 235, ന്യൂസീലൻഡിനെതിരെ 211, വെസ്റ്റിൻഡീസിനെതിരെ 200 എന്നിവയാണ് ഇന്ത്യൻ നായകന്റെ മറ്റ് ഇരട്ട സെഞ്ചുറി പ്രകടനങ്ങൾ.
ആന്റിഗ്വയിൽ നേടിയ ആദ്യ പ്രകടനമൊഴികെ മറ്റെല്ലാ ഇരട്ട സെഞ്ചുറികളും കോഹ്ലി നേടിയത് ഇന്ത്യൻ മണ്ണിലാണെന്നതും ശ്രദ്ധേയം. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം ഇരട്ട സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും കോഹ്ലി ഇതോടെ സ്വന്തമാക്കി. നേരത്തെ അഞ്ച് ഇരട്ട സെഞ്ചുറികളോടെ ബ്രയാൻ ലാറയ്ക്കൊപ്പമായിരുന്നു കോഹ്ലി. ഇന്നത്തെ പ്രകടനത്തോടെ ലാറയെയും മറികടന്നു.