നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ബോറീയലിസ്, ഈ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത കാഴ്ചകളിൽ ഒന്നാണ്. പ്രകൃതിയുടെ നാടകീയമായ ഈ മാന്ത്രികപ്രദർശനം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നു. ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത് ആർട്ടിക് പ്രദശത്തോ അന്റാർട്ടിക്ക പ്രദേശങ്ങളിലോ ആണ്.
ഈ അത്ഭുതകരമായ സ്വാഭാവിക പ്രതിഭാസത്തിന് കാരണമെന്താണ്?
ആകാശത്തു നൃത്തമാടുന്ന ഈ അറോറ വെളിച്ചം യഥാർത്ഥത്തിൽ ഭൂമിയിലെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സൂര്യനിൽ നിന്നുള്ള വൈദ്യുത കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ്. വടക്കു തെക്കു അർദ്ധഗോളങ്ങളുടെ കാന്തികധ്രുവങ്ങൾക്കു മുകളിലാണ് ഈ പ്രകാശത്തെ കൂടുതലായി കാണുന്നത്.
പ്രകൃതിയുടെ ഏറ്റവും മനോഹര പ്രതിഭാസമായ വടക്കൻ ലൈറ്റുകൾ ഞങ്ങൾ പിന്തുടർന്നു. പ്രകൃതിയുടെ ഈ ജാലവിദ്യ കാണുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് റോവേനേമി, ഫിൻലാൻഡ്.
രാത്രിയിൽ മഞ്ഞ് മലയിലൂടെ രണ്ടു മണിക്കൂർ ട്രെക്കിംഗിന് ശേഷം ഞങ്ങൾക്ക് അതിമനോഹരമായ ആ അത്ഭുത പ്രതിഭാസം കാണാനായി.