വെസ്റ്റ്കോഡ് റോഡിൽ ദീപാഞ്ജലി നഗർ ബസ് സ്റ്റേഷൻ മുതൽ മാഗഡി റോഡിലെ ടോൾഗേറ്റ് വരെ അഞ്ചു കിലോമീറ്ററോളം ദൂരം റോഡിന് ഇരുവശത്തുമായാണു വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന ശിലാനഗരത്തിന്റെ മാതൃക യാഥാർഥ്യമാവുക. ‘വിജയനഗര വൈഭോഗ’ എന്ന പദ്ധതിക്കായി 65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ലോട്ടസ് മഹൽ, കല്യാണി, പുഷ്കരണി തുടങ്ങി ഹംപിയിലെ ശിലാസ്തൂപങ്ങൾക്കും സ്മാരകങ്ങൾക്കും പുറമേ ഒട്ടേറെ മെട്രോ തൂണുകളും ഇവിടെ റോഡിന്റെ നടുവിലുണ്ട്. ഹംപിയിലെ സ്മാരകങ്ങളുടെ പെയിന്റിങ്ങുകൾ കൊണ്ടു തൂണുകൾ അലങ്കരിക്കും. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും ബിബിഎംപിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി മൂന്നുമാസംകൊണ്ടു പൂർത്തിയാകും.