പരാജയമുറപ്പിച്ച ബിജെപി അവസാന അടവുമായി രംഗത്ത്; പട്ടേൽ സമര നേതാവ് ഹാർദ്ദിക് പട്ടേലിന്റെ ലൈംഗിക വീഡിയോ പുറത്ത്.

ഒരാഴ്ച മുൻപ് തന്നെ പട്ടേൽ അവകാശ സമരനേതാവും പ്രതിപക്ഷ കക്ഷികളിലെ പ്രമുഖനായ നേതാവുമായ ഹാർദ്ദിക് പട്ടേൽ തന്റെ പേരിൽ ഒരു ലൈംഗിക  വീഡിയോ പുറത്തു വരാനുള്ള സാദ്ധ്യതയുണ്ട് എന്ന പ്രസ്താവന നടത്തിയിരുന്നു.എന്നാൽ അത് കൃത്യമായ വിവരം ഉള്ളിൽ വച്ചു കൊണ്ടായിരുന്നു എന്ന് ഇപ്പോൾ ദേശീയ ചാനലുകൾ ഹാർദിക് പട്ടേലിന്റെത് എന്ന പേരിൽ ഉള്ള വീഡിയോ പുറത്തു കൊണ്ടു വന്നപ്പോൾ ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടേയും നാടായ ഗുജറാത്തിൽ രണ്ടു പേർക്കുമിത് അഭിമാന പോരാട്ടമാണ്. കർണാടകയിൽ…

Read More

ഇടവക ദിനാഘോഷം നടത്തി.

ബെംഗളൂരു∙ ജാലഹള്ളി സെന്റ് തോമസ് പള്ളിയിലെ ഇടവക ദിനാഘോഷം ഫാ. ജോർജ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പാരിഷ് ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഫാ. ജോസഫ് തൂമ്പനാൽ, ഇടവക വികാരി ഫാ. സിനോജ് പട്ടത്തിൽ, സഹവികാരി ഫാ. സാബു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Read More

ഒരിയ്‌ക്കൽകൂടി……

ഇനിയൊരിക്കൽ കൂടി നമ്മൾ കാണും ! എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്…. ഇന്നലകളിലെന്നോ ഒരപൂർണ്ണ ചിത്രമായി ഞാൻ നിന്നിലവശേഷിച്ചിരിക്കാം… അല്ലെങ്കിൽ,നിന്റെയോർമ്മകളിൽ നിന്നു പോലും നീയെന്നെ എങ്ങോ പകുത്തു മാറ്റിയേക്കാം…. എങ്കിലും, ജീവിതത്തിന്റെ ആ നിമിഷങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമെന്റെ മനസ്സാഗ്രഹിക്കുന്നതു പോലെ … നിമിഷമാത്രയിലെല്ലാം മറക്കാൻ സാധിക്കാത്തതിനാലാവാം അങ്ങനെ….. എന്നിലെ മൗനമായിരുന്നു എന്റെ തെറ്റെങ്കിൽ, എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കണമെന്നുണ്ട്.. എനിക്കറിയാം എന്റെ മൗനത്തിന്റെ അകത്തളങ്ങളിൽ ഞാൻ  എന്നും തനിച്ചായിരുന്നു….. മൗനമായെങ്കിലും എന്നിലെ സ്നേഹം നീയറിഞ്ഞതില്ല…. കാലം പോലെ നീയും അകന്നു മാറിയപ്പോൾ ഞാൻ…

Read More

ഇനി വേണ്ടത് ബസ്‌ സ്റ്റാന്റ്കളല്ല ഹെലിപാടുകള്‍;നഗരത്തിൽ ഹെലിപാഡുകൾ നിർമിക്കാൻ ബിബിഎംപി

ബെംഗളൂരു ∙ ഗതാഗതക്കുരുക്കിൽ അവശ്യ സർവീസുകൾ ലക്ഷ്യമിട്ട് നഗരത്തിൽ എട്ടിടങ്ങളിൽ ഹെലിപാഡ് നിർമിക്കാൻ ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി) പദ്ധതി. ഓരോ സോണിലും ഓരോ ഹെലിപാഡ് വീതം നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മേയർ ആർ. സമ്പത്ത്‌രാജ് പറഞ്ഞു. രോഗികൾക്ക് അവശ്യഘട്ടത്തിൽ ആശുപത്രിയിൽ എത്താനും വിവിഐപികൾക്കു ഗതാഗതക്കുരുക്കിൽ പെടാതെ ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാനും ഇതു സഹായിക്കും. വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്കു നഗരത്തിന്റെ ഇതരഭാഗങ്ങളിലേക്കും ഹെലികോപ്റ്ററിൽ 15 മിനിറ്റ് കൊണ്ട് എത്താനാകും. നിലവിൽ സ്വകാര്യ ഹെലികോപ്റ്ററുകളും എയർ ആംബുലൻസുകളും ധാരാളമുണ്ടെങ്കിലും അവയ്ക്കു ചെലവ് വളരെ കൂടുതലാണ്. ബിബിഎംപിയുടെ സ്വന്തം ഹെലിപാഡ് ജനങ്ങൾ…

Read More

മൃതദേഹത്തിന് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി

ബെംഗളൂരു ∙ റോഡിൽ മരിച്ചു കിടന്നയാളുടെ മൃതദേഹത്തിലൂടെ നൂറുകണക്കിനു വാഹനങ്ങൾ കയറിയിറങ്ങി. മഡിവാളയ്ക്കു സമീപം ബിഎടിപിഎൽ മേൽപാലത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് 45–50 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ ചതഞ്ഞരഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഭിക്ഷാടകൻ എന്നു സംശയിക്കുന്നയാളെ ഏതോ വാഹനം ഇടിച്ചിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇയാൾ മരിച്ചെന്ന് ഉറപ്പായതോടെ വാഹനം നിർത്താതെ പോയി. റോഡിൽ മൃതദേഹം കിടക്കുന്നതു ശ്രദ്ധയിൽപ്പെടാതെ പിന്നാലെ വന്ന വാഹനങ്ങളും മൃതദേഹത്തിനു മുകളിലൂടെ കയറിയിറങ്ങി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More

ഇന്നത്തെ കേരള ബിജെപിയുടെ അവസ്ഥ പരമ ദയനീയം! ഒരു ബിജെപി പ്രവര്‍ത്തകന്റെ പ്രതികരണം;എല്ലാവരും വിളിച്ചുപറയാന്‍ ആഗ്രഹിച്ചത് ഉറക്കെ പറയുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ഒരു പൊട്ടിത്തെറിയിലേക്കോ ?

ഇന്ന് കേരളത്തിലെ ബി ജെ പി യുടെ അവസ്ഥ പരമ ദയനീയം എന്നേ പറയാന്‍ കഴിയു. ഒരുകാലത്തും രക്ഷപെടില്ല എന്ന് പ്രതിജ്ഞ ചെയ്തതുപോലെ ആണ് സംസ്ഥാന ഘടകം പെരുമാറുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബി ജെ പി ആവേശകരമായ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ , ഇന്ത്യയില്‍ ഏറ്റവും ശക്തമായ സംഘ ശാഖകള്‍ ഉള്ള, വളരെ മുന്‍പ് മുതല്‍ തന്നെ സാമാന്യം ഭേദപ്പെട്ട അടിത്തറയും വളരെ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരും ഉള്ള കേരളത്തില്‍ ബി ജെ പി തുടങ്ങിയിടത്തുനിന്നും ഒരടി മുന്നോട്ടു പോകുവാന്‍ സാധിക്കാതെ കുറ്റിയില്‍ കെട്ടിയിട്ട…

Read More

സത്യസായി അഖണ്ഡഭജന സമാപിച്ചു

പുട്ടപർത്തി ∙ ലോകസമാധാനം ലക്ഷ്യമിട്ടു പ്രശാന്തിനിലയത്തിൽ നടന്ന സത്യസായി അഖണ്ഡഭജന സമാപിച്ചു. ഭഗവാൻ സത്യസായി ബാബയുടെ മഹാസമാധിയെ സാക്ഷിനിർത്തി, സായികുൽവന്ത് ഹാളിൽ നടന്ന 24 മണിക്കൂർ ഭജന ഗിരിധര ഗോപാല എന്ന ഗീതത്തിനുശേഷം നടന്ന മംഗളാരതിയോടെ സമാപിച്ചു. സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേണിങ്ങിലെ വിദ്യാർഥികളും സേവാദൾ വൊളന്റിയർമാരും മറ്റു സായിഭക്തരും ഉൾപ്പെടെ ആയിരങ്ങൾ ഭജന ആലപിച്ചു.

Read More

ഒത്തു പിടിച്ചു;നമ്മ മെട്രോ, കന്റോ‍ൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ അടുത്തുതന്നെ

ബെംഗളൂരു ∙ നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപെട്ട കന്റോൺമെന്റ് സ്റ്റേഷൻ നിലവിലെ റെയിൽവേ സ്റ്റേഷനു സമീപംതന്നെ നിർമിക്കുമെന്ന സൂചനകളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ). റെയിൽവേ സ്റ്റേഷനിൽനിന്നു 300 മീറ്റർ അകലെ ബാംബൂ ബസാറിനു സമീപത്തെ ഗ്രൗണ്ടിലാണു മെട്രോസ്റ്റേഷൻ സ്ഥാപിക്കാൻ ധാരണ ഉണ്ടായിരുന്നത്. എന്നാൽ ഇതിനെതിരെ കനത്ത ജനരോഷം ഉയർന്നിരുന്നു. ഇതെ തുടർന്നു കഴിഞ്ഞദിവസം ബിഎംആർസിഎൽ വീണ്ടും സർവേ തുടങ്ങിയതോടെയാണ് ഇരുസ്റ്റേഷനുകളും അടുത്തടുത്തുവരുമെന്ന് ഏറക്കുറെ ഉറപ്പായത്. ബാംബൂ ബസാറിനു സമീപത്തുകൂടിയുള്ള പാതയുടെ ദിശമാറ്റി സ്റ്റേഷനു സമീപത്തുകൂടിയാക്കുമ്പോൾ നേരിടേണ്ട വെല്ലുവിളികളും നിർമാണച്ചെലവിൽ ഉണ്ടാകുന്ന മാറ്റവും വിലയിരുത്താനാണു…

Read More

ഇനി ഹംപിയില്‍ പോകേണ്ട;65 കോടി രൂപ മുടക്കി ചരിത്രപ്രസിദ്ധമായ ഹംപിയിലെ ശിലാനഗരം ബെംഗളൂരുവിൽ പുനർസൃഷ്ടിക്കുന്നു.

ബെംഗളൂരു ∙ ചരിത്രപ്രസിദ്ധമായ ഹംപിയിലെ ശിലാനഗരം ബെംഗളൂരുവിൽ പുനർസൃഷ്ടിക്കുന്നു. പ്രതിവർഷം ലക്ഷക്കണക്കിനു വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ശിലാനഗരത്തിലെ വിജയ വിത്തല ക്ഷേത്രം, ശിലാരഥം, ഹവാ മഹൽ എന്നിവയുടെയെല്ലാം മാതൃകയാണു പുനർസൃഷ്ടിക്കുന്നത്. വെസ്റ്റ്‌കോഡ് റോഡിൽ ദീപാഞ്ജലി നഗർ ബസ് സ്റ്റേഷൻ മുതൽ മാഗഡി റോഡിലെ ടോൾഗേറ്റ് വരെ അഞ്ചു കിലോമീറ്ററോളം ദൂരം റോഡിന് ഇരുവശത്തുമായാണു വിജയനഗര സാമ്രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന ശിലാനഗരത്തിന്റെ മാതൃക യാഥാർഥ്യമാവുക. ‘വിജയനഗര വൈഭോഗ’ എന്ന പദ്ധതിക്കായി 65 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലോട്ടസ് മഹൽ, കല്യാണി, പുഷ്കരണി തുടങ്ങി ഹംപിയിലെ ശിലാസ്തൂപങ്ങൾക്കും സ്മാരകങ്ങൾക്കും…

Read More

ബ്രിഗേഡ് റോഡിനു പിന്നാലെ കൊമേഴ്സ്യൽ സ്ട്രീറ്റിലും ഗരുഡാമാളിലും വനിതകൾക്കു വാഹന പാർക്കിങ്ങിൽ 20% സംവരണം.

ബെംഗളൂരു : ബ്രിഗേഡ് റോഡിനു പിന്നാലെ കൊമേഴ്സ്യൽ സ്ട്രീറ്റിലും ഗരുഡാമാളിലും വനിതകൾക്കു വാഹന പാർക്കിങ്ങിൽ 20% സംവരണം. മന്ത്രി റോഷൻ ബെയ്ഗ് ഉദ്ഘാടനം നിർവഹിച്ചു. ബ്രിഗേഡ് റോ‍ഡിലേതുപോലെ ഡ്രൈവർക്കു തനിയെ കൈകാര്യം ചെയ്യാവുന്ന ഓട്ടമേറ്റ‍് പാർക്കിങ് സംവിധാനമാണ് ഇവിടെയും ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) യുടെ മേൽനോട്ടത്തിൽ വനിതകൾക്കു മാത്രമായുള്ള പാർക്കിങ് സംവിധാനം നഗരത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. പബ്ലിക് യൂട്ടിലിറ്റി ബിൽഡിങ്, യശ്വന്ത്പുര ബിബിഎംപി കോംപ്ലക്സ്, രാരാജിനഗർ ആർടിഒ കോംപ്ലക്സ്, കെആർ മാർക്കറ്റ്, മഹാരാജ കെംപെഗൗഡ കോംപ്ലക്സ്, ജയനഗർ…

Read More
Click Here to Follow Us