ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും പുതിയ പാത ഏറെ സഹായകരമാകും. സൗത്ത് സെൻട്രൽ റെയിൽവേയുടെ നിയന്ത്രണത്തിൽ രണ്ടായിരത്തിൽ നിർമാണമാരംഭിച്ച പാത 16 വർഷത്തിനു ശേഷമാണു പൂർത്തിയായത്.
ബീദർ മുതൽ ഹുംനബാദ് വരെയുള്ള 53 കിലോമീറ്റർ ദൂരം മൂന്നു കൊല്ലം മുൻപ് കമ്മിഷൻ ചെയ്തിരുന്നു. മാരഗുട്ടിയിലെ 1.5 കിലോമീറ്റർ ദൂരത്തിലുള്ള തുരങ്കപാതയുടെ നിർമാണം വൈകിയതും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണു തടസ്സമായത്.