പുകയും പൊടിപടലങ്ങളും കാരണം രാത്രി പ്രധാന റോഡുകളിൽ വാഹനഗതാഗതവും മെല്ലെയായി. വായുമലിനീകരണ തോത് അളക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നഗരത്തിലെ 15 കേന്ദ്രങ്ങളിൽ മോണിറ്ററിങ് സംവിധാനമൊരുക്കിയിരുന്നു. പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റു രണ്ടു ദിവസത്തിനുള്ളിൽ 32 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മിക്കവരുടെയും കണ്ണിനാണ് പരുക്ക്.
ദീപാവലി ആഘോഷം: നഗരത്തിലെ വായുമലിനീകരണ തോത് ഉയർന്നു.
