അഭ്യാസത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഏഴുവയസ്സുകാരി മരിച്ചു

ബെംഗളൂരു∙ ഒറ്റച്ചക്രത്തിൽ വീലി അഭ്യാസം നടത്തിയ ബൈക്കിടിച്ച് ഉത്തരഹള്ളിയിൽ ഏഴ വയസ്സുകാരി മരിച്ചു. മാരനായകനഹള്ളി കോളനി നിവാസിയായ വി.സഹനയാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച വീട്ടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലേക്ക് ബൈക്ക് പാഞ്ഞു കയറുകയായിരുന്നെന്നു ചിക്കജാല പൊലീസ് പറഞ്ഞു. പരുക്കേറ്റ സഹനയെ യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കേറിയ റോഡുകളിലും മറ്റും ഇരുചക്രവാഹനത്തിന്റെ മുൻചക്രം വായുവിലേക്കുയർത്തി അമിതവേഗത്തിൽ യുവാക്കൾ പായുന്ന വീലി അഭ്യാസം ബെംഗളൂരുവിൽ പതിവാണ്. ഇതു തടയുന്നതിനായി പൊലീസ് പ്രഖ്യാപിച്ച കർശന ശിക്ഷാനടപടികൾ കടലാസിൽ…

Read More

എയർ ഒഡീഷ മൈസൂരു- ചെന്നൈ വിമാനസർവീസ് നവംബർ 30 മുതൽ

മൈസൂരു : എയർ ഒഡീഷയുടെ മൈസൂരു- ചെന്നൈ വിമാനസർവീസ് നവംബർ 30ന് ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപെടുത്തിയാണു മൈസൂരു മന്ദാകാലി വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ മാസം ട്രൂലൈൻ ജെറ്റും മൈസൂരു-ചെന്നൈ സർവീസ് ആരംഭിച്ചിരുന്നു. മൈസൂരുവിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കാനും എയർ ഒഡീഷ അനുമതി തേടിയിട്ടുണ്ട്.

Read More

ദീപാവലി ആഘോഷം: നഗരത്തിലെ വായുമലിനീകരണ തോത് ഉയർന്നു.

ബെംഗളൂരു∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ നഗരത്തിൽ വായുമലിനീകരണ തോത് ഉയർന്നു. മൂന്നു ദിവസം തുടർച്ചയായുള്ള പടക്കം പൊട്ടിക്കലും തുടർന്നുള്ള പുകയും അന്തരീക്ഷത്തിൽ നിറഞ്ഞതോടെ ഒട്ടേറെ പേർ ആശുപത്രികളിൽ ചികിൽസ തേടിയെത്തി. ട്രാഫിക് പൊലീസുകാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ഇരുചക്രവാഹനയാത്രികർ തുടങ്ങിയവരാണ് ചികിൽസ തേടിയവരിലേറെയും. പുകയും പൊടിപടലങ്ങളും കാരണം രാത്രി പ്രധാന റോഡുകളിൽ വാഹനഗതാഗതവും മെല്ലെയായി. വായുമലിനീകരണ തോത് അളക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നഗരത്തിലെ 15 കേന്ദ്രങ്ങളിൽ മോണിറ്ററിങ് സംവിധാനമൊരുക്കിയിരുന്നു. പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റു രണ്ടു ദിവസത്തിനുള്ളിൽ 32 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ…

Read More

കേരള സർക്കാറിന്റെ വ്യാപാര മേള എന്തുകൊണ്ട് ഒരു വൻ പരാജയമായി ? ഒരു വിശകലനം.

ബെംഗളൂരു: കേരള സർക്കാറിന്റെ പി.ആർ.ഡി വിഭാഗത്തിന്റെ സഹകരണത്തോടെ ഇന്നലെ ജയമഹൽ പാലസിൽ അവസാനിച്ച ആദ്യത്തെ സാംസ്കാരിക- വ്യാപാര മേള ഒരു പുതിയ അനുഭവമാണ് അവിടം സന്ദർശിച്ച മലയാളികൾക്ക് നൽകിയത്. ഇതു പോലെ ഉള്ള ഒരു പരിപാടി ഇതുവരെ ബെംഗളുരി മലയാളികൾ കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ ഒരു തരത്തിലും അതിശയോക്തിയാവില്ല. കൃത്യമായ പ്ലാനിങ്ങോടെ അണിയിച്ചൊരുക്കിയ മേളയുടെ പിന്നിൽ അണിചേർന്ന സംഘാടകർ വലിയ അഭിനന്ദനം അർഹിക്കുന്നു… അതേ സമയം കലാപരിപാടികളും മറ്റ് സറ്റേജ് പരിപാടികളുടെയും മികവ് നോക്കുമ്പോൾ ഓരോന്നും ഒന്നിനൊന്നു മുന്നിട്ടുനിന്നു, ആദ്യ ദിവസം വയലി ബാന്റ് അവതരിപ്പിച്ച…

Read More
Click Here to Follow Us