ബെംഗളൂരു: നഗരം ഇതുവരെ സാക്ഷ്യം വഹിക്കാത്ത തികച്ചും വ്യത്യസ്ഥമായ ഒരു മേളയാണ് കൺറോൺ മെൻറ് തീവണ്ടിയാപ്പീസിന് തൊട്ടുള്ള ജയ മഹൽ പാലസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പി ആർ ഡി വകുപ്പും ബെംഗളൂരിലെ മലയാളി സംഘടനകളും ചേർന്നാണ് മേളയൊരുക്കിയത്.കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പരിപാടി നാളെയോടെ വിരാമമാകും.
രാവിലെ 11 മുതൽ രാത്രി 10 മണി വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്, വൈകുന്നേരം 7 മണിയോടെ ഏതെങ്കിലും കലാപരിപാടികളും അരങ്ങേറും മാത്രമല്ല നഗരത്തിലെ മലയാളി സംഘടനകളുടെ കലാപരിപാടികളും ഉണ്ട്.
തീർന്നില്ല, പ്രധാന ആകർഷണമായി തോന്നിയത് ഭക്ഷണ ശാലകൾ തന്നെ വിവിധ കുടുംബശ്രീകളുടെ നേതൃത്വത്തിൽ 6 ഭക്ഷണ ശാലകളുണ്ട് ,അവിടെ ഇരുന്നു കഴിക്കാനും പാഴ്സലിനും സൗകര്യമുണ്ട്. അവരുടെ മെനു ഇവിടെ ചേർക്കുന്നു. തീരദേശ വികസന കോർപറേഷന്റെ മൽസ്യ വിഭവങ്ങളും വിൽപനക്കുണ്ട്.
മറ്റൊരു ആകർഷണമായി തോന്നിയത് കേരള ബാംബൂ വികസന കോർപ്പറേഷന്റെ സ്റ്റാളുകളാണ്, ചെറിയ അലങ്കാര വസ്തുക്കൾ മുതൽ മുളയിൽ നിർമ്മിച്ച മേശയും കസേരയും വരെ പ്രദർശനത്തിന് വച്ചിരിക്കുന്നു.
കിടക്കയും മറ്റ് കയർ ഉൽപന്നങ്ങളുമായി കയർഫെഡിന്റെ സ്റ്റാൾ, പലതരം കരകൗശല വസ്തുക്കളുമായി കൈരളിയുടെ സ്റ്റാൾ.
കഴിഞ്ഞില്ല, സുരക്ഷയെ കുറിച്ച് അവബോധം നൽകാനും പുതിയ സ്ത്രീ സുരക്ഷാ ആപ്പ് പരിചയപ്പെടുത്തി കേരള പോലീസിന്റെ സ്റ്റാൾ.
സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള കേരള സോപ്സിന്റെ വിൽപന കേന്ദ്രം, പിന്നീട് വിവിധ കുടുംബശ്രീകളുടെ വിൽപന ശാലകൾ.
പാലക്കാടൻ പപ്പടം,കോഴിക്കോടൻ ഹലുവ, കൊല്ലം സുപ്രീം എന്നു വേണ്ട പറഞ്ഞാൽ തീരാത്ത അത്ര അൽഭുതങ്ങൾ ഒളിപ്പിച്ചു വച്ചു കൊണ്ടാണ് സാംസ്കാരിക വ്യാപാര മേള തുടരുന്നത്.
ബെംഗളൂരിലുള്ള മലയാളികൾ ഈ പരിപാടി ഒരു വിധത്തിലും ഒഴിവാക്കരുത്, നിങ്ങളുടെ സമയം നഷ്ടമാവില്ല എന്ന് ഉറപ്പ് തരാം..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.