മുളയരിപ്പായസം കഴിച്ചിട്ടുണ്ടോ?ചക്ക ഹൽവ,ചക്ക ഉണ്ണിയപ്പം,ചക്ക ഐസ്ക്രീം, ചെമ്മീൻ ബിരിയാണി ?കേരളത്തനിമയൂറുന്ന വ്യത്യസ്ഥതയാർന്ന വിഭവങ്ങളുമായി തുടരുന്ന സാംസ്‌കാരിക-വ്യാപാര മേള നാളെ അവസാനിക്കും.

ബെംഗളൂരു: നഗരം ഇതുവരെ സാക്ഷ്യം വഹിക്കാത്ത തികച്ചും വ്യത്യസ്ഥമായ ഒരു മേളയാണ് കൺറോൺ മെൻറ് തീവണ്ടിയാപ്പീസിന് തൊട്ടുള്ള ജയ മഹൽ പാലസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പി ആർ ഡി വകുപ്പും ബെംഗളൂരിലെ മലയാളി സംഘടനകളും ചേർന്നാണ് മേളയൊരുക്കിയത്.കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പരിപാടി നാളെയോടെ വിരാമമാകും. രാവിലെ 11 മുതൽ രാത്രി 10 മണി വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്, വൈകുന്നേരം 7 മണിയോടെ ഏതെങ്കിലും കലാപരിപാടികളും അരങ്ങേറും മാത്രമല്ല നഗരത്തിലെ മലയാളി സംഘടനകളുടെ കലാപരിപാടികളും ഉണ്ട്. തീർന്നില്ല, പ്രധാന ആകർഷണമായി തോന്നിയത്…

Read More

ബാംഗ്ലൂർ സാഹിത്യോൽസവം 28, 29 തീയതികളിൽ;സാഹിത്യകാരന്മാര്‍ക്ക് പുറമേ ക്രിക്കെറ്റ് താരങ്ങളും പങ്കെടുക്കും.

ബെംഗളൂരു ∙ എഴുത്തുകാർ, ചരിത്രകാരന്മാർ എന്നിവർക്കു പുറമേ ക്രിക്കറ്റ്, സിനിമാതാരങ്ങളും പങ്കെടുക്കുന്ന ആറാമതു ബാംഗ്ലൂർ സാഹിത്യമേള (ബിഎൽഎഫ്) 28, 29 തീയതികളിൽ നടക്കും. കുമാരകൃപ റോഡിലെ ഹോട്ടൽ ലളിത് അശോകിൽ നടക്കുന്ന മേളയിൽ രാമചന്ദ്രഗുഹ, ജയറാം രമേശ്, പെരുമാൾ മുരുഗൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻതാരങ്ങൾ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായ്, ശാരദ ഉഗ്ര, വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിരാ ലങ്കേഷ്, കനയ്യകുമാർ, ട്വിങ്കിൾ ഖന്ന, ഗിരീഷ് കർണാട് തുടങ്ങി നൂറിലേറെ പ്രമുഖർ പങ്കെടുക്കും. ‘സ്പീക് അപ്,…

Read More

സ്വര്‍ണ നാണയമില്ല;വിവാദത്തിന് ഒടുവില്‍ ചെലവ്‌ ചുരുക്കി വിധാൻസൗധ വജ്രജൂബിലി;16 കോടി രൂപ ലാഭം.

 ബെംഗളൂരു : വിധാൻസൗധ വജ്രജൂബിലിയുടെ പേരിൽ പൊതുമുതൽ ധൂർത്തടിക്കുന്നുവെന്ന വിമർശനത്തെ തുടർന്ന് ചെലവു സർക്കാർ 10 കോടി രൂപയാക്കി വെട്ടിച്ചുരുക്കി. 25നും 26നുമായി നടക്കുന്ന ആഘോഷങ്ങൾക്ക് 26 കോടി രൂപയാണു നേരത്തേ കണക്കാക്കിയിരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 300 സാമാജികർക്കും സ്വർണപ്പതക്കം ഉൾപ്പെടുന്ന 50,000 രൂപയുടെ സ്മരണിക നൽകാനും നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം വിലകൂടിയ സമ്മാനങ്ങളുടെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കർ കെ.ബി.കൊളീവാഡ്, നിയമനിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തി എന്നിവരുമായി നടത്തിയ ചർച്ചയിൽ ആഘോഷങ്ങൾ 10 കോടി രൂപയിൽ ഒതുക്കാനും അദ്ദേഹം നിർദേശിച്ചു.…

Read More

വിമാനത്താവളത്തില്‍ രണ്ടര ക്കോടിയുടെ സ്വര്‍ണവേട്ട;ഒരു മലയാളിയടക്കം 4 പേര്‍ പിടിയില്‍.

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 24 മണിക്കൂറിനിടെ രണ്ടേകാൽ കോടി രൂപയുടെ സ്വർണവേട്ട. മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരിൽ നിന്നും രണ്ടു വിദേശികളിൽ നിന്നുമായി ഏഴര കിലോയിലേറെ സ്വർണമാണു കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. കോഴിക്കോട് സ്വദേശി കെ.നൗഷാദ് (37), തമിഴ്നാട് സ്വദേശി മുനിസ്വാമി, ജോർദാൻ സ്വദേശികളായ അബ്ദേൽ റഹ്മാൻ (38), സാലേ തലാൽ യൂസഫ് (38) എന്നിവരാണ് അറസ്റ്റിലായത്. ജോർദാനിലെ അമ്മാനിൽ നിന്നു ദുബായ് വഴി ഇന്നലെ രാവിലെ 9.15ന് ഉള്ള വിമാനത്തിൽ എത്തിയ അബ്ദേൽ, സാലേ തലാൽ എന്നിവരിൽ…

Read More
Click Here to Follow Us