മരണം പുല്‍കേണ്ട ജന്മങ്ങള്‍ ..

ജനൽ പാളികൾ ഭേദിച്ചു ഇരുണ്ടു, ഇടുങ്ങിയ ആ മുറിയിലേക്ക്  പുലർക്കാല വെളിച്ചം , പതിയെ ഒളിഞ്ഞു നോക്കുന്ന മട്ടിൽ     പ്രകാശം പരത്തി.  ഒരുമൂലയിൽ ,ആ ചെറിയ കട്ടിലിൽ  ചുരുണ്ട് കൂടിയ അയാൾ …. വെളിച്ചം കണ്ണിലേക്ക്  ഇരച്ചു കയറിയതിനാലാവാം പതിയെ കണ്ണുതുറന്നു , ചുക്കിചുളിഞ്ഞ ആ മുഖത്ത് കുഴിയിലാണ്ട കണ്ണുകളെ കാണാൻ പോലും പ്രയാസം, കൈകാലുകൾ മെലിഞ്ഞൊട്ടിയിരിക്കുന്നു,  മുഷിഞ്ഞു നാറിയ ഒരു പരുക്കൻ കമ്പിളി  പോലെ തോന്നിക്കുന്ന പുതപ്പ് ,തണുപ്പായതിനാലാവാം   ശരീരത്തോട് കൂട്ടിപിടിച്ച് അതിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്നു ആ മുനുഷ്യൻ ……….…

Read More

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു∙ സുവർണ കർണാടക കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ യൂത്ത്‌വിങ് സംഘടിപ്പിച്ച രക്തദാന ക്യാംപ് ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ കെ.ജെ.ബൈജു അധ്യക്ഷത വഹിച്ചു. സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, പി.സി.ഫ്രാൻസിസ്, വിഷ്ണുബാബു, വിഷ്ണുനായർ എന്നിവർ പ്രസംഗിച്ചു. സമാജത്തിന്റെ കീഴിലുള്ള കമ്മനഹള്ളി രാമയ്യ ലേഔട്ട് സുവർണ ക്ലിനിക്കിൽ നടന്ന ക്യാംപിൽ അൻപതോളം പേർ രക്തം ദാനംചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്.

Read More

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍; ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കെ കേരളാ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പു കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാനാണ് മന്ത്രിസഭാ തീരുമാനം. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവയാണ് കുറ്റം. ഇതിനുപുറമെ തെളിവ് നശിപ്പിച്ചതിനും…

Read More

കേരള ആര്‍.ടി.സിക്ക് നേരെ കല്ലേറ്;ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കു പുറപെട്ട യുവാവ് ഗുരുതരാവസ്ഥയില്‍;സംഭവം നടന്നത് ഹോസൂരിനു സമീപം.

ബെംഗളൂരു ∙ കേരള ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു പുറപ്പെട്ട യുവാവിനു ഹൊസൂരിനു സമീപം ഷൂലെഗിരിയിൽ ഉണ്ടായ കല്ലേറിൽ ഗുരുതര പരുക്ക്. തലയ്ക്കു പരുക്കേറ്റ എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി സ്വദേശി സോനു ജോർജി(23)നെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.തലച്ചോറിനും താടിയെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ഷൂലെഗിരി ഹൈവേ പൊലീസ് വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു. സോനുവും സുഹൃത്ത് ബോബിയും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എട്ടിനാണ് ബെംഗളൂരുവിൽ എത്തിയത്. ഇന്റർവ്യു കഴിഞ്ഞ് ഒൻപതിനു രാത്രി ഏഴിനു കെഎസ്ആർടിസി ഡീലക്സ് ബസിൽ നാട്ടിലേക്കു പുറപ്പെട്ടു. ഡ്രൈവർ സീറ്റിനു പിന്നിൽ…

Read More

കാമുകിയെ കാണാന്‍ പോയ യുവാവ്‌,കുത്തേറ്റു മരിച്ചു.

ബെംഗളൂരു∙ കർണാടകയിൽ വീടിനു സമീപം ടെക്കി യുവാവിനെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ പ്രണയ് മിശ്ര (28) ആണ് തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടത്. താമസിച്ചിരുന്ന വാടക വീടിനു ഒരു കിലോമീറ്റര്‍ അടുത്താണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി കടന്നുപോയവർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വനിതാ സുഹൃത്തിനെ കാണാനായി പോകുകയായിരുന്നു ഇയാളെന്നാണു വിവരം. സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സെൻചറിലെ ഉദ്യോഗസ്ഥനാണ് പ്രണയ്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തശേഷം തിരിച്ചത്തിയ പ്രണയ് പിന്നീടു സമീപത്തു താമസിക്കുന്ന വനിതാ സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റിട്ടുണ്ട് എന്നാൽ വിലപിടിപ്പുള്ളതൊന്നും…

Read More
Click Here to Follow Us