സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ നമ്മ ബെംഗളൂരു രണ്ടാം സ്ഥാനത്ത്;മുന്നില്‍ ഡല്‍ഹി മാത്രം.

ബെംഗളൂരു∙ 2011ലെ സെൻസസ് പ്രകാരം ബെംഗളൂരു നഗരത്തിലെ ജനസംഖ്യ 84.43 ലക്ഷം; ഈ ജൂലൈ വരെയുള്ള കണക്ക് നോക്കിയാൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 70.28 ലക്ഷം! ജനസംഖ്യയേക്കാൾ വാഹനപ്പെരുപ്പം കുതിച്ചുകയറുമ്പോൾ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ ബെംഗളൂരു രാജ്യത്തു രണ്ടാമത്. രാജ്യതലസ്ഥാനമായ ഡൽഹി 1.01 കോടി സ്വകാര്യ വാഹനങ്ങളുമായി ഒന്നാമതെത്തിയപ്പോൾ ബിബിഎംപി പരിധിയിലെ വാഹനങ്ങളുടെ എണ്ണം ഈ ജൂലൈ വരെ 70,28,067. ഇതിൽ 48,69,225 ഇരുചക്രവാഹനങ്ങളും 13,58,419 കാറുകളും 1,76, 685 ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു. പത്തുവർഷത്തിനിടെ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ ഇരട്ടിയിലേറെയാണു വർധന. ഇക്കാലയള‌വിൽ നഗരപരിധിയിൽ…

Read More

ബാനസവാടിയിലേക്ക് മാറ്റിയ ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പില്ല; ദുരിതമേറും

ബെംഗളൂരു ∙ ജനുവരി ആദ്യവാരം സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നു ബാനസവാടി സ്റ്റേഷനിലേക്കു മാറ്റുന്ന എറണാകുളം സൂപ്പർഫാസ്റ്റ് (22607/08), എക്സ്പ്രസ് (12683/84) ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിലും സ്റ്റോപ്പുണ്ടാകില്ല. നിലവിൽ കെആർപുരം, കന്റോൺമെന്റ്, സിറ്റി റെയിൽവേ സ്റ്റേഷൻ (മജസ്റ്റിക്) എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള ട്രെയിനുകൾക്കു ജനുവരി ആദ്യവാരം മുതൽ നഗരത്തിൽ കെആർ പുരത്തും ബാനസവാടിയിലും മാത്രമാകും സ്റ്റോപ്പ്. സ്റ്റോപ്പുകളുടെ എണ്ണം രണ്ടായി ചുരുങ്ങുന്നതു നഗരത്തിന്റെ വടക്ക്–പടിഞ്ഞാറൻ മേഖലകളിലേക്കു പോകേണ്ടവർക്ക് അസൗകര്യമാകും. എന്നാൽ, ഈ ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് ഏർപ്പെടുത്തിയാൽ തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽനിന്നു നഗരത്തിന്റെ ഇതര ഭാഗങ്ങളിലേക്കു യാത്ര സുഗമമാകും.…

Read More

മലയാളം മിഷൻ ലൈബ്രറികൾ പ്രവർത്തനം തുടങ്ങി

 ബെംഗളൂരു∙ മലയാളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ മൂന്ന് ലൈബ്രറികൾ പ്രവർത്തനമാരംഭിച്ചു. ലൈബ്രറികളുടെ ഉദ്ഘാടനം കേരള മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് നിർവഹിച്ചു. ‌ചടങ്ങിൽ മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകനും അധ്യാപകനുമായ കെ.പി.ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകൻ കെ.ദാമോദരനെ ആദരിച്ചു. ഇന്ദിരാനഗറിലെ കൈരളി നികേതൻ സ്കൂൾ, ജാലഹള്ളിയിലെ മലയാളി സമാജം സെന്റർ, കെആർ പുരത്തെ കൈരളി വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളുടെ ഓഫിസുകളിലാണു ലൈബ്രറി. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച ലൈബ്രറി ശനി, ഞായർ ദിവസങ്ങളിൽ…

Read More

രണ്ടരവയസ്സുകാരിയെ മാനഭംഗപ്പെടുത്തി ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം

 ബെളഗാവി (കർണാടക) ∙ ബൈലഹൊങ്കലിൽ രണ്ടരവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച അയൽക്കാരൻ അറസ്റ്റിൽ. പ്രതി സുഭാഷ് മഹാദേവ് നായക് (22) അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കുട്ടി ഗുരുതരാവസ്ഥയിലാണ്. വെള്ളിയാഴ്ച വൈകിട്ട് അങ്കണവാടിക്കു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞയിടത്തേക്കു കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തുടർന്നു കുട്ടിയെ കുഴിച്ചുമൂടാൻ കുഴിയെടുത്തുകൊണ്ടിരിക്കെ നാട്ടുകാർ പിടികൂടിയെങ്കിലും കുതറിയോടി. നാട്ടുകാർ ചേർന്നു ശനിയാഴ്ച രാവിലെ സുഭാഷിനെ തിരഞ്ഞുപിടിച്ചു തല്ലിച്ചതച്ചശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു.

Read More

കൈരളി നികേതനില്‍ അധ്യാപകദിനം ആഘോഷിച്ചു.

ബെംഗളൂരു∙ കൈരളി നികേതൻ എജ്യുക്കേഷൻ ട്രസ്റ്റിന്റെ അധ്യാപക ദിനാഘോഷം പ്രസിഡന്റ് പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകരായ ലിസിയാമ്മ ലൂക്കോസ്, കൃഷ്ണ, ഗിരിജ ഋഷികേശ്, സന്ദീപ്, രാഗിത രാജേന്ദ്രൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി ജയ്ജോ ജോസഫ്, രാജഗോപാൽ, കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, രാജശേഖരൻ, വിനേഷ്, ആർ.ജെ.നായർ, രാധ രാജഗോപാൽ, എം.ഹനീഫ്, രാജാത്തി സുബ്രഹ്മണ്യം, ദിവ്യ മഹീന്ദ്ര എന്നിവർ നേതൃത്വം നൽകി.

Read More

ഹെന്നൂർ പള്ളിയിൽ ഇടവക ദിനാഘോഷം

 ബെംഗളൂരു∙ ഹെന്നൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ഇടവക ദിനാഘോഷം ഫാ. എൽദോ ജോൺ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ മുതിർന്നവരെയും വിവാഹജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. സിസ്റ്റർ ഗില, മൗറിൻ, ബിബിൻ, ഫാ. ജോൺ ഐപ്പ്, റെജി കെ.ജേക്കബ്, ജോൺ പോൾ എന്നിവർ നേതൃത്വം നൽകി.

Read More

ശ്രീകൃഷ്ണ ജയന്തി ആഘോഷം നാളെ

 ബെംഗളൂരു∙ നായർ സേവാ സംഘ് കർണാടക യശ്വന്ത്പുര കരയോഗം ശ്രീകൃഷ്ണ ജയന്തിയാഘോഷം നാളെ ജെപി പാർക്ക് മെയിൻ ഗേറ്റിന് എതിർവശത്തുള്ള റോയൽ സരോവരത്തിലെ കരയോഗം ഓഫിസിൽ നടക്കും. രാവിലെ ഒൻപതിനു നാരായണീയ പാരായണവും വൈകിട്ട് അഞ്ചിനു കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി മുരളി മോഹൻ നമ്പ്യാർ അറിയിച്ചു. ഫോൺ: 9844429493. ബെംഗളൂരു∙ കെഎൻഎസ്എസ് ടി.ദാസറഹള്ളി കരയോഗത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ വൈകിട്ട് അഞ്ചിനു സന്തോഷ് നഗറിലെ മന്നം സദനത്തിൽ നിന്നാരംഭിച്ച് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ സമാപിക്കും. എസ്.മുനിരാജു എംഎൽഎ, കോർപറേറ്റർമാരായ നാഗഭൂഷൺ, എൻ.ലോകേഷ് എന്നിവർ…

Read More

സൺഡേ സ്കൂൾ വാർഷികം

ബെംഗളൂരു∙ ദ് പെന്തക്കോസ്ത് മിഷൻ ജാലഹള്ളി സഭയിലെ സൺഡേ സ്കൂൾ വിദ്യാർഥികളുടെ വാർഷിക സമ്മേളനം സമാപിച്ചു. മിഷൻ കർണാടക സൺഡേ സ്കൂൾ സെക്രട്ടറി, അപ്പാദുരൈ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ ഡി.ജോൺ സമ്മാനവിതരണം നടത്തി. ഹെഡ്മാസ്റ്റർ സുന്ദർരാജ് നേതൃത്വം നൽകി.

Read More

ഹൊസൂറില്‍ കാര്‍ അപകടത്തില്‍ നാല് മലയാളികള്‍ക്ക് പരിക്ക്;കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.

ബെംഗളൂരു: ബെംഗളൂരുനു സമീപം ഹൊസൂറിലുണ്ടായ കാറപകടത്തില്‍ നാല് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം.

Read More

മെട്രോ നേരിട്ട് പണികൊടുത്തത് ബിഎംടിസിക്ക്:ഫീഡർ ബസുകൾ വെട്ടിച്ചുരുക്കും

 ബെംഗളൂരു∙ സാമ്പത്തിക നഷ്ടത്തെ തുടർന്ന് ബിഎംടിസിയുടെ ഫീഡർ ബസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഫീഡർ ബസുകളിൽ യാത്രക്കാർ കുറഞ്ഞതോടെയാണ് സർവീസുകളുടെ ഇടവേള കൂട്ടുന്നതടക്കമുള്ള നടപടികൾ ബിഎംടിസി കൈക്കൊണ്ടത്. ഓരോ മാസവും 1.2 കോടി മുതൽ 1.5 കോടിരൂപവരെയാണ് ബിഎംടിസിയുടെ നഷ്ടം. നോർത്ത് സൗത്ത് കോറിഡോറിലും ഈസ്റ്റ് വെസ്റ്റ് കോറിഡോറിലുമായി 172 ഫീഡർ ബസുകളാണ് ബിഎംടിസി നടത്തുന്നത്. 15 മിനിറ്റ് ഇടവേളകളിൽ നടത്തിയിരുന്ന സർവീസുകളിൽ പലതും ഇപ്പോൾ 30 മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. മെട്രോ സ്റ്റേഷനുകളിലിറങ്ങുന്ന യാത്രക്കാർ ഓട്ടോറിക്ഷകളേയും വെബ് ടാക്സികളേയും…

Read More
Click Here to Follow Us