രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെൽമറ്റ്ധാരികളായ രണ്ടു പേരാണ് ബൈക്കിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഘാതകർ തന്നെ കണ്ടിരുന്നതായും, ഇവർ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാൽ നഗരം വിട്ടു പോയിരുന്നതായും വിദ്യാർഥി എസ്ഐടി മുൻപാകെ വിശദീകരിച്ചു.
ദൃക്സാക്ഷിയിൽനിന്നുള്ള വിവരങ്ങൾ വിശ്വാസത്തിലെടുത്ത പൊലീസ് സംഘം, പ്രാദേശിക ഗുണ്ടാ സംഘങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി. അതേസമയം രണ്ടു പേരെ എസ്ഐടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നതായും സൂചനയുണ്ട്.
നരേന്ദ്ര ദാബോൽക്കർ വധത്തിൽ സിബിഐ കസ്റ്റഡിയിലുള്ള സനാതൻ സൻസ്ത പ്രവർത്തകൻ ഡോ.വീരേന്ദ്ര താവ്ഡെയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും എസ്ഐടി ശ്രമം നടത്തിവരുന്നു. സനാതൻ സൻസ്തയ്ക്ക് ആയുധങ്ങൾ തരപ്പെടുത്തിക്കൊടുത്തതിനാണ് വീരേന്ദ്ര താവ്ഡെയെ കഴിഞ്ഞ വർഷം സിബിഐ കസ്റ്റഡിയിലെടുത്തത്.