ബെന്ഗലുരു: ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സി ഇ ഓ യും ആയിരുന്ന വിശാല്‍ സിക്ക രാജിവച്ചു.ഇന്‍ഫോസിസ് ഷെയര്‍ 8ശതമാനത്തോളം കുറഞ്ഞു. രാജിവച്ച വിശാല്‍ സിക്ക വൈസ് ചെയര്‍മാന്‍ ആയി തുടരും,പുതിയ് സി ഇ ഓ യെ തെരഞ്ഞെടുക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read MoreMonth: August 2017
വന്നു,കണ്ടു,കീഴടക്കി…
കൊച്ചി ∙ മൊബൈൽ ഷോറും ഉദ്ഘാടനത്തിനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാൻ എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുൻപിൽ തടിച്ചു കൂടിയത് ആയിരങ്ങൾ. രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചതെങ്കിലും ഒന്നര മണിക്കൂർ വൈകിയാണു താരം വേദിയിലെത്തിയത്. രാവിലെ ഒൻപതര മുതൽ ആരാധകർ താരത്തെ കാത്തു നിൽക്കുകയായിരുന്നു. അംഗരക്ഷകരുടെ അകമ്പടിയുണ്ടായിരുന്നെങ്കിലും കനത്ത തിരക്കിൽ ഏറെ പ്രയാസപ്പെട്ടാണു താരം വേദിയിലെത്തിയത്. തന്നെ കാണാനെത്തിയവരുടെ തിരക്കു കണ്ടു താരം ശരിക്കും ഞെട്ടി. തിരക്കു മൂലം പലപ്പോഴും എംജി റോഡിൽ ഗതാഗതം തടസപ്പെട്ടു. എസ്ബിഐ…
Read Moreവാഹന വിലയുടെയും മോഡലിന്റെയും അടിസ്ഥാനത്തിൽ വെബ് ടാക്സി ചാർജ് നിശ്ചയിക്കാൻ സർക്കാരിനോട് അനുമതി തേടി ഗതാഗത വകുപ്പ്.
ബെംഗളൂരു∙ വാഹന വിലയുടെയും മോഡലിന്റെയും അടിസ്ഥാനത്തിൽ വെബ് ടാക്സി ചാർജ് നിശ്ചയിക്കാൻ സർക്കാരിനോട് അനുമതി തേടി ഗതാഗത വകുപ്പ്.മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു 2016 ഡിസംബർ മുതൽ വെബ് ടാക്സി കമ്പനികളുമായി ഡ്രൈവർമാർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് നിരക്ക് പുതുക്കാൻ സർക്കാരിനോട് അനുമതി തേടിയത്. എസി കാബുകൾക്ക് കിലോമീറ്ററിന് 19.50 രൂപയായി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പരമാവധി നിരക്ക് നിശ്ചയിച്ചപ്പോൾ ഇതു 28 രൂപയാക്കണമെന്ന് വെബ് ടാക്സി കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. നോൺ എസിക്ക് 14.50 രൂപയും അന്ന് നിശ്ചയിച്ചു. തുടർന്ന് കാബ് ഡ്രൈവർമാരും, കമ്പനികളും…
Read Moreഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ ചർച്ച ചെയ്യത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ ചർച്ച ചെയ്യത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. വി.ടി. ബൽറാം എംഎൽഎയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. പി.വി. അൻവർ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പാർക്കിനായി അൻവർ എംഎൽഎ നടത്തിയ നിയമലംഘനങ്ങളും ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. എന്നാല്‍ ഭരണകക്ഷി എം.എല്‍.എമാര്‍ നിയമലംഘനങ്ങള്‍ നടത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി. മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ…
Read Moreകെംപഗൗഡ വിമാനത്താവളം പരിഷ്കരിച്ച റൺവേ ഉദ്ഘാടനം ഇന്ന്.
ബെംഗളൂരു ∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ പരിഷ്കരിച്ച റൺവേയുടെ ഉദ്ഘാടനം ഇന്ന്. മണിക്കൂറിൽ 34 വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിന്റെ ശേഷി ഇതോടെ വർധിക്കും. പുതിയ റൺവേ പ്രവർത്തനം തുടങ്ങുന്നതോടെ മണിക്കൂറിൽ 38 വിമാനങ്ങൾക്ക് ഇറങ്ങാനോ പറന്നുയരാനോ സാധിക്കും. ക്രമേണ ഇതു 44 ആകും. കമ്മിഷനിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 11 മുതൽ ഉച്ചയ്ക്കു 2.30 വരെ റൺവേയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടാമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. ഈ സമയത്തു പുറപ്പെടേണ്ട വിമാനങ്ങൾ 20 മിനിറ്റോളം വൈകിയേക്കാം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ അതതു…
Read Moreകെംപാപുര അയ്യപ്പക്ഷേത്രം ചിങ്ങമാസ പൂജ.
ബെംഗളൂരു ∙ കെംപാപുര അയ്യപ്പക്ഷേത്രത്തിൽ ചിങ്ങമാസ പൂജയുടെ ഭാഗമായി ഇന്ന് അഞ്ചിനു നടതുറക്കും. ഗണപതിഹോമം, ഉച്ചപൂജ, വൈകിട്ട് 6.30നു ദീപാരാധന, ഭജന എന്നിവയുണ്ടായിരിക്കും. ഫോൺ: 9480714276.
Read Moreപ്രാതല്‍ @5 രൂപ, ഉച്ചഭക്ഷണം–അത്താഴം @10രൂപ;ഇന്ദിര കാന്റീനുകള്‍ പ്രവര്‍ത്തനം തുടങ്ങി;അടുത്ത വര്ഷം നടക്കാനുള്ള തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ പുതിയ തന്ത്രങ്ങളുമായി സിദ്ധു.
ബെംഗളൂരു ∙ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ ആരംഭിച്ച ‘ഇന്ദിര കന്റീൻ’ ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നാക്കു പിഴ. തമിഴ്നാട്ടിലെ ‘അമ്മ കാന്റീനുകൾ’ മനസ്സിലുള്ള രാഹുൽ ഇന്ദിര കാന്റീൻ എന്നുപറയേണ്ടതിനു പകരം പറഞ്ഞു തുടങ്ങിയത് ‘അമ്മ’ കാന്റീനുകളെന്ന്. നാക്കുപിഴ മനസിലാക്കിയ രാഹുൽ ഉടൻ തന്നെ ഇതു തിരുത്തിപ്പറയുകയും ചെയ്തു. ‘ഏതാനും മാസങ്ങൾക്കുള്ളിൽ കർണാടകയിലെ മിക്ക നഗരങ്ങളിലെയും സാധാരണക്കാർക്ക് ഈ അമ്മ…അല്ല… ഇന്ദിര കന്റീനിലൂടെ ഭക്ഷണം കഴിക്കാൻ സാധിക്കും’– ഉദ്ഘാടനച്ചടങ്ങിൽ രാഹുൽ പറഞ്ഞു. തുടർന്ന് ദക്ഷിണ ബെംഗളൂരുവിലെ…
Read Moreബി.എം.എഫ് സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
ബാംഗ്ലൂർ: സ്വതന്ത്ര ഭാരതത്തിന്റെ എഴുപതാം വാർഷികം ബി.എം.എഫ് ട്രസ്റ്റ് അംഗങ്ങൾ ഇലക്ട്രോണിക് സിറ്റി, വിജിനപുര എന്നീയിടങ്ങളിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ചു. ദേശീയപതാക ഉയർത്തിയ ശേഷം അംഗങ്ങൾ വിദ്യാർത്ഥികൾക്കായി മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു. ചടങ്ങുകൾക്ക് പ്രസിഡന്റ് സുമോജ് മാത്യൂ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ശിവറാം, പ്രജിത്ത്, നളിനി, സുമേഷ്, വിനയദാസ്, കൃഷ്ണരാജ്, രതി സുരേഷ് , അക്ഷയ്, അജിത്, ഷബീബ് എന്നിവർ നേതൃത്വം നൽകി.
Read Moreകുറഞ്ഞ നിരക്കില്‍ ഭക്ഷണം കഴിച്ചതിനു ശേഷം ഒരു സെല്ഫി എടുക്കാന്‍ മറക്കേണ്ട;ഇന്ദിര കാന്റീനില്‍ സെല്‍ഫി എടുത്താല്‍ ഒരു ലക്ഷം സമ്മാനം.
ബെംഗളൂരു∙ ഇന്ദിരാ കന്റീനിൽ ഭക്ഷണം കഴിക്കുന്ന സെൽഫി പകർത്തിയാൽ വെറുതെയാവില്ല. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനമാണ് ബിബിഎംപിയുടെ വാഗ്ദാനം. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഇന്ദിരാ കന്റീൻ മൊബൈൽ ആപ് സെൽഫി പോസ്റ്റ് ചെയ്യാനുള്ള ലിങ്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മാനാർഹരെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ഇന്ദിരാ കന്റീനുകൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയിടയിലും പ്രചാരം ലഭിക്കുന്നതിന്റെ ഭാഗമായാണ് മൽസരം സംഘടിപ്പിക്കുന്നത്.
Read Moreദാവനഗരൈ, ബെളഗാവി, ഹാസൻ എന്നിവിടങ്ങളില്‍ കൂടി പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍
ബെംഗളൂരു∙ കർണാടകയിൽ മൂന്നു പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു. ദാവനഗരൈ, ബെളഗാവി, ഹാസൻ എന്നിവിടങ്ങളിലാണിവ. മൈസൂരുവിൽ പോസ്റ്റോഫിസിനോടനുബന്ധിച്ച് ആരംഭിച്ച പാസ്പോർട്ട് സേവാകേന്ദ്രം വിജയകരമായ സാഹചര്യത്തിൽ ഇതേ മാതൃകയിൽ കൂടുതൽ ജില്ലാ ആസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിക്കും.
Read More