കെംപഗൗഡ വിമാനത്താവളം പരിഷ്കരിച്ച റൺവേ ഉദ്ഘാടനം ഇന്ന്.

ബെംഗളൂരു ∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ പരിഷ്കരിച്ച റൺവേയുടെ ഉദ്ഘാടനം ഇന്ന്. മണിക്കൂറിൽ 34 വിമാനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിന്റെ ശേഷി ഇതോടെ വർധിക്കും. പുതിയ റൺവേ പ്രവർത്തനം തുടങ്ങുന്നതോടെ മണിക്കൂറിൽ 38 വിമാനങ്ങൾക്ക് ഇറങ്ങാനോ പറന്നുയരാനോ സാധിക്കും.

ക്രമേണ ഇതു 44 ആകും. കമ്മിഷനിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 11 മുതൽ ഉച്ചയ്ക്കു 2.30 വരെ റൺവേയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടാമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. ഈ സമയത്തു പുറപ്പെടേണ്ട വിമാനങ്ങൾ 20 മിനിറ്റോളം വൈകിയേക്കാം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ അതതു വിമാനക്കമ്പനികളിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിൽ നിന്നും അറിയാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മഗ്ഗ്, ചെവിയിൽ പൂവ്: ബജറ്റിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ നൂതന പ്രതിഷേധം
  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us