തൃശ്ശൂരിലേക്കുള്ള 55 അടി കൂറ്റന്‍ ഹനുമാന്‍ പ്രതിമയുമായുള്ള യാത്ര ആന്ധ്രയിൽ നിന്നും ആരംഭിച്ചു: വീഡിയോ കാണാം

തൃശൂർ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൂറ്റന്‍ ഹനുമാന്‍ പ്രതിമയുമായുള്ള യാത്ര ആന്ധ്രയിൽ നിന്നും ആരംഭിച്ചു.

55 അടി ഉയരമുള്ള ഹനുമാൻ പ്രതിമ മഹാകുംഭാഭിഷേകത്തിനോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ഏഴിന് തൃശ്ശൂര്‍ മണ്ണുത്തിക്ക് സമീപം ഒല്ലൂക്കര ഒല്ലുതൃക്കോവ് ചെറുകുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരുന്ന പ്രതിമയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിക്കും.അവിടെ നിന്നും

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയുള്ള യാത്ര കിഴക്കേകോട്ട, സെന്റ് തോമസ് കോളേജ് റോഡ് വഴി സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.തുടര്‍ന്ന് എം.ജി. റോഡ്, പടിഞ്ഞാറെ കോട്ട വഴി പൂങ്കുന്നത്തേക്ക് ആനയിക്കും.പൂങ്കുന്നം സെന്ററിൽ നിന്നും പഞ്ചവാദ്യത്തോടെ പ്രതിമയെ സ്വീകരിച്ച് ഭക്തജനങ്ങൾ വഴിനീളെ പുഷ്പാർച്ചന നടത്തിയാണ് ക്ഷേത്രത്തിലെത്തിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts