മൈസൂരു ദസറ കാണാന്‍ ബെംഗളൂരുവിൽ നിന്ന് പാക്കേജ് ഒരുക്കി കെഎസ് ഡിസി;ഒരു ദിവസത്തെ പാക്കേജ് നു 950 രൂപ മാത്രം.

മൈസൂരു∙ ദസറ ആഘോഷത്തോടനുബന്ധിച്ച് കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് സൈറ്റ് സീയിങ് ടൂർ പാക്കേജ് ആരംഭിച്ചു. അംബാവിലാസ് പാലസ്, രംഗനാഥ സ്വാമി ക്ഷേത്രം, സെന്റ് ഫിലോമിനാസ് പള്ളി, ചാമുണ്ഡിഹിൽസ്, മൃഗശാല, ജഗമോഹൻപാലസ് ആർട്ട് ഗാലറി, വൃന്ദാവൻ ഗാർഡൻസ് എന്നിവ സന്ദർശിക്കാം. എല്ലാ ദിവസവും രാവിലെ 6.30നു ബെംഗളൂരു എൻആർ സ്ക്വയറിലെ ബാദാമി ഹൗസിൽ നിന്ന് എസി ബസ് പുറപ്പെട്ട് രാത്രി ഒൻപതിന് മൈസൂരുവിൽ നിന്ന് മടങ്ങും. ഒരാൾക്ക് 950 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: www.kstdc.co

Read More

ശാസ്ത്ര കാഴ്ചകള്‍ ഇനി ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും പ്രാപ്യം;5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങള്‍ യാത്ര തുടങ്ങി.

ബെംഗളൂരു∙ ശാസ്ത്ര കാഴ്ചകളൊരുക്കിയുള്ള സഞ്ചരിക്കുന്ന പ്ലാനറ്റോറിയത്തിന്റെ ഉദ്ഘാടനം കർണാടക ശാസ്ത്ര സാങ്കേതിക മന്ത്രി എം. ആർ. സീതാറാം നിർവഹിച്ചു.5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങളാണ് ഗ്രാമമേഖലകളിലെ വിദ്യാർഥികൾക്കായി ആരംഭിച്ചിരിക്കുന്നത്. ബെളഗാവി, മൈസൂരു, കലബുറഗി, ബെംഗളൂരു ജില്ലകളിലാണ് ആദ്യഘട്ടത്തിൽ മൊബൈൽ പ്ലാനറ്റോറിയം സഞ്ചരിക്കു‌ന്നത്. ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ സംവിധാനത്തോടു കൂടിയുള്ള വാനിനുള്ളിലെ ക്രമീകരണങ്ങൾ ബെംഗളൂരു ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയമാണ് ഒരുക്കിയിരിക്കുന്നത്.

Read More

ബൊമ്മനഹള്ളി കരയോഗം മലയാളം മിഷൻ ക്ലാസ്

ബെംഗളൂരു∙ കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മലയാളം മിഷൻ ക്ലാസിന്റെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. മലയാളം മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ, കെ.ദാമോദരൻ, ഹരിദാസ്, സിന്ധു ജയേഷ് എന്നിവർ നേതൃത്വം നൽകി.

Read More

ബെംഗളൂരുവിൽ ബലിപ്പെരുന്നാൾ സെപ്റ്റംബർ രണ്ടിന്

ബെംഗളൂരു∙ ബെംഗളൂരുവിൽ ദുൽഹിജ മാസപ്പിറവി കാണാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച അറഫദിനവും രണ്ടിനു ബലിപെരുന്നാളുമായിരിക്കുമെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ ഖത്തീബ് പി.എം. മുഹമ്മദ് മൗലവി അറിയിച്ചു.

Read More

ഐഎൻസി അംഗീകാരം: കോളജുകളുടെ പട്ടികയായി;ഡിവിഷൻ ബെഞ്ച് സ്റ്റേ:വിദ്യാർഥികൾക്ക് ആശ്വാസമായി

ബെംഗളൂരു∙ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് സംസ്ഥാനത്ത് അംഗീകാരമുള്ള നഴ്സിങ് കോളജുകളുടെ ആദ്യഘട്ട പട്ടിക ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. (www.indiannursingcouncil.org) സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേയ് 16ന് പുറത്തിറക്കിയതോടെയാണ് അംഗീകൃത കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഐഎൻസി വിട്ടുനിന്നത്. ഈ നടപടി കർണാടകയിലെ രണ്ടു ലക്ഷത്തോളം നഴ്സിങ് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഐഎൻസി അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ, കർണാടകയ്ക്കു പുറത്തു…

Read More

നാളെ അത്തം;ഓണഘോഷങ്ങള്‍ക്കുള്ള ഒരുക്കം ആരംഭിച്ച് ഉദ്യാനനഗരം.

ബെംഗളൂരു∙ ഓണാഘോഷത്തിനു തുടക്കമിട്ട് നാളെ അത്തം പിറക്കുന്നതോടെ ബെംഗളൂരു മലയാളികൾ മാവേലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനുള്ളവർ ബസിലും ട്രെയിനുമെല്ലാം മാസങ്ങൾക്കു മുൻപേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ഒട്ടേറെപ്പേർ ഉദ്യാനനഗരിയിലെ ഓണമാഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. വിവിധ സംഘടനകളുടെ ഓണാഘോഷ ചടങ്ങുകൾ ഈ മാസം ആദ്യംമുതൽ ആരംഭിച്ചെങ്കിലും അത്തപ്പൂക്കള മൽസരവും കായികമൽസരങ്ങളും ഇനിയുള്ള ദിവസങ്ങളിലാണു സജീവമാകുക. വടംവലിയും തലപ്പന്തുകളിയും ഉറിയടിയും തൊട്ട് ഒരു കാലത്തു കേരളത്തിന്റെ ഗ്രാമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കായിക ഇനങ്ങളാണ് ആഘോഷത്തിൽ നിറയുന്നത്. സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിനു പുറമേ അപ്പാർട്മെന്റുകളിലെ റസിഡന്റ്സ്…

Read More

ഒരൊറ്റ ദിവസം മരിച്ചത് ആറു നവജാത ശിശുക്കള്‍;മെഡിക്കൽ അലംഭാവമല്ല കാരണമെന്ന് ഡോക്ടർമാർ

ബെംഗളൂരു: ചൊവ്വാഴ്ച ഒറ്റദിവസം കൊണ്ട് കോലാറിലെയും ദാവനഗെരെയിലേയും ആശുപത്രികളിൽ ആറു നവജാത ശിശുക്കൽ മരിക്കാനിടയായ സംഭവത്തിൽ, മെഡിക്കൽ അലംഭാവമില്ലെന്ന് ഡോക്ടർമാർ. കോലാറിലെ നരസിംഹരാജ ഗവ.ആശുപത്രിയിൽ 75 ദിവസത്തിനിടെ 33 നവജാത ശിശുക്കൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് ആരോഗ്യ വകുപ്പിനോടു വിശദ റിപ്പോർട്ട് തേടിയതിനിടെയാണ് ചൊവ്വാഴ്ച ഈ ആശുപത്രിയിലും ദാവനഗെരെയിലെ താലൂക്ക് ആശുപത്രിയിലുമായി മൂന്നു ശിശുക്കൾ വീതം മരിച്ചത്.. 28ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, സംസ്ഥാനത്തെ ശിശുമരണങ്ങൾ ഏറുന്നത് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു. ദാവനഗെരെയിൽ ഇരട്ടകൾ പിറന്നപ്പോഴേ മരിച്ചിരുന്നെന്നും മറ്റൊരു ശിശുവിന് വേണ്ടത്ര…

Read More

നടി പ്രിയമണി വിവാഹിതയായി.

ബെന്ഗളൂരു: സാധരണ താരങ്ങളുടെ വിവാഹത്തിന് ഉണ്ടാകുന്ന പതിവ് ആഡംബരങ്ങളും ആഘോഷങ്ങളു മൊക്കെ ഒഴിവാക്കി നടി പ്രിയമണി വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന സുഹൃത്തും ഇവന്റ് മാനേജേറുമായ മുസ്തഫയെയാണ് നടി പ്രിയമണി രജിസ്റ്റിർ വിവാഹം ചെയ്തത്.തികച്ചും ലളിതമായി ബംഗളൂരുവിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഇന്ന് ബംഗളൂരുവിലെ എലാൻ കൺവെൻഷൻ സെന്ററിൽ സിനിമാ രംഗത്തുള്ളവർക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.തുടർന്ന് 2 ദിവസത്തിനുള്ളിൽ തന്നെ ശേഷിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാനെത്തുമെന്നും നടി അറിയിച്ചു.രണ്ട് സിനിമകളാണ് പ്രിയാമണിക്ക് ഉടൻ പൂർത്തിയാക്കാനുള്ളത്. രണ്ട്…

Read More

കേന്ദ്രം കാലുവാരി;നഗരത്തിലെ ബാറുകള്‍ തുറക്കാന്‍ കഴിയില്ല;ബാറുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വരും;ദേശീയ പാതാപുനര്‍വിജ്ഞാപനമില്ല.

ബെംഗളൂരു∙ നഗരപരിധിയിലെ ദേശീയപാത സംസ്ഥാന സർക്കാർ പുനർവിജ്ഞാപനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബാർ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ ബെംഗളൂരുവിൽ അടച്ചുപൂട്ടിയ ബാറുകൾ മാറ്റി സ്ഥാപിക്കേണ്ടിവരും. പുനർവിജ്ഞാപനം ചെയ്യാനുദ്ദേശിക്കുന്ന ദേശീയ പാതയ്ക്കു പകരം ബൈപാസ് റൂട്ടുകൾ നിർദേശിക്കാൻ സർക്കാരിനു കഴിയാത്ത സാഹചര്യത്തിലാണ് ഹർജി തള്ളിയത്. ദേശീയ, സംസ്ഥാന ഹൈവേയുടെ അരക്കിലോമീറ്റർ പരിധിയിലുള്ള മദ്യ വിൽപന ശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ബെംഗളൂരു നഗരപരിധിയിലെ എഴുന്നൂറിലധികം മദ്യശാലകൾ ജൂലൈ ഒന്നു മുതൽ അടച്ചുപൂട്ടിയത്. എം.ജി റോഡും ബ്രിഗേഡ് റോഡും ഉൾപ്പെടെ ബെംഗളൂരു നഗരത്തിനുള്ളിലെ 77.64…

Read More

കേരള ആർടിസിക്ക് മൈസൂരു–കോഴിക്കോട് ഓണക്കാല സ്പെഷൽ

മൈസൂരു∙ ഓണത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സ്പെഷൽ ബസ് സർവീസ് നടത്തും. പതിവ് സർവീസുകളിലെ സീറ്റ് ബുക്കിങ് പൂർത്തിയായ സാഹചര്യത്തിലാണ് ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സ്പെഷൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തുക. ബസുകളുടെ എണ്ണവും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. മൈസൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ ബസുകളെല്ലാം മൈസൂരു വഴിയാണ് സർവീസ് നടത്തുന്നത്. കർണാടക ആർടിസി…

Read More
Click Here to Follow Us