കേരള ആർടിസിക്ക് മൈസൂരു–കോഴിക്കോട് ഓണക്കാല സ്പെഷൽ

മൈസൂരു∙ ഓണത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സ്പെഷൽ ബസ് സർവീസ് നടത്തും. പതിവ് സർവീസുകളിലെ സീറ്റ് ബുക്കിങ് പൂർത്തിയായ സാഹചര്യത്തിലാണ് ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സ്പെഷൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തുക.

ബസുകളുടെ എണ്ണവും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. മൈസൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ ബസുകളെല്ലാം മൈസൂരു വഴിയാണ് സർവീസ് നടത്തുന്നത്. കർണാടക ആർടിസി സെപ്റ്റംബർ ഒന്നിന് മൈസൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ബസ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

തെക്കൻ കേരളത്തിലേക്ക് മൈസൂരു മലയാളികൾക്ക് ബസ് സർവീസുകൾ മാത്രമാണ് ഏക ആശ്രയം. മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. കൊച്ചുവേളി-ബെംഗളൂരു പ്രതിദിന എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടുന്നത് സംബന്ധിച്ചുള്ള നടപടികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. മൈസൂരു റെയിൽവേ സ്റ്റേഷനിലെ സ്ഥലമില്ലായ്മയാണ് സർവീസ് നീട്ടുന്നതിന് തടസ്സമായി ദക്ഷിണ പശ്ചിമ റെയിൽവേ ചൂണ്ടിക്കാണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts